കൊലപാതകക്കേസിൽ പ്രതിയായ കന്നഡനടൻ ദർശന് പ്രത്യേക പരിഗണന: ജയിൽ ഡി.ജി.പി.ക്ക് നോട്ടീസ്

ബെംഗളൂരു : കൊലപാതകക്കേസിൽ പ്രതിയായ കന്നഡനടൻ ദർശന് പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ പ്രത്യേക പരിഗണന ലഭിച്ച സംഭവത്തിൽ വിശദീകരണമാവശ്യപ്പെട്ട് ജയിൽ ഡി.ജി.പി.ക്ക് സർക്കാർ നോട്ടീസയച്ചു. സംഭവത്തിൽ നടപടിയെടുക്കാൻ മുഖ്യമന്ത്രി സിദ്ധരാമയ്യ ചീഫ് സെക്രട്ടറി ശാലിനി രജനീഷിനോട് ആവശ്യപ്പെട്ടതിനെത്തുടർന്നാണ് നോട്ടീസയച്ചത്. ദർശനും സഹതടവുകാരും ജയിൽമുറിക്കുപുറത്തെ പൂന്തോട്ടത്തിൽ കസേരയിട്ട് ഒരുമിച്ചിരിക്കുന്നതിന്റെയും ചായകുടിക്കുന്നതിന്റെയും സിഗരറ്റ് വലിക്കുന്നതിന്റെയും വീഡിയോകോൾ ചെയ്യുന്നതിന്റെയും ദൃശ്യം കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഇത് ജയിൽ അധികൃതർക്കുനേരേ വലിയ വിമർശനമുയർത്തി. ദൃശ്യത്തിന്റെ അടിസ്ഥാനത്തിൽ ദർശന്റെപേരിൽ കേസെടുത്തിട്ടുണ്ട്. ഇതിനുപിന്നാലെ ദർശനെ ബല്ലാരി ജയിലിലേക്ക് മാറ്റി. ദർശനെയും മറ്റ് ഒൻപതു…

Read More

ശ്രദ്ധിക്കുക ഒരു മണിക്കൂറിനുള്ളില്‍ ബെംഗളൂരു-മൈസൂരു ഹൈവേ കടക്കരുത്, പണി കിട്ടും

ബെംഗളൂരു: വിശാലമായ ബെംഗളൂരു-മൈസൂരു ഹൈവേ, വാഹനവുമായി എത്തിയാല്‍ ആർക്കായാലും കാലൊന്നു കൊടുത്ത് 100-110 സ്പീപിഡില്‍ പറക്കാൻ തോന്നും. നീണ്ടുകിടക്കുന്ന ഹൈവേ യാത്രയില്‍ വേഗം കൂടുന്നത് പലരും അറിയാറില്ല, കേരളം അല്ലല്ലോ എന്ന് കരുതി വണ്ടി പറപ്പിക്കുന്നവരും ഏറെയാണ്. എന്നാല്‍ ഇനി സൂക്ഷിച്ചോ, ഇനി അമിത വേഗതയില്‍ വാഹനമോടിച്ചാല്‍ എട്ടിന്‍റെ പണി കിട്ടും. അമിത വേഗക്കാരെ പൊക്കാൻ പൊലീസ് സ്ഥാപിച്ച ക്യാമറകള്‍ പണി തുടങ്ങി. മലയാലികളടക്കം നിരവധി പേർക്ക് കനത്ത ഫൈൻ ചുമത്തിയിരിക്കുകയാണ് പൊലീസ്. ക്യാമറ സ്ഥാപിച്ചതിന് ശേഷം ഓഗസ്റ്റ് 26 വരെ 89,200 കേസുകളാണ്…

