ചെന്നൈ: മിഞ്ചിക്കരൈ മെഹ്താ നഗറിലാണ് അതിദാരുണമായ സംഭവം നടന്നത്. പതിനഞ്ചുകാരി ജോലി ചെയ്തിരുന്ന ഫ്ളാറ്റിലെ ശുചിമുറിയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തുന്നത്. കുട്ടിയുടെ ശരീരത്തില്‍ മുഴുവൻ മുറിവുകളും സിഗ്‍രറ്റ് കുറ്റികൊണ്ടും ഇസ്തിരിപ്പെട്ടികൊണ്ടും പൊള്ളിച്ചപാടുകളും ഉണ്ടായിരുന്നു. കൊലപാതകത്തിന് ശേഷം ഫ്ളാറ്റിന്റെ ഉടമസ്ഥരായ ദമ്പതികള്‍ മുഹമ്മദ് നിഷാദും നാസിയയും സഹോദരിയുടെ വീട്ടിലേക്ക് കടന്നുകളഞ്ഞെങ്കിലും പോലീസിന്റെ പിടിയിലാകുകയായിരുന്നു. ഇരുവരുടെയും വക്കീല്‍ പോലീസിനെ വിളിച്ചു പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തുന്നത്. കഴിഞ്ഞ വർഷമാണ് മുഹമ്മദ് നിഷാദും നാസിയയും വീട്ടുജോലിക്കായി പതിനഞ്ചുകാരിയെ സുഹൃത്ത് വഴി സംഘടിപ്പിക്കുന്നത്. വീട്ടില്‍ എത്തിച്ച ശേഷം…
Read MoreDay: 3 November 2024
കെ റെയില്‍ പദ്ധതിയെ പിന്തുണച്ച് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്; ബെംഗളൂരു മുതല്‍ ഷൊര്‍ണൂര്‍ വരെ നാലു വരി പാത നിര്‍മ്മിക്കും.
ന്യൂഡല്‍ഹി: കെ റെയില്‍ പദ്ധതിയെ പിന്തുണച്ച് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. നിലവിലെ പദ്ധതിയില്‍ സാങ്കേതിക- പാരിസ്ഥിതിക പ്രശ്‌നങ്ങളുണ്ട്. അവ പരിഹരിക്കാനുള്ള നിര്‍ദേശങ്ങള്‍ സംസ്ഥാനസര്‍ക്കാര്‍ മുന്നോട്ടുവെച്ചാല്‍ തുടര്‍നടപടികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ സന്നദ്ധമാണ്. സംസ്ഥാന സര്‍ക്കാരുമായി സഹകരിച്ചുമുന്നോട്ടു പോകണമെന്നാണ് കേന്ദ്ര നിലപാടെന്നും റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. കെ റെയില്‍ പദ്ധതിയുടെ അംഗീകാരം അടക്കമുള്ള വിഷയങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ബംഗലൂരു മുതല്‍ ഷൊര്‍ണൂര്‍ വരെ നാലു വരി പാത നിര്‍മ്മിക്കും.…
Read Moreകന്നഡ നടനും സംവിധായകനുമായ ഗുരുപ്രസാദ് മരിച്ച നിലയിൽ
ബെംഗളൂരു: കന്നഡ നടനും സംവിധായകനുമായ ഗുരുപ്രസാദിനെ മരിച്ച നിലയില്‍ കണ്ടെത്തി. മൂന്നു ദിവസം പഴക്കമുള്ള മൃതദേഹം മദനായകനഹള്ളിയിലെ അപ്പാർട്ട്മെൻ്റില്‍ അഴുകിയ നിലയില്‍ കണ്ടെത്തി. മൂന്ന് ദിവസം മുമ്പ് തൂങ്ങിമരിച്ചതായി സംശയിക്കുന്നു. നവംബർ 2 ഗുരുപ്രസാദിന്റെ ജന്മദിനമാണ്. ഇതിന് പിന്നാലെയുള്ള അദ്ദേഹത്തിന്റെ മരണവാർത്ത സിനിമാലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഇന്ന് രാവിലെയാണ് പ്രദേശവാസികള്‍ക്ക് ദുർഗന്ധം അനുഭവപ്പെട്ടു തുടങ്ങിയത്. പോലീസില്‍ അറിയിച്ചതിനെ തുടർന്നാണ് വാതില്‍ തുറന്നതെന്നാണ് പ്രാഥമിക വിവരം. വിവാദങ്ങളിലൂടെ എന്നും വാർത്തകളില്‍ നിറയുന്ന സംവിധായകനായിരുന്നു ഗുരുപ്രസാദ് (52).1972-ല്‍ കനകപൂരില്‍ ജനിച്ച ഗുരുപ്രസാദ് രാമചന്ദ്ര ശർമ്മ 2006-ല്‍ പുറത്തിറങ്ങിയ ‘മത’…
Read Moreചക്രവാതച്ചുഴി: കേരളത്തിലെ ഈ ആറുജില്ലകളില്‍ ശക്തമായ മഴ മുന്നറിയിപ്പ്
