സിദ്ദിഖിന് മുന്‍കൂര്‍ ജാമ്യം ഇല്ല; ബലാത്സംഗകേസിലെ ഹര്‍ജി ഹൈക്കോടതി തള്ളി

sidhi

കൊച്ചി: യുവ നടിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ നടന്‍ സിദ്ദിഖ് നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതി തള്ളി. തിരുവനന്തപുരം മ്യൂസിയം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് സിദ്ദിഖ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. തനിക്കെതിരായ ആരോപണങ്ങള്‍ ആടിസ്ഥാനരഹിതമാണെന്നാണ് സിദ്ദിഖ് ഹര്‍ജിയില്‍ ബോധിപ്പിച്ചത്. വര്‍ഷങ്ങള്‍ക്കു മുന്‍പ് യുവനടി ഉന്നയിച്ച ആരോപണങ്ങളില്‍ ബലാത്സംഗ പരാതി ഉണ്ടായിരുന്നില്ല. തന്നെ അപമാനിക്കുകയെന്ന ലക്ഷ്യമാണ് പരാതിക്കു പിന്നിലുള്ളതെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും സിദ്ദിഖ് ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നു. നടനെതിരെ യുവനടി നല്‍കിയ പരാതിയില്‍ ശക്തമായ തെളിവുകളും സാക്ഷി മൊഴികളും ലഭിച്ചെന്നാണ് അന്വേഷണ സംഘം പറയുന്നത്.…

Read More

അങ്കണവാടി കെട്ടിട മേൽക്കൂരയുടെ കോൺക്രീറ്റ് ഇളകി വീണ് 4 കുട്ടികൾക്ക് പരിക്ക്

ബെംഗളൂരു : കൊപ്പള ജില്ലയിലെ ഗംഗാവതി നഗരത്തിൽ മെഹബൂബ് നഗറിൽ അങ്കണവാടി കെട്ടിടത്തിൻ്റെ കോൺക്രീറ്റ് മേൽക്കൂര വീണ് നാല് കുട്ടികൾക്ക് പരിക്ക്. മഹ്ബൂബ് നഗറിലെ 11-ാം നമ്പർ അങ്കണവാടിയുടെ കോൺക്രീറ്റ് മേൽക്കൂരയാണ് അടർന്നുവീണത്. ഇന്നലെ രാവിലെ 20ലധികം കുട്ടികൾ അങ്കണവാടിയിൽ എത്തിയിരുന്നു. എന്നാൽ രാവിലെ 10.30ഓടെയാണ് കോൺക്രീറ്റ് അടർന്നുവീണത്. ഇതുമൂലം നാലു കുട്ടികളുടെ തലയ്ക്കും കാലിനും പരിക്കേറ്റു. മെഹബൂബ് നഗറിലെ അമൻ, മൻവിത്, മദൻ, സുരക്ഷ എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ കുട്ടികളെ ഗംഗാവതി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടുതൽ വിവരങ്ങൾ അറിഞ്ഞതോടെ നഗരസഭാധ്യക്ഷയും അംഗങ്ങളും…

Read More

പണി പാളി: അത്തപ്പൂക്കളം നശിപ്പിച്ച മലയാളി യുവതിയുടെ പേരിൽ കേസ്

ബെംഗളൂരു : ഓണാഘോഷത്തിന് ബെംഗളൂരു പാർപ്പിടസമുച്ചയത്തിലെ കുടുംബാംഗങ്ങൾ ചേർന്ന് തയ്യാറാക്കിയ പൂക്കളം അലങ്കോലപ്പെടുത്തിയതിന് മലയാളിയുവതിയുടെ പേരിൽ പോലീസ് കേസെടുത്തു. താനിസന്ദ്ര മൊണാർക്ക് സെറിനിറ്റി അപ്പാർട്ട്‌മെന്റിൽ താമസിക്കുന്ന പത്തനംതിട്ട സ്വദേശി സിമി നായരുടെ പേരിലാണ് സാമ്പിഗെഹള്ളി പോലീസ് കേസെടുത്തത്. ശനിയാഴ്ച മൊണാർക്ക് സെറിനിറ്റി അപ്പാർട്ട്‌മെന്റിൽ ഓണാഘോഷത്തിനിടെയാണ് സംഭവം. പുലർച്ചെ പാർപ്പിടസമുച്ചയത്തിന്റെ താഴെ നിലയിലെ പൂമുഖഭാഗത്ത് ഒരുക്കിയ പൂക്കളമാണ് നശിപ്പിച്ചത്. തിരുവോണം കഴിഞ്ഞിട്ടും ഓണം ആഘോഷിക്കുന്നതിനോടും പൂക്കളമൊരുക്കുന്നതിനോടും എതിർപ്പുന്നയിച്ചാണ് പൂക്കളം നശിപ്പിച്ചതെന്ന് മലയാളി കുടുംബാംഗങ്ങൾ പറഞ്ഞു. കുട്ടികളുൾപ്പെടെയുള്ളവർ ചേർന്നായിരുന്നു ആവേശപൂർവം പൂക്കളമൊരുക്കിയത്. ഇതിനുശേഷം ഇവർ അവരവരുടെ വീടുകളിലേക്ക്…

Read More

ചാർജിനിട്ട ഐഫോൺ എടുത്ത് മൊബൈൽ ടവറിൽ കയറി കുരങ്ങ്;, പിന്നീട് സംഭവിച്ചത്?

ബെംഗളൂരു: ദൊഡ്ഡബല്ലാപൂർ താലൂക്കിലെ തുബഗെരെ ഗ്രാമത്തിൽ കുരങ്ങ് ശല്യം വ്യാപകമാകുന്നു. വീട്ടിൽ ചാർജിൽ സൂക്ഷിച്ചിരുന്ന ഐഫോൺ എടുത്ത കുരങ്ങൻ ഫോണിനൊപ്പം ടവർ മുകളിലേക്ക് കയറി ഇരുന്നു. ഇതോടെ കുരങ്ങിൽ നിന്ന് ഫോൺ എടുക്കാൻ ഗ്രാമവാസികൾ പാടുപെട്ടു. ഗ്രാമത്തിലെ വീടുകളിൽ കുരങ്ങുകൾ കൂട്ടമായി വരുന്നുന്നതെന്നും പതിവാണ്. വീട്ടിൽ നിന്നും കിട്ടുന്ന സാധനങ്ങൾ എടുത്ത് കൊണ്ടുപോകും. അക്കൂട്ടത്തിലാണ്, വീട്ടിലെ ഐഫോൺ എടുത്ത ശേഷം, കുരങ്ങൻ ടവറിൽ കയറുകയും ഗ്രാമവാസികളുടെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ ടവറിന് മുകളിൽ നിന്ന് ഫോൺ താഴേക്ക് എറിയുകയും ചെയ്തത്. മുകളിൽ നിന്നും വീണതിനാൽ…

Read More

അപകട മരണങ്ങൾ തടയാൻ അടിയന്തര ഹൈടെക് ആംബുലൻസ് സേവനം സജ്ജമാക്കും; സർക്കാർ

ബംഗളുരു :, അപകട മരണങ്ങൾ തടയാൻ കർണാടക സർക്കാർ ആപത്ബന്ധവ ആംബുലൻസ് ആരംഭിക്കുന്നു . അപകടങ്ങളിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സ ലഭിക്കാതെ നിരവധി പേരാണ് മരിക്കുന്നത്. ഇത് തടയാൻ സംസ്ഥാനത്തൊട്ടാകെ 65 സ്ഥലങ്ങളിൽ അടിയന്തര ആംബുലൻസ് സജ്ജീകരിക്കും. ദേശീയ പാതകളിൽ ഏറ്റവും കൂടുതൽ അപകടങ്ങൾ സംഭവിക്കുന്ന 65 സ്ഥലങ്ങൾ പോലീസ് വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ബെംഗളുരു -മൈസൂരു ഹൈവേ, ബെംഗളുരു -തുംകൂർ ഹൈവേ എന്നിവയുൾപ്പെടെ അപകടസാധ്യതയുള്ള സ്ഥലങ്ങളിൽ അടിയന്തര ആംബുലൻസ് സർവീസ് നടത്തും. ഈ 65 സ്ഥലങ്ങളിൽ ആരോഗ്യവകുപ്പ് അടിയന്തര ആംബുലൻസുകൾ വിന്യസിക്കും. എമർജൻസി ആംബുലൻസിൽ…

Read More

നഗരത്തിൽ ഉൾപ്പെടെ സംസ്ഥാനത്ത് മഴ കനക്കും ; 20 ജില്ലകളിൽ യെല്ലോ അലർട്ട്

ബെംഗളൂരു: ഇന്ന് മുതൽ സെപ്റ്റംബർ 29 വരെ നഗരത്തിൽ ഉൾപ്പെടെ സംസ്ഥാനത്തിലെ 20 ലധികം ജില്ലകളിൽ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു. ദക്ഷിണ കന്നഡ, ഉഡുപ്പി, ഉത്തര കന്നഡ, ബെൽഗാം, ധാർവാഡ്, ഗദഗ്, ഹവേരി, കലബുറഗി, കൊപ്പള, റായ്ച്ചൂർ, വിജയപൂർ, യാദഗിരി, ബെംഗളൂരു റൂറൽ, ചിക്കബെല്ലാപ്പൂർ, ചിക്കമംഗളൂരു, കോലാർ, രാമനഗര, ഷിമോഗ, തുംകൂർ എന്നിവിടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വിജയനഗർ, മൈസൂരു, മണ്ഡ്യ, കുടക്, ഹാസൻ, ദാവൻഗെരെ, ചിത്രദുർഗ, ചാമരാജനഗർ, ബിദർ, ബാഗൽകോട്ട് എന്നിവിടങ്ങളിൽ മിതമായ മഴ…

Read More

ആറുമാസംകൂടി കൊച്ചുവേളിക്ക് മദ്ദൂരിൽ സ്‌റ്റോപ്പ് അനുവദിച്ച് ദക്ഷിണ-പശ്ചിമ റെയിൽവേ

ബെംഗളൂരു : മൈസൂരു-കൊച്ചുവേളി-മൈസൂരു എക്സ്‌പ്രസിന് മദ്ദൂരിൽ താത്‌കാലികമായി സ്റ്റോപ്പനുവദിച്ചത് ആറുമാസത്തേക്കുകൂടി നീട്ടി ദക്ഷിണ-പശ്ചിമ റെയിൽവേ. ഒക്ടോബർ ഒന്നുവരെയായിരുന്നു നേരത്തേ അനുവദിച്ചത്. ഇത് മാർച്ച് 31-ലേക്ക് നീട്ടി.

Read More

ഇന്ത്യയിലെ എ.ഐ. രംഗത്ത് കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കാൻ ഗൂഗിളും എന്‍വിഡിയയും

ന്യൂയോര്‍ക്ക്: ഇന്ത്യയിലെ നിര്‍മിതബുദ്ധി (എ.ഐ.) രംഗത്ത് കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുമെന്ന് ഗൂഗിളും എന്‍വിഡിയയും. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷമാണ് പുതിയ പ്രസ്താവന. ലോകത്തെ മൂന്നാമത്തെ വലിയ സ്റ്റാര്‍ട്ടപ്പ് സമ്പദ്വ്യവസ്ഥയും മികച്ച കംപ്യൂട്ടര്‍ ശാസ്ത്രജ്ഞരുള്ള രാജ്യമാണ് ഇന്ത്യയെന്നും, രാജ്യത്തെ പുതുതലമുറ സ്റ്റാര്‍ട്ടപ്പുകളും എ.ഐ.യില്‍ പ്രവര്‍ത്തിക്കുന്നവയാണെന്നും എന്‍വിഡിയ സി.ഇ.ഒ. ജെന്‍സന്‍ ഹ്വാങ് പറഞ്ഞു. ഡിജിറ്റല്‍ ഇന്ത്യ കാഴ്ചപ്പാടോടെ ഇന്ത്യയെ പരിവര്‍ത്തനപ്പെടുത്താനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നതെന്നും, ഇന്ത്യയിൽ കൂടുതൽ നിക്ഷേപം നടത്തുന്നതിനെക്കുറിച്ച് ആലോചിക്കുകയാണെന്നും ഗൂഗിള്‍ സി.ഇ.ഒ. സുന്ദര്‍ പിച്ചൈ പറഞ്ഞു. ക്വാണ്ടം കംപ്യൂട്ടിങ്, എ.ഐ., സെമികണ്ടക്ടര്‍ തുടങ്ങിയ മേഖലകളിൽ പ്രവര്‍ത്തിക്കുന്ന 15…

Read More

പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചു: പ്രതിയുടെ കാലിന് വെടിവച്ച് പോലീസ്

ബംഗളുരു : പതിനേഴോളം മോഷണക്കേസിൽ ഉൾപ്പെട്ട പ്രതി കാളിയെ ഹൂബ്ലിയിലെ ബെണ്ടിഗേരി പോലീസ് സ്റ്റേഷൻ വെടിവെച്ചു. ജില്ലയിലെ ഹുബ്ലി താലൂക്കിലെ തരിഹാലയ്ക്ക് സമീപമാണ് വിനോദ് കാലിക്ക് വെടിയേറ്റത്. മോഷണക്കേസിൽ വിനോദിനെ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. കൂടെയുണ്ടായിരുന്നവരെ കാണിക്കാൻ കൊണ്ടുപോയ വിനോദ് പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചു. ബെണ്ടിഗേരി പോലീസ് ഇൻസ്‌പെക്ടർ ജയശ്രീ ഛലവാദി കോൺസ്റ്റബിൾ രമേഷ് ഹിത്തലമണിയെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചു. സ്വയരക്ഷയ്ക്കായി പിഐ ജയശ്രീ വിനോദിൻ്റെ കാലിന് വെടിയുതിർക്കുകയായിരുന്നു.

Read More

തുംകൂർ റോഡിലെ മേൽപ്പാലത്തിൽ വിള്ളൽ വീണുതുടങ്ങുന്നു: കാരണം വളർന്ന് വരുന്ന കൂറ്റൻ മരങ്ങൾ

ബംഗളൂരു,: ഗോർഗുണ്ടെപാൾയയ്ക്കും നാഗസാന്ദ്രയ്ക്കും ഇടയിലുള്ള ഗേറ്റ്‌വേ മേൽപ്പാലത്തിൽ വൻ മരങ്ങൾ വളർന്നു വരുന്നു. മരത്തിൻ്റെ വേരുകൾ പടരുന്നത് കൊണ്ട് മേൽപ്പാലത്തിൽ വിള്ളലുകൾ വീണിട്ടുണ്ട്. അതുവഴി ബെംഗളൂരുവിലെ തുംകൂർ റോഡ് മേൽപ്പാലത്തിൽ വീണ്ടും ഗതാഗത സ്തംഭനത്തിലേക്കാണ് വഴി വെക്കുന്നത്. സാങ്കേതിക തകരാർ മൂലം നേരത്തെ വാഹനഗതാഗതം തടസ്സപ്പെട്ടിരുന്നു. അടുത്തിടെയാണ് മേൽപ്പാലത്തിൽ വാഹന ഗതാഗതം ആരംഭിച്ചത്. എന്നാലിപ്പോൾ ഈ മരങ്ങൾ വളർന്ന് മേൽപ്പാലത്തിൽ വിള്ളലുകൾ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. വിള്ളലുള്ളതിനാൽ മഴ പെയ്താൽ വെള്ളം ഒഴുകിപ്പോകും. ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരാണ് ഇത് പരിപാലിക്കേണ്ടത്. എന്നാൽ ലക്ഷക്കണക്കിന് രൂപ. ചെലവായിട്ടും അത്…

Read More
Click Here to Follow Us