ബെംഗളൂരു: ബെംഗളൂരുവിൽ കനത്ത മഴയിൽ നിർമാണത്തിലിരുന്ന ആറുനില കെട്ടിടത്തിൻ്റെ ഒരു ഭാഗം തകർന്നുവീണ് 3 പേർ മരിച്ചു.
കിഴക്കൻ ബെംഗളൂരുവിലെ ഹെന്നൂരിലുള്ള ബാബുസപാളയയിലാണ് സംഭവം. കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിപ്പോയ 20ൽ 14 പേരെ രക്ഷപ്പെടുത്തി.
കാണാതായ അഞ്ചുപേർക്കായി ഫയർ ഫോഴ്സിൻ്റെയും പോലീസിൻ്റെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്.
സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്തുവിട്ട് പോലീസ്. കെട്ടിടത്തിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടന്നിരുന്നതായാണ് കണ്ടെത്തൽ. ചൊവ്വാഴ്ച രാത്രി തകർന്ന് കെട്ടിടവും പരിസരവും ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ സന്ദർശിച്ചിരുന്നു. സംഭവത്തിൽ വിശദ അന്വേഷണം നടത്താനും അദ്ദേഹം സിറ്റി പോലീസിനോട് നിർദേശിച്ചിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പുതിയ കണ്ടെത്തൽ. ഹെന്നൂർ ബാബുസപാളയയിലാണ് ആറ് നില കെട്ടിടം തകർന്നത്. കെട്ടിടത്തിൽ ഏറെ നാളായി പലതരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നതാണ് കണ്ടെത്തിയിട്ടുണ്ടെന്ന് ശിവകുമാർ പറഞ്ഞു. സംഭവത്തിൽ കെട്ടിട ഉടമയ്ക്കും ബന്ധപ്പെട്ടവർക്കുമെതിരെ കർശന നടപടിയെടുക്കുമെന്നും ശിവകുമാർ വ്യക്തമാക്കി.
കെട്ടിടത്തിന് ഇതുവരെ ബിബിഎംപി ലൈസൻസ് അനുവദിച്ചിട്ടില്ല. ഉടമയ്ക്കും കരാറുകാരനും എല്ലാവർക്കുമെതിരെ കർശന നടപടിയെടുക്കും. നഗരത്തിലെ എല്ലാ അനധികൃത നിർമ്മാണങ്ങളും ഉടനടി നിർത്തും. ഇപ്പോഴും 14 പേർ കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ഇവർക്കായുള്ള രക്ഷാ ദൗത്യം പുരോഗമിക്കുകയാണെന്നും ശിവകുമാർ കൂട്ടിച്ചേർത്തു.
ഇന്നലെ വൈകുന്നേരം 3:40 ഓടെയാണ് സംഭവം. കെട്ടിടം തകർന്നുവീഴുന്നതു കണ്ട് ഓടിമാറിയ തൊഴിലാളിയാണ് കെട്ടിടത്തിനുള്ളിൽ നിരവധി തൊഴിലാളികളുണ്ടെന്ന വിവരം അധികൃതരെ അറിയിച്ചത്.
കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ 20 പേരാണ് കുടുങ്ങിയതെന്ന് ബെംഗളൂരു ഡിസിപി ഡി ദേവരാജ മാധ്യമങ്ങളോട് പറഞ്ഞത് .
3 പേർ മരണപ്പെട്ടു. 14 പേരെ രക്ഷപ്പെടുത്തി. അഞ്ചുപേരെ കാണാതായെന്നും ഡിസിപി അറിയിച്ചു. സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.