നടൻ വിപി രാമചന്ദ്രൻ അന്തരിച്ചു 

പ്രമുഖ സിനിമ സീരിയല്‍ നാടക നടനും സംവിധായകനും സംഗീത നാടക അക്കാദമി അവാർഡ് ജേതാവും റിട്ടയേർഡ് എയർ ഫോഴ്സ് ഉദ്യോഗസ്ഥനും അമേരിക്കൻ കോണ്‍സുലേറ്റ് ജീവനക്കാരനുമായിരുന്ന പയ്യന്നൂർ മഹാദേവ ഗ്രാമം വെസ്റ്റിലെ വി.പി.രാമചന്ദ്രൻ (81) അന്തരിച്ചു. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒൻപതിന്. 1987 മുതല്‍ 2016 വരെ സിനിമയില്‍ സജീവമായിരുന്നു. 19 സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. നിരവധി സിനിമകളില്‍ ശബ്ദം നല്‍കി, അടുത്ത കാലം വരെ സീരിയലുകളിലും നാടകത്തിലും സജീവമായിരുന്നു. കിളിപ്പാട്ട്, അപ്പു, അയ്യർ ദ് ഗ്രേറ്റ്, പോലീസ് ഓഫസർ, കഥാനായിക, ഷെവിലിയർ, സദയം, യുവതുർക്കി, ദി…

Read More

മൈസൂരുവിൽ ദസറ ഒരുക്കങ്ങൾക്കിടെ ഓണത്തിരക്ക്; യാത്രക്കാർക്ക് കൗതുകമായി എട്ട് ആനകളുടെ പരിശീലനയാത്ര

ബെംഗളൂരു: മൈസൂരുവിൽ ഇത്തവണ ഓണത്തിരക്ക് കടന്നുവരുന്നത് ദസറ ആഘോഷത്തിന്റെ ഒരുക്കങ്ങൾക്കിടയിലേക്കാണ്. ദസറയ്ക്ക് എഴുന്നള്ളിക്കാനുള്ള എട്ട് ആനകൾ കൊട്ടാരനഗരയിലെ രാജവീഥിയിലൂടെ സഞ്ചാരം തുടങ്ങിക്കഴിഞ്ഞു. കൊട്ടാരവളപ്പിൽ കഴിയുന്ന അവയുടെ ആഘോഷത്തിനുള്ള തയ്യാറെടുപ്പുകളും ബെന്നിമണ്ഡപത്തേക്ക് നടത്തുന്ന പരിശീലന യാത്രയും ഓണക്കാലത്ത് സഞ്ചാരികൾക്ക് കൗതുകക്കാഴ്ച പകരും. അടുത്തയാഴ്ച ആറ് ആനകൾ കൂടി നഗരത്തിലെത്തും.

Read More

ഖനനക്കേസ്; കുമാരസ്വാമിയെ വിചാരണ ചെയ്യാനുള്ള ലോകായുക്ത അപേക്ഷ തിരിച്ചയച്ച് ഗവർണർ

ബെംഗളൂരു : ഖനനനത്തിന് ക്രമവിരുദ്ധമായി ഭൂമിയനുവദിച്ച കേസിൽ കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമിയെ കുറ്റവിചാരണ ചെയ്യാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ലോകായുക്ത നൽകിയ അപേക്ഷ ഗവർണർ താവർചന്ദ് ഗഹ്‌ലോത് തിരിച്ചയച്ചു. അപേക്ഷയോടൊപ്പം കന്നഡയിൽ സമർപ്പിച്ച രേഖകളുടെ ഇംഗ്ലീഷ് പരിഭാഷ വേണമെന്ന് ആവശ്യപ്പെട്ടാണ് തിരിച്ചയച്ചത്. മറ്റൊരു കേസിൽ ബി.ജെ.പി. മുൻമന്ത്രി ജനാർദന റെഡ്ഡിയെ കുറ്റവിചാരണ ചെയ്യാൻ അനുമതി തേടി പോലീസ് നൽകിയ അപേക്ഷയും രേഖകളുടെ പരിഭാഷ ആവശ്യപ്പെട്ട് തിരിച്ചയച്ചു. ‘മുഡ’ കേസിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയെ വിചാരണ ചെയ്യാൻ ആവശ്യപ്പെട്ട് നൽകിയ അപേക്ഷയിൽ മണിക്കൂറുകൾക്കകം ഗവർണർ നടപടിയെടുത്തപ്പോഴാണ് എൻ.ഡി.എ. നേതാക്കൾക്കെതിരായ അപേക്ഷകൾ…

Read More

കനത്ത മഴ; നിരവധി ട്രെയിനുകൾ റദ്ദാക്കി 

തിരുവനന്തപുരം: ദക്ഷിണ റെയിൽവെ മേഖലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ചില ട്രെയിൻ സർവീസുകൾ റദ്ദാക്കി. ആന്ധ്രയിലും തെലങ്കാനയിലും മഴക്കെടുതി രൂക്ഷമാണ്. ആന്ധ്രയിൽ 17 പേരും തെലങ്കാനയിൽ 10 പേരും മരിച്ചതായാണ് റിപ്പോർട്ട്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കേരളത്തിൽ നിന്നുള്ള എറണാകുളം-ടാറ്റാ ന​ഗർ എക്സി‌പ്രസ് ഉൾപ്പെടെയുള്ള ട്രെയിനുകളാണ് റദ്ദാക്കിയത്. ഇന്ന് പുറപ്പെടേണ്ട എറണാകുളം-ഹതിയ ധാർതി അബാ എക്സ്‌പ്രസ്, അഞ്ചിനുള്ള എറണാകുളം-ടാറ്റാ ന​ഗർ എക്സി‌പ്രസ്, ആറിന് പുറപ്പെടേണ്ട കൊച്ചുവേളി-ഷാലിമാർ എക്സ്‌പ്രസ്, ഏഴിന് പുറപ്പെടേണ്ട കന്യാകുമാരി-ഹൗറ സൂപ്പർ ഫാസ്റ്റ് എക്സ്‌പ്രസ്, തിരുനെൽവേലി-പുരുലിയ എക്സ്‌പ്രസ് എന്നിവയുടെ…

Read More

ഡെങ്കിപ്പനി ഉയരുന്നു; രോഗവ്യാപനം നിയന്ത്രണവിധേയമായില്ല

ബെംഗളൂരു : രോഗവ്യാപനം ആരംഭിച്ച് മാസങ്ങൾ പിന്നിട്ടിട്ടും നിയന്ത്രണവിധേയമാകാത്ത പശ്ചാത്തലത്തിൽ ഡെങ്കിപ്പനിയെ മഹാമാരിയായി (എപ്പിഡെമിക് ഡിസീസ്) പ്രഖ്യാപിച്ച് കർണാടകം. ഇതുസംബന്ധിച്ച് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. 2020-ലെ കർണാടക എപ്പിഡെമിക് ഡിസീസ് ആക്ട് ഭേദഗതി വരുത്തിയാണ് നടപടി. കെട്ടിടങ്ങളിലും പാർക്കുകളിലും മൈതാനങ്ങളിലും മറ്റും കൊതുകുകൾ പെരുകുന്നത് ഒഴിവാക്കുകയെന്നത് ഇവയുടെ കൈവശക്കാർക്ക് നിയമപരമായി നിർബന്ധിതമാക്കി. ഇത് ഉറപ്പുവരുത്താൻ ബെംഗളൂരു കോർപ്പറേഷൻ പരിധിയിൽ ചീഫ് കമ്മിഷണറെയും ജില്ലകളിൽ കളക്ടർമാരെയും അധികാരപ്പെടുത്തി. നിയമലംഘകരുടെ പേരിൽ പിഴയീടാക്കും. നോട്ടീസ് നൽകിയശേഷം ഇവിടങ്ങളിൽ പരിശോധന നടത്താൻ ഇവർക്ക് അധികാരം നൽകി. കൊതുകു പടരുന്നത്…

Read More

നഗരത്തിലെ തടാകങ്ങളിൽ നിന്നുള്ള വെള്ളം ശുദ്ധീകരിച്ചാലും കുടിക്കാൻ യോഗ്യമല്ല; ഞെട്ടിക്കുന്ന പഠന വിവരങ്ങൾ പുറത്ത്

ബെംഗളൂരു : ബെംഗളൂരുവിലെ തടാകങ്ങളിലെ വെള്ളം ശുദ്ധീകരിച്ചാലും കുടിക്കാൻ യോഗ്യമല്ലെന്ന് പഠന റിപ്പോർട്ട്. ബെംഗളൂരു കോർപ്പറേഷന്റെ കീഴിലുള്ള 110 തടാകങ്ങളിൽ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡാണ് പഠനം നടത്തിയത്. പ്രധാന തടാകങ്ങളായ അൾസൂർ, മഡിവാള, യെഡിയൂർ, വർത്തൂർ, ബെലന്ദൂർ, ഹെബ്ബാൾ, പുട്ടെനഹള്ളി തുടങ്ങിയ തടാകങ്ങളിലെ വെള്ളവും കുടിക്കാൻ യോഗ്യമല്ല. വന്യജീവികളുടെ ആവശ്യങ്ങൾക്കുപയോഗിക്കുന്ന ‘ഡി’വിഭാഗത്തിലാണ് തടാകങ്ങൾ ഉൾപ്പെടുന്നത്. നഗരത്തിലെ ഭൂരിഭാഗം തടാകങ്ങളിലും മലിനജലം നിറഞ്ഞനിലയിലാണ്. ദേശീയ ഹരിത ട്രിബ്യൂണലിന്റെ ഇടപെടലും വേണ്ടത്ര ഫലംചെയ്യുന്നില്ല.

Read More

നടന്‍ നിവിന്‍ പോളിക്കെതിരായ കേസിൽ പ്രാഥമിക അന്വേഷണത്തില്‍ പൊരുത്തക്കേടുകളെന്ന് റിപ്പോർട്ട്‌ 

കൊച്ചി: നടന്‍ നിവിന്‍ പോളിക്കെതിരായ ലൈംഗിക പീഡനക്കേസില്‍ പ്രാഥമിക അന്വേഷണത്തില്‍ പൊരുത്തക്കേടുകള്‍ കണ്ടെത്തി അന്വേഷണ സംഘം. നേര്യമംഗലം സ്വദേശിയായ യുവതി നാല് മാസം മുമ്പ് ഊന്നുകല്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ വിദേശത്ത് വെച്ച്‌ തന്നെ ഒരു കൂട്ടം ആളുകള്‍ കൂട്ടമായി മര്‍ദ്ദിച്ചെന്നായിരുന്നു പരാതിയില്‍ പറഞ്ഞിരുന്നത്. പോലീസ് പ്രാഥമിക വിവരശഖരണം നടത്തിയെങ്കിലും അന്വേഷണവുമായി മുന്നോട്ട് പോകാന്‍ കഴിഞ്ഞില്ല. ആശുപത്രി രേഖകള്‍ ഹാജരാക്കാന്‍ യുവതിക്ക് കഴിഞ്ഞില്ലെന്നാണ് പോലീസ് പറയുന്നത്. പിന്നീടാണ് ഇ മെയില്‍ വഴി യുവതി പ്രത്യേക അന്വേഷണ സംഘത്തിന് പരാതി നല്‍കിയത്. അഭിനയിക്കാന്‍ അവസരം…

Read More

ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ ആളില്ലാ ചെറുവിമാനം നഗരത്തിൽ പറന്നുയർന്നു

ബെംഗളൂരു : ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ ആളില്ലാ ബോംബർവിമാനം വിജയകരമായി പറത്തിയതായി നിർമാതാക്കളായ ഡിഫൻസ് ആൻഡ് എയ്‌റോസ്പെയ്‌സ് കമ്പനിയായ ഫ്ലൈയിങ് വെഡ്ജ് ഡിഫൻസ് ആൻഡ് എയ്‌റോസ്പെയ്‌സ് അറിയിച്ചു. ‘എഫ്.ഡബ്ല്യൂ.ഡി.-200 ബി’ എന്നാണ് ആളില്ലാ ചെറുവിമാനത്തിന്റെ പേര്. ഒപ്റ്റിക്കൽ നിരീക്ഷണ പേലോഡുകളും വ്യോമാക്രമണ ആയുധങ്ങളും വിമാനത്തിനു വഹിക്കാനാകും. വിലകൂടിയ ആളില്ലാ ബോംബർവിമാനങ്ങളുടെ ഇറക്കുമതിയെ ഇന്ത്യ കൂടുതൽ ആശ്രയിക്കുന്നത് കുറയ്ക്കാൻ ഇത്തരം സംരംഭങ്ങൾ സഹായിക്കും. പ്രതിരോധമേഖലയിൽ ഇന്ത്യയുടെ സ്വയംപര്യാപ്തതയിലേക്കുള്ള പ്രധാന നാഴികക്കല്ലാണ് തദ്ദേശീയമായി നിർമിച്ച ആളില്ലാവിമാനമെന്ന് ഫ്ലൈയിങ് വെഡ്ജ് ഡിഫൻസ് സ്ഥാപകൻ സുഹാസ് തേജസ്‌കണ്ഡ പറഞ്ഞു.

Read More

കേരളത്തിലെ ഓണാവധി; നഗരത്തിലെ വിനോദസഞ്ചാരമേഖല പ്രതീക്ഷയിൽ

ബെംഗളൂരു : കേരളത്തിലെ ഓണാഘോഷത്തിൽ പ്രതീക്ഷയർപ്പിച്ച് കർണാടകത്തിലെ വിനോദസഞ്ചാര മേഖല. ഓണാവധിയാഘോഷിക്കാൻ കേരളത്തിൽനിന്ന് ഇത്തവണയും സഞ്ചാരികൾ ധാരാളമെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓണക്കാലത്തെത്തുന്ന സന്ദർശകരുടെ ബുക്കിങ് മൈസൂരു പോലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ഹോട്ടലുകളിൽ ആരംഭിച്ചതായി ഈ രംഗത്തുള്ള മലയാളികൾ പറഞ്ഞു. കേരളത്തിലുണ്ടായ പ്രളയത്തിന്റെയും വയനാട് ദുരന്തത്തിന്റെയും പശ്ചാത്തലമുണ്ടെങ്കിലും ഓണാവധിക്ക് അതിർത്തി കടന്ന് ആളുകളെത്തുമെന്ന് കരുതുന്നതായും പറഞ്ഞു. കേരളത്തിൽ സ്കൂളുകളിൽ തിങ്കളാഴ്ച തുടങ്ങിയ ഓണപ്പരീക്ഷ പൂർത്തിയായശേഷം 13-നാണ് സ്കൂൾ അടയ്ക്കുന്നത്. അതിനുശേഷം പത്ത് ദിവസം ഓണാവധിയാണ്. ഈ സമയം കർണാടകത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് സന്ദർശകർ കൂടുതലായി എത്തിച്ചേരുന്നത് പതിവാണ്.…

Read More

കാമുകനൊപ്പം ജീവിക്കാൻ 4 വയസുകാരി മകളെ കിണറ്റിൽ എറിഞ്ഞു കൊന്നു ; 23 കാരി അറസ്റ്റിൽ 

ചെന്നൈ: മകളെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ 23 കാരിയായ യുവതി അറസ്റ്റില്‍. നാമക്കല്‍ ജില്ലയില്‍ സെന്തമംഗലത്തിന് അടുത്തുള്ള ഗാന്ധിപുരത്ത് നടന്ന സംഭവത്തില്‍ സ്‌നേഹ എന്ന യുവതിയാണ് അറസ്റ്റിലായത്. കാമുകനൊപ്പം ജീവിക്കാന്‍ നാല് വയസുള്ള മകള്‍ പുവരശിയെയാണ് സ്നേഹ കിണറ്റില്‍ എറിഞ്ഞു കൊലപ്പെടുത്തിയത്. സ്‌നേഹ ഏറെ നാളായി സെന്താമംഗലം സ്വദേശിയായ ശരത്ത് എന്ന യുവാവുമായി പ്രണയത്തിലായിരുന്നു. അടുത്തിടെ ഭര്‍ത്താവിനെ ഉപേക്ഷിച്ച്‌ സ്‌നേഹ ശരത്തിനൊപ്പം ഇറങ്ങിപ്പോയിരുന്നു. എന്നാല്‍ കുട്ടിയുള്ളതിനാല്‍ യുവാവിന്റെ വീട്ടുകാര്‍ സ്‌നേഹയെ സ്വീകരിച്ചില്ല. ഇതോടെ കാമുകൊപ്പം ജീവിക്കാന്‍ മകള്‍ തടസമാകുമെന്ന് കണ്ടാണ് യുവതി നാല് വയസുകാരിയെ…

Read More
Click Here to Follow Us