ഭക്ഷണത്തിന്റെ ഗുണനിലവാരമില്ലായ്മ മുതൽ വന്ദേ ഭാരത് സർവീസിൽ പരാതികൾ പെരുകുന്നു;പരിശോധനയ്ക്ക് ഒരുങ്ങി റെയിൽവേ

vandhe

ചെന്നൈ : വന്ദേഭാരത് തീവണ്ടികളിൽ വിതരണംചെയ്യുന്ന ഭക്ഷണത്തിന് ഗുണനിലവാരമില്ലെന്ന പരാതികൾ വർധിച്ചതോടെ പരിശോധിക്കാൻ ഉദ്യോഗസ്ഥരെ നിയോഗിച്ച് ദക്ഷിണ റെയിൽവേ. ഭക്ഷണത്തിന്റെ ഗുണനിലവാരത്തിനൊപ്പം ശൗചാലയം ശുചീകരിക്കുന്നുണ്ടോയെന്നും മറ്റ് അടിസ്ഥാന സൗകര്യങ്ങൾ കൃത്യമായി നൽകുന്നുണ്ടോയെന്നും പരിശോധിക്കും. ദക്ഷിണ റെയിൽവേ കമേഴ്‌സ്യൽ വിഭാഗത്തിൽനിന്നുള്ള നിർദേശത്തെത്തുടർന്നാണ് നടപടി. ഇതിനായി എല്ലാ ഡിവിഷനുകളിലും ഒരോ കാറ്ററിങ് ഇൻസ്പെക്ടറെയും കമേഴ്‌സ്യൽ വകുപ്പിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥനെയും നിയോഗിക്കും. ഇവർ ആഴ്ചയിൽ ഒരുതവണ തീവണ്ടികളിൽ പരിശോധന നടത്തും. റെയിൽവേ ഡിവിഷനിലെ കമേഴ്‌സ്യൽ ഓഫീസർ മാസത്തിലൊരിക്കൽ വന്ദേഭാരതിൽ പരിശോധന നടത്തണം. യാത്രക്കാരിൽനിന്ന് അഭിപ്രായം തേടണം. ഭക്ഷണമുണ്ടാക്കുന്ന…

Read More

ബലാത്സംഗക്കേസില്‍ ഒളിവിൽ പോയ നടന്‍ സിദ്ദിഖിനായി വ്യാപക തിരച്ചിൽ നടത്തി പോലീസ്

sidhi

കൊച്ചി: ബലാത്സംഗക്കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിരസിച്ചിട്ടും നടന്‍ സിദ്ദിഖിനെ പിടികൂടാനാകാതെ പൊലീസ്. ഹെക്കോടതി മുന്‍കൂര്‍ ജാമ്യഹര്‍ജി തളളിയതിന് പിന്നാലെ അന്വേഷണം വ്യാപിപ്പിച്ചിട്ടും സിദ്ദിഖ് എവിടെയാണെന്ന വിവരം പൊലീസിന് ലഭിച്ചിട്ടില്ല. സിദ്ദിഖിനായി എറണാകുളം കേന്ദ്രീകരിച്ച് രാത്രി വൈകിയും പരിശോധന നടന്നിരുന്നു. എറണാകുളത്തെ സിദ്ദിഖിന്റെ വീടുകളും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വീടുകളുമെല്ലാം പൊലീസ് അന്വേഷിച്ചു. ഹോട്ടലുകളിലടക്കമുള്ള പരിശോധന ഇന്നലെ അര്‍ദ്ധരാത്രിയും തുടര്‍ന്നു. അതിനിടെ പ്രതിയെ രക്ഷപെടാന്‍ അനുവദിക്കുയാണെന്ന് ആരോപിച്ച് അന്വേഷണസംഘത്തിനെതിരെ പ്രതിഷേധവും ഉയരുന്നുണ്ട്. ലുക്ക് ഔട്ട് നോട്ടീസ് ഉളളതിനാല്‍ വിദേശത്തേക്ക് കടക്കാനുളള സാധ്യതയില്ലെന്നാണ് നിഗമനം. സിദ്ദിഖിനായി ഇതര…