Read More

നാട്ടിലേക്കുള്ള ഓണയാത്ര തിരക്ക്; യെലഹങ്ക-എറണാകുളം ഗരീബ് രഥ് ഇന്ന് മുതൽ

ബെംഗളൂരു: ഓണാവധിയോടനുബന്ധിച്ചുള്ള യാത്രാതിരക്ക് പരിഗണിച്ച് ബെംഗളൂരു-എറണാകുളം റൂട്ടില്‍ ആഴ്ചയിൽ മൂന്ന് സർവീസുകൾ ഗരീബ് രഥ് സ്പെഷ്യല്‍ ട്രെയിന്‍ അനുവദിച്ച് റെയില്‍വേ. സെപ്റ്റംബർ ഒന്ന് മുതൽ ആറ് വരെയുള്ള ഞായർ, ബുധൻ വെള്ളി ദിവസങ്ങളിൽ എറണാകുളത്ത് നിന്നും യെലഹങ്കയിലേക്കും, സെപ്റ്റംബർ രണ്ട് മുതൽ ഏഴ് വരെ തിങ്കൾ, ചൊവ്വ, ശനി എന്നീ ദിവസങ്ങളിൽ യെലഹങ്കയിൽ നിന്ന് എറണാകുളത്തേക്കുമാണ് സർവീസ്. എറണാകുളത്ത് നിന്നുള്ള ട്രെയിന്‍ ഉച്ചയ്ക്ക് 12.40ന് (06101) പുറപ്പെടും. തൃശൂർ, ഷൊർണൂർ, പാലക്കാട്, കോയമ്പത്തൂർ, വൈറ്റ്ഫീല്‍ഡ്, കെ.ആര്‍. പുരം എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ട്. രാത്രി 11 മണിയ്ക്ക്…

Read More

സിദ്ധരാമയ്യയെ വിചാരണചെയ്യാൻ ഗവർണറുടെ അനുമതി; ‘രാജ്ഭവൻ ചലോ’ മാർച്ച് നടത്തി കോൺഗ്രസ്

ബെംഗളൂരു : ‘മുഡ’ ഭൂമിയിടപാടിൽ ആരോപണവിധേയനായ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ വിചാരണചെയ്യാൻ ഗവർണർ അനുമതി നൽകിയതിനെതിരേ കോൺഗ്രസ് രാജ്ഭവനിലേക്ക് മാർച്ച് നടത്തി. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, മന്ത്രിമാർ, കോൺഗ്രസ് എം.എൽ.എ.മാർ, എം.എൽ.സി.മാർ എന്നിവർ മാർച്ചിൽ അണിനിരന്നു. സിദ്ധരാമയ്യയ്ക്കുവേണ്ടിയല്ല, രാജ്ഭവനെ ചിലർ ദുരുപയോഗം ചെയ്യുന്നതിനെതിരേയാണ് മാർച്ചെന്ന് ഡി.കെ. ശിവകുമാർ പറഞ്ഞു. രാജ്ഭവൻ ഒരു രാഷ്ട്രീയപ്പാർട്ടിയുടെ ഓഫീസായിമാറാൻ പാടില്ലെന്നും പറഞ്ഞു. ഒട്ടേറെപ്പേരെ കുറ്റവിചാരണചെയ്യാൻ ആവശ്യപ്പെട്ടുള്ള അപേക്ഷകൾ ഗവർണർക്കുമുമ്പിൽ കെട്ടിക്കിടക്കുമ്പോഴാണ് സിദ്ധരാമയ്യയുടേതിന് അനുമതി നൽകിയതെന്നും പറഞ്ഞു. മുദ്രാവാക്യം മുഴക്കിയും ബാനറുകളും പ്ലക്കാർഡുകളും പോസ്റ്ററുകളുമേന്തിയുമായിരുന്നു മാർച്ച്. മാർച്ചിന് മുന്നോടിയായി വിധൻസൗധയിലെ…

Read More

ഇന്ന് തന്റെ ജന്മദിനം; ‘പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ..’; ആരോപണങ്ങള്‍ വ്യാജമെന്ന് ജയസൂര്യ

