ബെംഗളൂരു: ഫ്ലാറ്റില്‍ ഓണാഘോഷത്തിനിടെ യുവതിയുടെ പരാക്രമം. ഓണാഘോഷത്തിന്റെ ഭാഗമായി കുട്ടികളിട്ട പൂക്കളം ചവിട്ടി നശിപ്പിച്ച യുവതിക്കെതിരെ പോലീസ് കേസെടുത്തു. പത്തനംതിട്ട സ്വദേശി സിമി നായരുടെ പേരിലാണ് സാമ്ബിഗെഹള്ളി പോലീസ് കേസെടുത്തത്. താന്നിസാന്ദ്രയിലെ മൊണാർക്ക് സെറിനിറ്റിയിലാണ് സംഭവം .പൂക്കളം അലംകോലമാകുമെന്ന് യുവതി പറയുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ വ്യാപക പ്രതിഷേധങ്ങളാണ് ഉയരുന്നത്. പൂക്കളം യുവതി ചവിട്ടി നശിപ്പിക്കുന്നതാണ് വിഡിയോയില്‍ കാണുന്നത്. അതെസമയം ഫ്ലാറ്റിന്റെ കോമണ്‍ ഏരിയയില്‍ പൂക്കളമിടാൻ അനുവദിക്കില്ലെന്നും തിരുവോണം കഴിഞ്ഞിട്ടും ഓണം ആഘോഷിക്കുന്നതിനോടും പൂക്കളമൊരുക്കുന്നതിനോടും എതിർപ്പുന്നയിച്ചാണ് യുവതി പൂക്കളം നശിപ്പിച്ചതെന്നാണ് മലയാളി കുടുംബം…
Read MoreMonth: September 2024
വീട്ടിൽ കയറി വ്യവസായിയെ വെട്ടിക്കൊന്നു; ഭാര്യയ്ക്ക് ഗുരുതരപരിക്ക്
ബെംഗളൂരു: കാർവാർ ഹനകോണയില്‍ വ്യവസായിയെ വീട്ടില്‍ അതിക്രമിച്ചു കയറി ആക്രമികള്‍ വെട്ടിക്കൊലപ്പെടുത്തി. കെ. വിനായക നായകാണ് (54) മരിച്ചത്. ഭാര്യ വൈശാലിയെ ഗുരുതര പരിക്കുകളോടെ കാർവാർ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹനകോണ സ്വദേശിയായ വിനായക പുണെ കേന്ദ്രീകരിച്ച് ബിസിനസ് നടത്തിവരികെയാണിയാള്‍. ആക്രമണത്തിന് പിന്നില്‍ വൈരാഗ്യമാണോ കവർച്ചയാണോ എന്ന് അറിവായിട്ടില്ല. ചിറ്റകുള പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
Read Moreഐഫോണ്‍, ഐപാഡ് ഉപഭോക്താക്കൾ ഉടൻ അപ്ഡേറ്റ് ചെയ്യുക ; മുന്നറിയിപ്പുമായി കേന്ദ്രം
ഡൽഹി: രാജ്യത്തെ ഐഫോണ്‍, ഐപാഡ് ഉപഭോക്താക്കൾ ഉടന്‍ തന്നെ ഡിവൈസുകള്‍ ഏറ്റവും പുതിയ ഐഒഎസ് 18, ഐപാഡ് ഒഎസ് 18 എന്നിവയിലേക്ക് അപഗ്രേഡ് ചെയ്യണമെന്ന നിർദേശവുമായി സേര്‍ട്ട്-ഇന്‍. കേന്ദ്രസര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം ആണ് സേര്‍ട്ട്-ഇന്‍. സുരക്ഷാ സംബന്ധമായ മുന്നറിയിപ്പായാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഐഒഎസ് 18 നും ഐപാഡ് ഒഎസ് 18 ഉം മുമ്പുള്ള ഒഎസുകളില്‍ പ്രവര്‍ത്തിക്കുന്ന ഡിവൈസുകളിലും, മാക് ഒഎസ് 14.7 ന് മുമ്പുള്ള പതിപ്പുകളില്‍ പ്രവർത്തിക്കുന്ന മാക് കംപ്യുട്ടറുകളിലും നിരവധി പ്രശ്‌നങ്ങള്‍ സേര്‍ട്ട്ഇന്‍ കണ്ടെത്തിയിട്ടുണ്ട്. ഡിവൈസുകളിലെ സുരക്ഷാ…