Read More

കോസ്മെറ്റിക് സർജറിക്കിടെ യുവാവ് മരിച്ചു

ബെംഗളൂരു : മംഗലാപുരത്തെ കങ്കനാടിയിലെ ബെന്ദൂർ കിണറിൽ കോസ്മെറ്റിക് സർജറിക്കിടെ യുവാവ് മരിച്ചു. മുഹമ്മദ് മാസിൻ (32) ആണ് മരിച്ചത്. ഉള്ളാളിലെ അക്കരെകെരെ സ്വദേശിയായ മുഹമ്മദ് മാസിൻ നെഞ്ചിൻ്റെ ഇടതുവശത്തുള്ള ചെറിയ മുഴ നീക്കം ചെയ്യുന്നതിനായാണ് ബെന്ദൂർ കിണറിലെ ഫ്‌ളോണ്ട് കോസ്‌മെറ്റിക് സർജറി ആൻഡ് ഹെയർ ട്രാൻസ്‌പ്ലാൻ്റ് ക്ലിനിക്കിൽ എത്തിയത്. അരമണിക്കൂറിനുള്ളിൽ പൂർത്തിയാക്കാമായിരുന്ന മൈനർ സർജറി വൈകുന്നേരമായിട്ടും പൂർത്തിയാകാത്തതിൽ സംശയം തോന്നിയ മാസിൻ്റെ കുടുംബം സംശയം തോന്നി ആരോഗ്യനിലയെ കുറിച്ച് അന്വേഷിച്ചു. ഇതോടെ പ്രശ്നം മനസിലാക്കിയ കുടുംബം ഉടൻ തന്നെ മാസിനെ പ്രാദേശിക സ്വകാര്യ…

Read More

പുൽവാമ ഭീകരാക്രമണ കേസ് പ്രതി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

ലഡാക്ക്: ജമ്മു കശ്മീരിലെ പുൽവാമയിൽ സിആർപിഎഫ് വാഹനവ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിലെ പ്രതി മരിച്ചു. ഹൃദയാഘാതം മൂലം ജമ്മുവിലെ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു മരണം. ബിലാൽ അഹമ്മദ് കുച്ചേ എന്നയാളാണ് മരണപ്പെട്ടത്. കേസിൽ കുറ്റം ചുമത്തപ്പെട്ട 19 പേരിൽ ഒരാളായിരുന്നു ഇയാൾ. കിഷ്ത്വാർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന ഇയാളെ അസുഖത്തെ തുടർന്ന് സെപ്റ്റംബർ 17നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച രാത്രിയാണ് ഹൃദയാഘാതത്തെ തുടർന്ന് ഇയാൾ മരിച്ചത്. സ്ഫോടകവസ്തുക്കൾ നിറച്ച കാർ സിആർപിഎഫ് വാഹന വ്യൂഹത്തിലേക്ക് ഓടിച്ച് കയറ്റിയ ആദിൽ അഹ്മദ് ദർ എന്ന പ്രതിക്ക്…

Read More

യെലഹങ്ക-എറണാകുളം എക്സ്‌പ്രസിന്റെ മൂന്ന് സർവീസുകൾ റദ്ദാക്കി ദക്ഷിണ-പശ്ചിമ റെയിൽവേ; വിശദാംശങ്ങൾ

ബെംഗളൂരു : ഓണക്കാലത്ത് ആരംഭിച്ച യെലഹങ്ക-എറണാകുളം പ്രത്യേക എക്സ്‌പ്രസ് തീവണ്ടിയുടെ മൂന്ന്‌ സർവീസുകൾ ദക്ഷിണ-പശ്ചിമ റെയിൽവേ റദ്ദാക്കി. ആഴ്ചയിൽ മൂന്നു ദിവസമുള്ള വണ്ടിയാണിത്. യാത്രക്കാർ കുറവാണെന്ന കാരണത്താലാണ് ഇരുവശത്തേക്കുമുള്ള മൂന്ന് സർവീസുകൾ വീതം റദ്ദാക്കിയിരിക്കുന്നത്. എറണാകുളം-യെലഹങ്ക ട്രൈ വീക്കിലി എക്സ്‌പ്രസ് (06101) സെപ്റ്റംബർ 25, 27, 29 തീയതികളിലെ സർവീസുകളും യെലഹങ്ക-എറണാകുളം ട്രൈ വീക്കിലി എക്സ്‌പ്രസ് (06102) 26, 28, 30 തീയതികളിലെ സർവീസുകളുമാണ് റദ്ദാക്കിയത്. ഓണക്കാലത്ത് ബെംഗളൂരുവിലെ യാത്രക്കാർക്ക് ഏറെ ആശ്രയമായ വണ്ടിയാണിത്.

