ബെംഗളൂരുവിൽ അന്തരീക്ഷ മലിനീകരണം മൂലം സിഒപിഡി വർധിച്ചു, ഡോക്ടർമാരുടെ ഞെട്ടിക്കുന്ന വിവരങ്ങൾ ഇങ്ങനെ

ബെംഗളൂരു: മലിനമായ വായു കാരണം നഗരത്തിലെ ജനങ്ങളുടെ ജീവിതം നശിപ്പിക്കുകയാണ്. അന്തരീക്ഷ മലിനീകരണം മൂലം നഗരവാസികളുടെ ശ്വാസകോശം തകരാറിലായിരിക്കുകയാണ്.

തലസ്ഥാനത്ത് വർദ്ധിച്ചുവരുന്ന വായു മലിനീകരണം മൂലം ക്രോണിക് ഒബ്സ്ട്രക്റ്റീവ് പൾമണറി ഡിസീസ് 35 ശതമാനം വർദ്ധിച്ചതായി റിപ്പോർട്ട്.

പുതിയ പഠനങ്ങൾക്കുള്ള തയ്യാറെടുപ്പ്;
ഹൃദയാഘാതത്തിന് ശേഷം ക്യാൻസർ, സിഒപിഡി, ക്രോണിക് ഒബ്‌സ്ട്രക്റ്റീവ് പൾമണറി ഡിസീസ് എന്നിവ നഗരത്തിൽ ആളുകളിൽ കൂടുതലായി കാണുന്നുവെന്ന് പഠനങ്ങൾ .

ക്രോണിക് ഒബ്‌സ്ട്രക്റ്റീവ് പൾമണറി ഡിസീസ് നിരക്ക് 35% വർദ്ധിച്ചു, ഇത് മരണനിരക്കിൽ മൂന്നിലൊന്നായിട്ടാണ് വർദ്ധിപ്പിച്ചട്ടുള്ളത്.

നൂറിൽ 30 പേർ ഈ രോഗത്തിന് ഇരയാകുന്നു. അതുകൊണ്ട് തന്നെ നഗരത്തിലെ മലിനമായ വായു, ആരോഗ്യപ്രശ്നങ്ങൾ എന്നിവയെക്കുറിച്ച് സർക്കാർ പഠനം ആരംഭിച്ചിട്ടുണ്ട്.

വായു ഏറ്റവും മലിനമായത് കൊണ്ട് നിരവധി ആരോഗ്യപ്രശ്നങ്ങളും ഇതുമൂലം കണ്ടെത്തിയിട്ടുണ്ട്. അതും പലരിലും അപകടകരമായ ആരോഗ്യപ്രശ്നങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്.

വായു മലിനീകരണം മൂലം എവിടെയൊക്കെ ക്രോണിക് ഒബ്‌സ്ട്രക്റ്റീവ് പൾമണറി ഡിസീസ് വർദ്ധിക്കുന്നു എന്നതിനെ കുറിച്ച് രാജീവ് ഗാന്ധി ഹോസ്പിറ്റൽ സമ്പൂർണ പഠനം ആരംഭിച്ചു.

വിട്ടുമാറാത്ത ചുമ, ശ്വാസതടസ്സം, ശ്വാസംമുട്ടൽ, നീലകലർന്ന ചർമ്മം എന്നിവ COPD മൂലം ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങ ളാണ് എന്നാണ് റിപ്പോർട്ടുകൾ. ഇത് ദീർഘകാലത്തേക്ക് ശ്വാസകോശത്തെ തകരാറിലാക്കുകയും മരണത്തിലേക്കെത്തുകയും ചെയ്യും.

നിശ്ശബ്ദ കൊലയാളിയായ ക്രോണിക് ഒബ്‌സ്ട്രക്റ്റീവ് പൾമണറി ഡിസീസിനെക്കുറിച്ച് പഠനം നടത്താൻ മെഡിക്കൽ വിദ്യാഭ്യാസം തയ്യാറാണ്, റിപ്പോർട്ട് ലഭിച്ച ശേഷം സർക്കാരിൻ്റെ നേതൃത്വത്തിൽ ബദൽ പരിപാടികളുടെ പദ്ധതി തയ്യാറാക്കാൻ തയ്യാറാക്കുമെന്നും വിധകർ പറഞ്ഞു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us