Read Moreമലയാളി നഴ്സിംഗ് വിദ്യാർത്ഥിനിയെ കൂട്ട ബലാത്സംഗം ചെയ്തു
ചെന്നൈ: തേനിക്ക് സമീപം മലയാളി നഴ്സിങ് വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗത്തിനിരയാക്കിയതായി കേസ്. തേനിയിലെ സ്വകാര്യ നഴ്സിങ് കോളജില്‍ പഠിക്കുന്ന വിദ്യാർഥിനിയാണ് പീഡനത്തിനിരയായത്. ഞായറാഴ്ച തേനി റെയില്‍വേ സ്റ്റേഷൻ പരിസരത്തുനിന്നാണ് നാലംഗ സംഘം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. പിന്നീട്, അജ്ഞാത കേന്ദ്രത്തില്‍ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയും തിങ്കളാഴ്ച രാവിലെ ഡിണ്ടുഗല്‍ റെയില്‍വേ സ്റ്റേഷനു സമീപം വിദ്യാർഥിനിയെ ഇറക്കിവിടുകയുമായിരുന്നു. തുടർന്ന്, പെണ്‍കുട്ടി സമീപത്തെ വനിത പൊലീസ് സ്റ്റേഷനിലെത്തി പരാതിപ്പെട്ടു. അവശനിലയിലായിരുന്നു പെണ്‍കുട്ടി. ഇവരെ ഡിണ്ടുഗല്‍ ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടർന്ന് പൊലീസ് ആശുപത്രിയിലെത്തി മൊഴി രേഖപ്പെടുത്തി. സംഭവം…
Read Moreഅംഗൻവാടി അധ്യാപക നിയമനം; ഉർദുവും യോഗ്യതയാക്കിയ സർക്കാരിനെതിരെ ബിജെപി
ബെംഗളൂരു: സംസ്ഥാനത്തെ രണ്ട് ജില്ലകളിൽ അംഗൻവാടി അധ്യാപക നിയമനത്തിന് ഉർദുവും യോഗ്യതയാക്കിയ സംസ്ഥാന സർക്കാർ നടപടിക്കെതിരെ ബി.ജെ.പി. മുദിഗരെ, ചിക്കമഗലൂരു ജില്ലകളിൽ നിയമനത്തിന് അപേക്ഷിക്കുമ്പോഴാണ് ഉറുദു അറിയണമെന്ന് വനിത-ശിശുക്ഷേമ മന്ത്രാലയം നിബന്ധന വെച്ചത്. ജനസംഖ്യയുടെ 25 ശതമാനത്തിലധികം ന്യൂനപക്ഷ സമുദായങ്ങളുള്ള പ്രദേശങ്ങളിൽ കന്നഡക്ക് പുറമെ ന്യൂനപക്ഷ ഭാഷയിൽ പ്രാവീണ്യമുള്ള അധ്യാപകരെ നിയമിക്കണമെന്നാണ് സർക്കാർ വിജ്ഞാപനം. കന്നഡ പ്രാവീണ്യം നിർബന്ധിത യോഗ്യതയായി ഉൾപ്പെടുത്തണമെന്നും ജോലി അപേക്ഷാ നടപടികൾ കന്നഡയിൽ ലഭ്യമാക്കണമെന്നും ഇതിൽ ആവശ്യപ്പെടുന്നുമുണ്ട്. സർക്കാർ ഉത്തരവിനെതിരെ രൂക്ഷ വിമർശനവുമായി എത്തിയിരിക്കുകയാണ് പ്രതിപക്ഷമായ ബി.ജെ.പി. നടപടി മുസ്‍ലിം…
Read Moreലൈംഗിക പീഡന പരാതി; മുകേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി
കൊച്ചി: ബലാത്സംഗക്കേസിൽ നടനും എംഎൽഎയുമായ മുകേഷിനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെ ജി പൂങ്കുഴലിയുടെ നേതൃത്വത്തിൽ നടത്തിയ ചോദ്യം ചെയ്യലിനുശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പിന്നാലെ ജാമ്യത്തിൽവിട്ടു. കേസിൽ മുകേഷ് നേരത്തേ മുൻകൂർ ജാമ്യം നേടിയിരുന്നു. തീരദേശ പൊലീസിന്റെ ആസ്ഥാന ഓഫീസിലാണ് എഐജി ജിപൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മുകേഷിനെ ചോദ്യം ചെയ്തത്. സിനിമയിൽ അവസരവും സിനിമ സംഘടനയിൽ അംഗത്വവും വാഗ്ദാനം ചെയ്ത് ലൈംഗികാതിക്രമം നടത്തിയെന്ന നടിയുടെ പരാതിയിലാണ് അറസ്റ്റ്. മരട് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കേസിൽ മുകേഷിന് സെഷൻസ് കോടതി…
Read Moreയുവതിയുടെ മൃതദേഹം കഷണങ്ങളാക്കിയ പ്രതിയെ തിരിച്ചറിഞ്ഞു; പ്രതിയെ പിടികൂടാന്‍ കര്‍ണാടക പൊലീസ് സംഘം ബംഗാളില്‍
ബംഗളൂരു: യുവതിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം 30 കഷ്ണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച കേസില്‍ പ്രതിയെ തിരിച്ചറിഞ്ഞതായി കര്‍ണാടക ആഭ്യന്തരമന്ത്രി ജി പരമേശ്വര. ഇയാള്‍ പശ്ചിമ ബംഗാള്‍ സ്വദേശിയാണെന്നും പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിയെ പറ്റിയുള്ള കൃത്യമായ വിവരങ്ങളും തെളിവുകളും ലഭിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതിയെ പിടികൂടുന്നതിനായി കര്‍ണാടക പൊലീസ് സംഘം ബംഗാളിലെത്തിയിട്ടുണ്ട്. മുഖ്യപ്രതിയെ തിരിച്ചറിഞ്ഞതായും അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ ബി ദയാനന്ദ് പറഞ്ഞു. പ്രതിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ നല്‍കാനാവില്ലെന്നും അത്…
Read Moreരാജാജിനഗർ ആറാം ബ്ലോക്കിൽ 1 വർഷമായി കുടിവെള്ളമില്ല; പ്രതിമാസം താമസക്കാർ ചിലവഴിക്കുന്നത് അയ്യായിരത്തോളം രൂപ