jayasoory

തിരുവനന്തപുരം: തനിക്ക് നേരെ ഉയരുന്ന ആരോപണങ്ങള്‍ വ്യാജമെന്നും, നിയമപോരാട്ടത്തിന് തയ്യാറെടുക്കുകയാണെന്നും നടന്‍ ജയസൂര്യ. പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ, പാപികളുടെ നേരെ മാത്രം. വ്യാജ ആരോപണങ്ങള്‍ തനിക്കും കുടുംബത്തിനും വേദനയുണ്ടാക്കിയെന്നും ജയസൂര്യ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. ‘വ്യക്തിപരമായ ആവശ്യങ്ങള്‍ കാരണം കഴിഞ്ഞ ഒരുമാസമായി കുടുംബസമേതം അമേരിക്കയിലാണ്. അതിനിടയിലാണ് തനിക്കു നേരെ വ്യാജ പീഡനാരോപണങ്ങള്‍ ഉണ്ടാകുന്നത്. അത് കുടുംബത്തിനും എന്നെ ചേര്‍ത്തു നിര്‍ത്തിയവര്‍ക്കും വലിയ മുറിവായി, വേദനയായി. നിയമവിദഗ്ധരുമായി കൂടിയാലോചനകള്‍ നടത്തി. ഇനിയുള്ള കാര്യം അവര്‍ തീരുമാനിച്ചുകൊള്ളും.’ ‘ഇത്തരം വ്യാജ ആരോപണങ്ങള്‍ ആര്‍ക്കു നേരെയും എപ്പോള്‍ വേണമെങ്കിലും…

Read More

ബെംഗളൂരു ബംഗളൂരു- മധുര വന്ദേ ഭാരത് സർവീസ് ആരംഭിച്ചു

ബംഗളൂരു- മധുര, ചെന്നൈ എഗ്മോര്‍ – നാഗര്‍കോവില്‍, മീറത്ത്- ലഖ്‌നോ പാതകളിലെ പുതിയ വന്ദേ ഭാരത് സര്‍വിസുകള്‍ പ്രധാനമന്ത്രി നന്ദ്രേ മോദി ഫ്‌ലാഗ് ഓഫ് ചെയ്തു. ചെന്നൈ എഗ്മോര്‍ – നാഗര്‍കോവില്‍ എക്‌സ്പ്രസ് രാവിലെ അഞ്ചുമണിക്ക് എഗ്മോറില്‍ നിന്ന് പുറപ്പെട്ട് ഉച്ചക്ക് 1.50ന് നാഗര്‍കോവിലില്‍ എത്തും. ഉച്ചക്ക് 2.20ന് നാഗര്‍കോവിലില്‍നിന്നും തിരിക്കുന്ന ട്രെയിന്‍ രാത്രി 11ന് എഗ്മോറിലെത്തും. ബുധന്‍ സര്‍വിസ് ഉണ്ടാകില്ല . മധുര – ബംഗളൂരു വന്ദേഭാരത് ചൊവ്വാഴ്ച ഒഴികെയുള്ള ദിവസങ്ങളിലാണ് സര്‍വിസ് നടത്തുക. മധുരയില്‍നിന്ന് രാവിലെ 5.15ന് പുറപ്പെട്ട് ഉച്ച ഒരുമണിക്ക്…

Read More

ഹേമ കമ്മിറ്റി റിപ്പോർട്ട് ഞെട്ടിച്ചു; താരസംഘടനയുടെ തലപ്പത്ത് സ്ത്രീകള്‍ വരണം, എല്ലാ മേഖലയിലും 50 ശതമാനം സ്ത്രീകള്‍ വരണം’: അമല പോള്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വിവരങ്ങൾ ഞെട്ടിച്ചുവെന്ന് നടി അമല പോൾ. റിപ്പോർട്ട് പുറത്തുവരാൻ ഡബ്ല്യുസിസി വളരെ ശക്തമായി നിന്നുവെന്നും സംഘടനകളുടെ മുൻപന്തിയിൽ സ്ത്രീകൾ ഉണ്ടാകണമെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ നിയമപരമായ നടപടി ഉണ്ടാകണമെന്നും താരം ആവശ്യപ്പെട്ടു.എല്ലാ മേഖലയിലും 50 ശതമാനം സ്ത്രീകള്‍ വരണം. ആരോപണങ്ങളില്‍ നിയമപരമായി നീതി ഉറപ്പാക്കണമെന്നും അമലപോള്‍ കൊച്ചിയില്‍ പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവന്നതിൽ ഞാനും ഷോക്ക്ഡ് ആണ്. വളരെ ഡിസ്റ്റർബിങ് ആയ കാര്യങ്ങളാണ് പുറത്തുവന്നത്. ഇതിന് വേണ്ട പ്രാധാന്യം കിട്ടണം. നിയമപരമായ നടപടി…

