മുഡ ഭൂമിയിടപാട് കേസിൽ സിദ്ധരാമയ്യയുടെ ഭാര്യാ സഹോദരനെ അഞ്ചുമണിക്കൂർ ഓളം ചോദ്യംചെയ്തു

ബെംഗളൂരു : മുഡ ഭൂമിയിടപാട് കേസിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യാസഹോദരൻ മല്ലികാർജുനസ്വാമിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യംചെയ്തു.

ബെംഗളൂരു ശാന്തിനഗറിലെ ഇ.ഡി. ഓഫീസിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് മല്ലികാർജുനസ്വാമി എത്തിയത്. ചോദ്യം ചെയ്യൽ അഞ്ച് മണിക്കൂറോളം നീണ്ടു.

6.45-നാണ് ഇ.ഡി. ഓഫീസിൽനിന്ന് പുറത്തുവന്നത്. മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കാൻ അദ്ദേഹംതയ്യാറായില്ല.

സിദ്ധരാമയ്യ, ഭാര്യ പാർവതി, ഭാര്യാ സഹോദരൻ മല്ലികാർജുന സ്വാമി, ഇയാൾക്ക് ഭൂമി വിറ്റതായി പറയുന്ന ജെ. ദേവരാജു എന്നിവരാണ് കേസിലെ പ്രതികൾ.

പാർവതിക്ക് മുഡ മൈസൂരുവിലെ വിജയനഗർ തേഡ് സ്റ്റേജിലും ഫോർത്ത് സ്റ്റേജിലുമായി 14 പാർപ്പിട സൈറ്റുകൾ അനുവദിച്ചു നൽകിയതിൽ അഴിമതിയുണ്ടെന്നാണ് ആരോപണം.

  ബെംഗളൂരു ക്വാറി ദുരന്തം: 8 തൊഴിലാളികൾ മരിച്ചു; സുരക്ഷാ വീഴ്ചകൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ഡി.കെ. ശിവകുമാർ

ആരോപണത്തിൽ ലോകായുക്തയെടുത്ത കേസിന്റെ അടിസ്ഥാനത്തിൽ രജിസ്റ്റർചെയ്ത കള്ളപ്പണം വെളുപ്പിക്കൽ കേസാണ് ഇ.ഡി. അന്വേഷിക്കുന്നത്.

സ്നേഹമയി കൃഷ്ണയുടെപേരിൽ വീണ്ടും കോൺഗ്രസ് പരാതിനൽകി

ബെംഗളൂരു : മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതിയായ ‘മുഡ’ ഭൂമിയിടപാടുകേസിൽ പരാതിക്കാരനായ വിവരാവകാശ പ്രവർത്തകൻ സ്നേഹമയി കൃഷ്ണയുടെപേരിൽ കോൺഗ്രസ് വീണ്ടും പരാതിനൽകി.

ഗുണ്ടാ ആക്ടിലെ വകുപ്പുകൾചുമത്തി കേസെടുക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് വക്താവ് എം. ലക്ഷ്മണയാണ് മൈസൂരു ലക്ഷ്മിപുരം പോലീസിനെ സമീപിച്ചത്.

കഴിഞ്ഞ പത്തുവർഷത്തിനിടെ സ്നേഹമയിയുടെപേരിൽ 17 ക്രിമിനൽക്കേസുകളുണ്ടെന്ന് കോൺഗ്രസ് ആരോപിച്ചു. പ്രമുഖരായ ആളുകളെ ഭീഷണിപ്പെടുത്തിയതായും ഇതേത്തുടർന്ന് ഒരു സ്ത്രീ ജീവനൊടുക്കിയതായും പരാതിയിൽ പറഞ്ഞു.

  യാത്രക്കാരുടെ മനസ്സ് വായിക്കാൻ നമ്മ മെട്രോ; ട്രാക്കരികിൽ വരാൻ പോകുന്ന ഡിജിറ്റൽ ബോർഡുകൾക്ക് പിന്നിലെ രഹസ്യം!

സിദ്ധരാമയ്യയുടെപേരിൽ കേസുകൊടുത്ത് അപകീർത്തിയുണ്ടാക്കിയെന്നാരോപിച്ച് സ്നേഹമയിയുടെപേരിൽ ലക്ഷ്മണ നേരത്തേ പോലീസിൽ പരാതിനൽകിയിരുന്നു.

പരാതിയിൽ പോലീസ് കേസെടുത്തിരുന്നു. തനിക്കെതിരേ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നതായി ആരോപിച്ച് ലക്ഷ്മണയുടെ പേരിൽ സ്നേഹമയിയും പരാതിനൽകിയിരുന്നു.

സിദ്ധരാമയ്യ, ഭാര്യ പാർവതി തുടങ്ങിയവരുടെ പേരിൽ സ്നേഹമയി നൽകിയ പരാതിയിലാണ് ‘മുഡ’ ഭൂമിയിടപാടിൽ ലോകായുക്ത കേസെടുത്തത്.

പരാതിയുടെ അടിസ്ഥാനത്തിൽ മൈസൂരു പോലീസ് സ്നേഹമയിയെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു സ്ഫോടനക്കേസ്: മലപ്പുറം സ്വദേശിയുടെ ജാമ്യാപേക്ഷ കോടതി തള്ളി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts