ബെംഗളൂരു: നഗരത്തിലെ അനധികൃത നിർമാണങ്ങൾ തടയാനും ബിബിഎംപി, ബിഡിഎ, ബിഎംആർഡിഎ എന്നിവയ്ക്ക് കൂടുതൽ അധികാരം നൽകാനും പുതിയ കർശന നിയമം കൊണ്ടുവരാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി സിദ്ധരാമയ്യ.
കാലവർഷക്കെടുതിയിൽ ഉണ്ടായ നാശനഷ്ടങ്ങൾ സംബന്ധിച്ച് ജില്ലാ കളക്ടർമാരുമായും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർമാരുമായും നടത്തിയ അവലോകന യോഗത്തിന് ശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അനധികൃത നിർമാണം മൂലമുണ്ടാകുന്ന ദുരന്തം തടയാൻ നിയമം കർശനമാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അനധികൃത കെട്ടിട നിർമാണം തടയാൻ ഓർഡിനൻസ് കൊണ്ടുവരാൻ തീരുമാനിച്ചത്.
നഗരത്തിലെ അനധികൃത നിർമാണം നിയന്ത്രിക്കാൻ ബുദ്ധിമുട്ടാണ്. എന്നാൽ അവ നിയന്ത്രിക്കാൻ വിഷയം മന്ത്രിസഭയുടെ മുമ്പാകെ കൊണ്ടുവന്ന് നിയമമാക്കാൻ തയ്യാറാണ് എന്നും ബിബിഎംപി, ബിഡിഎ, ബിഎംആർഡിഎൽ എന്നിവയ്ക്ക് കൂടുതൽ അധികാരം നൽകും. അനധികൃത കെട്ടിടങ്ങൾ നിർമിക്കുന്നത് തടയാൻ വേണ്ട നിയമം കൊണ്ടുവരാൻ ഞങ്ങൾ മുൻകൈ എടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.