Read More

‘മുഡ’ കേസ് ; വിചാരണയ്ക്കുള്ള ഗവർണറുടെ അനുമതി; സിദ്ധരാമയ്യയുടെ ഹർജിയിലെ വാദം നാളത്തേക്കുനീട്ടി

ബെംഗളൂരു : ‘മുഡ’ കേസിൽ കുറ്റവിചാരണചെയ്യാൻ ഗവർണർ താവർചന്ദ് ഗഹ്‌ലോത് അനുമതി നൽകിയതിനെ ചോദ്യംചെയ്ത് മുഖ്യമന്ത്രി സിദ്ധരാമയ്യ കർണാടക ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ വാദം തിങ്കളാഴ്ചത്തേക്കു നീട്ടി. ജനപ്രതിനിധികളുടെ പ്രത്യേക കോടതിയിൽ സിദ്ധരാമയ്യക്കെതിരേയുള്ള ഹർജികളിലെ നടപടി തടഞ്ഞ ഇടക്കാലവിധിയുടെ കാലാവധിയും അന്നത്തേക്കു നീട്ടി ജസ്റ്റിസ് എം. നാഗപ്രസന്നയുടെ ബെഞ്ച് ഉത്തരവിട്ടു. ശനിയാഴ്ച ഗവർണറുടെ ഓഫീസിനുവേണ്ടി സോളിസിറ്റർ ജനറൽ തുഷാർമേത്ത ഹാജരായി. സിദ്ധരാമയ്യയെ വിചാരണചെയ്യാൻ അനുമതി നൽകിയത് വിഷയത്തിന്റെ എല്ലാവശങ്ങളും ആലോചിച്ചശേഷം തന്നെയാണെന്ന് അദ്ദേഹം വാദിച്ചു. എല്ലാ കാര്യങ്ങളും പരിഗണിച്ചാണ് ഉത്തരവിട്ടതെന്നും അറിയിച്ചു. അനുമതി നൽകരുതെന്ന…

Read More

നമ്മ മെട്രോയ്ക്കുവേണ്ടി ബി.ഇ.എം.എൽ ഡ്രൈവറില്ലാ മെട്രോ ട്രെയിൻ നിർമാണം ആരംഭിച്ചു

ബെംഗളൂരു : ബെംഗളൂരുവിൽ ബി.ഇ.എം.എൽ. (ബെമൽ) ഡ്രൈവറില്ലാ മെട്രോ ട്രെയിൻ നിർമാണം ആരംഭിച്ചു. ബെംഗളൂരു മെട്രോയ്ക്കുവേണ്ടിയാണ് ട്രെയിനുകൾ നിർമിക്കുന്നത്. ബെംഗളൂരു വിമാനത്താവള മെട്രോ ലൈനിലേക്കുൾപ്പെടെയാണ് നിർമാണം. 53 ട്രെയിനുകൾ നിർമിക്കാനുള്ള കരാറാണ് ബി.ഇ.എം.എലിന് ലഭിച്ചിട്ടുള്ളത്. 3177 കോടി രൂപയുടെ കരാറാണിത്. ഉദ്ഘാടനത്തിൽ ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ മാനേജിങ് ഡയറക്ടർ മഹേശ്വർ റാവു, ബി.ഇ.എം.എൽ. ചെയർമാൻ ശന്തനു റോയ് എന്നിവർ സംബന്ധിച്ചു.

Read More

ബെംഗളൂരുവിൽ നിന്നും രണ്ടു വയസുകാരിയെ തട്ടിക്കൊണ്ടുപോയ മലയാളി അറസ്റ്റിൽ 

ബെംഗളൂരു: കങ്കനാടിയില്‍ നിന്ന് 2 വയസുകാരിയെ തട്ടികൊണ്ട് പോയ മലയാളി കാസർകോട്ട് അറസ്റ്റില്‍. പറവൂർ സ്വദേശി അനീഷ് കുമാർ (49) ആണ് പിടിയിലായത്. കുട്ടിയെയും കൊണ്ട് ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടയില്‍ സംശയം തോന്നി യാത്രക്കാർ വിവരമറിയിച്ചതിനെ തുടർന്ന് ആർപിഎഫും കാസർകോട് റെയില്‍വേ പോലീസും ചേർന്നാണ് ഇയാളെ പിടികൂടിയത്

Read More
Click Here to Follow Us