Read More

ജീവൻ നൽകി റീൽസ്: വീഡിയോ എടുക്കാൻ കായലിൽ ചാടിയ യുവാവിനെ കാണാതായി

ബംഗളൂരു: നഗരത്തിലെ പാണത്തൂർ തടാകത്തിൽ റീൽ നിർമ്മിക്കാൻ ചാടിയ യുവാവിനെ കാണാതായി. റീലുകൾ നിർമ്മിക്കാൻ, രണ്ട് സുഹൃത്തുക്കളോടൊപ്പമാണ് യുവാവ് തടാകത്തിലെത്തിയത്. ഒരാളോട് വീഡിയോ എടുക്കാൻ ആവശ്യപ്പെട്ടു, രണ്ട് പേർ തടാകത്തിലേക്ക് ചാടി. ഈ സമയം നീന്താൻ പോയ രണ്ടുപേരിൽ ഒരാൾ വെള്ളത്തിൽ മുങ്ങിമരിച്ചു. ഇപ്പോൾ അഗ്നിശമന സേനാംഗങ്ങളും ലോക്കൽ പോലീസും സ്ഥലത്തെത്തി തിരച്ചിൽ നടത്തിവരികയാണ്.

Read More

ശൈശവ വിവാഹം തടഞ്ഞ് ഒൻപതാം ക്ലാസുകാരി 

ബെംഗളൂരു: സ്വന്തം ശൈശവ വിവാഹം തടഞ്ഞ് മാതൃകയായി ഒമ്പതാം ക്ലാസുകാരി. ബസവ കല്യാണ്‍ താലൂക്കിലാണ് പതിനാലുകാരി സ്വന്തം ശൈശവ വിവാഹം തടഞ്ഞ് ധീരത കാണിച്ചത്. വീട്ടിലെ ദാരിദ്ര്യം മുലം മറ്റ് മൂന്ന് സഹോദരിമാരെ അമ്മ ഇത്തരത്തില്‍ കല്യാണം കഴിപ്പിച്ച്‌ അയച്ചിരുന്നു. അവർ അനുഭവിക്കുന്ന ദുരിതം കണ്ടതുമുതല്‍ ശൈശവ വിവാഹം പെണ്‍കുട്ടി ശക്തമായി എതിർത്തിരുന്നു. കുട്ടിയുടെ അച്ഛൻ നേരത്തെ മരിച്ചിരുന്നു. കർഷക തൊഴിലാളിയായ അമ്മയായിരുന്നു നാല് പെണ്‍കുട്ടികളും ഒരു ആണ്‍ കുട്ടിയും അടങ്ങുന്ന കുടുബത്തിന്റെ ഏക ആശ്രയം. സർക്കാരില്‍ നിന്നും ലഭിക്കുന്ന ആനുകൂല്യങ്ങള്‍ കാരണം അവളെ…

Read More

കോസ്മെറ്റിക് സർജറിക്കിടെ യുവാവിന് ദാരുണാന്ത്യം 

ബെംഗളൂരു: കോസ്മെറ്റിക് സർജറിക്കിടെ യുവാവിന് ദാരുണാന്ത്യം . മംഗലാപുരം കങ്കനാടിയി സ്വദേശി മുഹമ്മദ് മാസിൻ (32) ആണ് മരിച്ചത്. മുഹമ്മദ് മാസിൻ നെഞ്ചിന്റെ ഇടതുവശത്തുള്ള ചെറിയ മുഴ നീക്കം ചെയ്യുന്നതിനായാണ് ബെന്ദൂർ ഫ്‌ളോണ്ട് കോസ്‌മെറ്റിക് സർജറി ആൻഡ് ഹെയർ ട്രാൻസ്‌പ്ലാൻ്റ് ക്ലിനിക്കില്‍ എത്തിയത്. അരമണിക്കൂറിനുള്ളില്‍ പൂർത്തിയാക്കാമായിരുന്ന മൈനർ സർജറി വൈകുന്നേരമായിട്ടും പൂർത്തിയാകാത്തതില്‍ സംശയം തോന്നിയ മാസിന്റെ കുടുംബം ആരോഗ്യനിലയെ പറ്റി അന്വേഷിച്ചപ്പോഴാണ് മാസിന്റെ നില മോശമാണെന്ന് ഡോക്ടർമാർ പറയുന്നത്. ഉടൻ തന്നെ മാസിനെ പ്രാദേശിക സ്വകാര്യ ആശുപത്രിയിലേയ്‌ക്ക് മാറ്റിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ശസ്ത്രക്രിയയ്‌ക്കിടെ ഡോക്ടർക്ക്…