ബെംഗളൂരു,: ഗോവിന്ദരാജനഗർ നിയമസഭാ മണ്ഡലത്തിലെ വാർഡ് നമ്പർ-106 രാജാജിനഗർ ആറാം ബ്ലോക്കിൽ കഴിഞ്ഞ ഒരു വർഷമായി കുടിവെള്ളമില്ല. ഈ പശ്ചാത്തലത്തിൽ, ഇന്നലെ പ്രദേശവാസികളും സ്ത്രീകളും കുട്ടികളും ഒഴിഞ്ഞ കുടങ്ങളും ബക്കറ്റുകളും കൈയ്യിൽ പിടിച്ച് നിരത്തിൽ ഇറങ്ങി രോഷം പ്രകടിപ്പിച്ചു. മുഴുവൻ പ്രദേശത്തിനും രണ്ടോ മൂന്നോ കുഴൽക്കിണറുകളുണ്ട്. എന്നാൽ ഒരു കുഴൽക്കിണറിലും വെള്ളം കൃത്യമായി ലഭിക്കുന്നില്ല. വാട്ടർ ഗേറ്റിൽ മലിനജലം വെള്ളത്തിൽ കലരുന്നതായി പൊതുജനങ്ങൾ പറഞ്ഞു, ഇത് സംബന്ധിച്ച് അധികൃതരോട് പൊതുജനങ്ങൾ പരാതിപ്പെട്ടെങ്കിലും പ്രശ്നത്തിന് പരിഹാരമായില്ല. വെള്ളത്തിനായി അഞ്ചുരൂപയുടെ നാണയവുമായി വാഷ്‌റൂമിൽ പോകേണ്ട ദുരവസ്ഥയുമുണ്ട് ഇവർക്ക്.…
Read Moreആർപ്പോ…. ഇർറോ ഈ വർഷത്തെ ഓണാഘോഷത്തിന് കോടിയേറി
ബെംഗളൂരു: ഇലക്ട്രോണിക്സിറ്റി ജി.എം ഇൻഫിനൈറ്റ് കൾച്ചറൽ സംഘടനയായ ഇ.സി.ഡബ്ലിയൂ.എ. യുടെ ആഭിമുഖ്യത്തിലുള്ള ഈ വർഷത്തെ ആർപ്പോ …ഇർറോ… ഓണാഘോഷ പരിപാടികൾക്ക് സെപ്തംബർ 22-ന് നടന്ന കൊടിയേറ്റത്തോടെ തുടക്കമായി. വിപുലമായ പരിപാടികൾ സെപ്തംബർ 28, 29 തീയതികളിൽ നടക്കും. സെപ്തംബർ 28 ന് കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കായിക മത്സരങ്ങൾ, ഒപ്പം കേന്ദ്ര ഗവൺമെൻ്റിൻ്റെ കീഴിലുള്ള സൗത്ത് സോൺ കൾച്ചറൽ സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ ഫോക് ലോർ കലകളായ കളരിപ്പയറ്റ് കോൽക്കളി ഇവ അരങ്ങേറും. ഡോ:എ.കെ വേണുഗോപാലിൻ്റെ നേതൃത്വത്തിലുള്ള യോദ്ധ കളരിസംഘം (പയ്യന്നൂർ) ആണ് പരിപാടി അവതരിപ്പിക്കുന്നത്.…
Read Moreനഗരത്തിലെ ടിടിഡി ക്ഷേത്രത്തിൽ ഇന്ന് ഭക്തർക്ക് ദർശനമില്ല; കാരണം അറിയാൻ വായിക്കാം
ബെംഗളൂരു: തിരുപ്പതി ലഡുവിൽ മാംസക്കൊഴുപ്പ് ഉപയോഗിച്ചെന്ന ആരോപണത്തെ തുടർന്ന് തിരുപ്പതി ടിടിഡി ക്ഷേത്രം ഇന്നലെ ശുചീകരിച്ചു. തിരുപ്പതി ലഡ്ഡുവിൽ മാംസക്കൊഴുപ്പ് ഉപയോഗിച്ചെന്ന വിവാദം ലക്ഷക്കണക്കിന് ഹിന്ദുക്കളുടെ വികാരത്തെ ബാധിച്ചിട്ടുണ്ട്. നിരവധി ഭക്തരാണ് ശുദ്ധീകരണത്തിനായി അണിനിരന്നത്. ഇന്ന് രാവിലെ മുതൽ ശുദ്ധീകരണം ആരംഭിക്കും. തുടർന്നുള്ള വിശുദ്ധ പൂജകൾക്കായി തിരുപ്പതിയിൽ നിന്നുള്ള പുരോഹിതന്മാർ എത്തിച്ചേരും, ടിടിഡി ക്ഷേത്രം പൂർണ്ണമായും വൃത്തിയാക്കി പ്രത്യേക പൂജകൾ നടത്തുമെന്നാണ് റിപ്പോർട്ടുകൾ. ഈ വിശുദ്ധ പ്രവർത്തി എല്ലാ വർഷവും ശ്രാവണ ശനിയാഴ്ച നടത്തിയിരുന്നത് എന്നാലിപ്പോൾ ലഡു തർക്കം കണ്ടെത്തിയ പശ്ചാത്തല ശുചീകരണ പ്രവർത്തനങ്ങൾ…
Read More