തിരുവനന്തപുരം: ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തെക്കന്‍ തമിഴ് നാടിനും ശ്രീലങ്കക്കും മുകളിലായാണ് ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നത്. ഇതിന്റെ സ്വാധീനഫലമായി അടുത്ത നാലു ദിവസം ഇടി മിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത…
Read Moreപുതിയ അപേക്ഷകര്‍ക്ക് ഇനി ഡ്രൈവിങ് ലൈസന്‍സ് പ്രിന്റ് ചെയ്ത് നൽകില്ല; കാരണം ഇത്
തിരുവനന്തപുരം: സംസ്ഥാനത്ത് ഡിജിറ്റല്‍ ഡ്രൈവിങ് ലൈസന്‍സ് സംവിധാനം നിലവിൽ വന്നു. ലൈസന്‍സ് ഡിജി ലോക്കറിലേക്ക് ഡൗണ്‍ ലോഡ് ചെയ്യാം. വാഹന പരിശോധനാ സമയത്ത് ഇനി മുതല്‍ ഡിജി ലൈസന്‍സ് കാണിച്ചാല്‍ മതി. സ്വന്തമായി പിവിസി കാര്‍ഡ് പ്രിന്റ് ചെയ്ത് സൂക്ഷിക്കാം. ഡൗണ്‍ലോഡ് യുവര്‍ ഡിജിറ്റല്‍ ലൈസന്‍സ് എന്ന ഡിവൈഡിഎല്‍ പദ്ധതിയാണ് മോട്ടോര്‍ വാഹന വകുപ്പ് ഇപ്പോള്‍ നടപ്പാക്കിയിരിക്കുന്നത്. പുതിയ അപേക്ഷകര്‍ക്ക് ഇനി പ്രിന്റ് ചെയ്ത ഡ്രൈവിങ് ലൈസന്‍സ് ലഭിക്കില്ല. ഡ്രൈവിങ് ടെസ്റ്റ് വിജയിച്ചുകഴിഞ്ഞാല്‍ വെബ്സൈറ്റില്‍നിന്ന് ലൈസന്‍സ് ഡൗണ്‍ലോണ്‍ ചെയ്യണം. ഇത് ഡിജി ലോക്കര്‍, എം…
Read Moreആളുകളോട് ഒഴുഞ്ഞുപോകാൻ അപായ മുന്നറിയിപ്പ്; മെട്രോ യാത്രക്കാരെ ആശങ്കയിലാക്കി
കൊച്ചി: കൊച്ചി മെട്രോ യാത്രക്കാരെ ആശങ്കയിലാക്കി അപായ മുന്നറിയിപ്പ്. ഇന്ന് വൈകിട്ട് 5.51ന് കടവന്ത്ര മെട്രോ സ്റ്റേഷനിലാണ് അപായ മുന്നറിയിപ്പ് മുഴങ്ങിയത്. യാത്രക്കാര്‍ ഒഴിഞ്ഞുപോകണമെന്നും അപകടം സംഭവിക്കാൻ പോകുന്നുവെന്നുമായിരുന്നു മുന്നറിയിപ്പ്. ഇതോടെ യാത്രക്കാർ പരിഭ്രാന്തരാവുകയായിരുന്നു. ശബ്ദ സന്ദേശം സ്റ്റേഷനിലൂടെ അനൗണ്‍സ്മെന്‍റായാണ് വന്നത്. വൈകുന്നേരം സമയമായതിനാൽ നിരവധി യാത്രക്കാർ സ്റ്റേഷനിലുണ്ടായിരുന്നു. അപകട മുന്നറിയിപ്പ് കേട്ട് എന്തു ചെയ്യണം എന്നറിയാതെ യാത്രക്കാർ ആകെ അങ്കലാപ്പിലായി. പിന്നീട് സാങ്കേതിക തകരാറിനെ തുടര്‍ന്ന് സൈറൺ തെറ്റായി മുഴങ്ങിയതാണന്ന് കെഎംആര്‍എൽ അറിയിച്ചതോടെയാണ് പരിഭ്രാന്തിയൊഴിഞ്ഞത്. പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരുമെത്തി പരിശോധന നടത്തിയെങ്കിലും അസ്വഭാവികമായി ഒന്നും…
Read Moreഓടുന്ന സ്കൂട്ടറിൽ ഇരുന്ന് പടക്കം പൊട്ടിച്ച യുവാക്കൾക്ക് പിഴയിട്ട് പോലീസ്
ബംഗളുരു : ഓടുന്ന സ്കൂട്ടറിൽ ഇരുന്ന് പടക്കം പൊട്ടിക്കുകയും മറ്റുള്ളവർക്ക് നേരെ എറിയുകയും ചെയ്ത രണ്ടുപേരെ ഹെന്നൂർ ട്രാഫിക് സ്റ്റേഷൻ പൊലീസ് അറസ്റ്റ് ചെയ്തു. ഹെന്നൂരിന് സമീപം എച്ച്ബിആർ ലേഔട്ടിന് സമീപമാണ് ഹെൽമറ്റ് ധരിക്കാതെ സ്‌കൂട്ടർ ഓടിച്ച രണ്ട് പ്രതികൾ റോഡിൽ കണ്ടവർക്ക് നേരെ പടക്കം പൊട്ടിച്ച് ഇട്ടത്. യുവാക്കളുടെ അക്രമം മൊബൽ ക്യാമറയിൽ പകർത്തിയ ആളാണ് എക്‌സ് ആപ്പിലൂടെ പോലീസിനെ വിവരം അറിയിച്ചത്. ഉടൻതന്നെ രംഗത്തിറങ്ങിയ ഹെന്നൂർ ട്രാഫിക് പോലീസ് രണ്ട് പ്രതികളെയും കണ്ടെത്തി ഹെൽമറ്റ് ധരിക്കാതെ വാഹനമോടിക്കുക, പിൻവശത്ത് ഹെൽമറ്റ് ധരിക്കാതെ…
Read More