Read More

സ്വകാര്യ ആശുപത്രി ഐസി യുവിൽ പിജി വിദ്യാർത്ഥി മദ്യപിച്ച് എത്തിയതായി പരാതി 

ബെംഗളൂരു: നഗരത്തിലെ സ്വകാര്യ ആശുപത്രി ഐ.സി.യുവില്‍ മെഡിക്കല്‍ പി.ജി വിദ്യാർഥി മദ്യപിച്ചെത്തിയ രംഗം സമൂഹമാധ്യമങ്ങളില്‍ വൈറലായി. ഇതേത്തുടർന്ന് ദക്ഷിണ കന്നട ജില്ല ആരോഗ്യ ഓഫിസർ (ഡി.എച്ച്‌.ഒ) ഡോ. തിമ്മയ്യ ആശുപത്രി അധികൃതരില്‍ നിന്ന് വിശദീകരണം തേടി. ഇതൊക്കെ എന്ത് ഏർപ്പാടാണ്? ലഹരിയില്‍ ഡോക്ടർ എമർജൻസി വാർഡില്‍ കയറുന്നു, സെക്യൂരിറ്റി ഒന്നും ചെയ്യുന്നില്ല. ആരെങ്കിലും ഇടപെടല്‍ നടത്തിയാല്‍ അപ്പോള്‍ ആശുപത്രി അധികൃതർ പോലീസിനെ വിളിക്കും. രോഗികളോട് ഇങ്ങനെയാണോ പെരുമാറേണ്ടത്?’-പോസ്റ്റിട്ടയാള്‍ ചോദിക്കുന്നു. അത് പി.ജി വിദ്യാർഥി മാത്രമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. അദ്ദേഹം ഡ്യൂട്ടിയില്‍ ആയിരുന്നില്ല. പിതാവ്…

Read More

ഷിരൂരിൽ ദൗത്യം; ഉത്തരകന്നഡ ജില്ലയിൽ വെല്ലുവിളിയായി റെഡ് അലർട്ട് 

ബെംഗളൂരു: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അർജുനുള്‍പ്പെടെ മൂന്നുപേരെ കണ്ടെത്താനുള്ള ശ്രമം തുടരുന്നു. ഷിരൂര്‍ ഉള്‍പ്പെടുന്ന ഉത്തര കന്ന‍ഡ ജില്ലയില്‍ ഇന്ന് ശക്തമായ മഴയിലും തെരച്ചില്‍ തുടരുകയാണ്. എന്നാല്‍ നാളെയും ഉത്തരകന്നഡ ജില്ലയില്‍ റെഡ് അലർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്.മറ്റന്നാള്‍ ഓറഞ്ച് അലർട്ടുമാണ്. ഈ പ്രദേശങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിക്കുന്നത്. അതേസമയം, അർജുനെ കാണാതായിട്ട് ഇന്ന് എഴുപത് ദിവസം പിന്നിടുകയാണ്. മഴ കനത്താല്‍ പുഴയുടെ ഒഴുക്ക് കൂടുകയും കലങ്ങുകയും ചെയ്യുന്നത് ഡ്രഡ്‍ജിംഗിനും ഡൈവർമാർക്ക് ഇറങ്ങുന്നതിനും തടസമാണ്. ഇപ്പോഴും മണ്ണിടിച്ചില്‍ സാധ്യത നിലനില്‍ക്കുന്ന…

Read More
Click Here to Follow Us