ബെംഗളൂരു : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക മുൻ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ നൽകിയ ഹർജിയിലെ വാദം ഹൈക്കോടതി സെപ്റ്റംബർ അഞ്ചിലേക്ക് മാറ്റി. വെള്ളിയാഴ്ച ഹർജിയിൽ കോടതി വാദം കേൾക്കുന്നതിനിടെ, യെദ്യൂരപ്പയ്ക്കെതിരായ രേഖകൾ ഹാജരാക്കാൻ കേസന്വേഷിക്കുന്ന സി.ഐ.ഡി. സമയം ആവശ്യപ്പെട്ടു. ഇത് അനുവദിച്ച കോടതി ഹർജിയിലെ തുടർവാദം നീട്ടിവെച്ചു. ജസ്റ്റിസ് എം. നാഗപ്രസന്നയുടെ ബെഞ്ചിന്റേതാണ് നടപടി. യെദ്യൂരപ്പയുടെ അറസ്റ്റ് തടഞ്ഞ ഇടക്കാല വിധിയും സെപ്റ്റംബർ അഞ്ചുവരെ നീട്ടി. ഒരു കേസുമായി ബന്ധപ്പെട്ട് സഹായമഭ്യർഥിക്കാൻ അമ്മയോടൊപ്പം യെദ്യൂരപ്പയുടെ ബെംഗളൂരു ഡോളേഴ്‌സ് കോളനിയിലെ…
Read MoreMonth: August 2024
മധുര – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ളാഗ് ഓഫ് ചെയ്യും
ബെംഗളൂരു : മധുര – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് (20671/20672) ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ളാഗ് ഓഫ് ചെയ്യും. തീവണ്ടിക്ക് ശനിയാഴ്ച ബെംഗളൂരു കന്റോൺമെന്റ് റെയിൽവേ സ്റ്റേഷനിലും കെ.ആർ. പുരം സ്റ്റേഷനിലും സ്വീകരണം നൽകും. കെ.ആർ. പുരത്ത് രാത്രി 7.30-നും കന്റോൺമെന്റിൽ രാത്രി എട്ടിനുമാണ് സ്വീകരണം. ചൊവ്വാഴ്ചയൊഴികെ ആഴ്ചയിൽ ആറുദിവസം സർവീസുണ്ടാകും. മധുര ജങ്ഷനിൽനിന്ന് പുലർച്ചെ 5.15-ന് പുറപ്പെടുന്ന തീവണ്ടി ഉച്ചയ്ക്ക് ഒന്നിന് ബെംഗളൂരു കന്റോൺമെന്റ് റെയിൽവേ സ്റ്റേഷനിലെത്തും. കൃഷ്ണരാജപുരം, സേലം, നാമക്കൽ, കരൂർ എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും. ബെംഗളൂരുവിൽനിന്ന് ഉച്ചയ്ക്ക് 1.30-ന് പുറപ്പെടുന്ന…
Read Moreബൈക്ക് അപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
ബെംഗളൂരു: അപകടത്തെ തുടർന്ന് ബെംഗളൂരുവിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കിടങ്ങൂർ മേനാച്ചേരി സാബുവിന്റെ മകൻ ടോം എസ് മേനാച്ചേരിയാണ് മരിച്ചത്. കഴിഞ്ഞ 14 ന് ജോലി കഴിഞ്ഞ് താമസ സ്ഥലത്തേക്ക് പോകുമ്പോൾ ബൈക്ക് നിയന്ത്രണം വിട്ടാണ് അപകടം.
Read Moreലഹരിമരുന്നുമായി മലയാളി യുവതി നഗരത്തിൽ നിന്നും പിടിയിൽ
ബെംഗളൂരു : ബെംഗളൂരുവിൽ ലഹരിമരുന്നുമായി മലയാളിയുവതിയെ സെൻട്രൽ ക്രൈംബ്രാഞ്ച് (സി.സി.ബി.) അറസ്റ്റുചെയ്തു. ഇലക്‌ട്രോണിക്‌സിറ്റി കൊനപ്പന അഗ്രഹാരയിൽ താമസിക്കുന്ന ലിജിന സുരേഷ് (28) ആണ് അറസ്റ്റിലായത്. ഇവരിൽനിന്ന് 570 ഗ്രാം ഹൈഡ്രോ കഞ്ചാവുൾപ്പെടെ 25 ലക്ഷം രൂപയുടെ ലഹരിമരുന്ന് പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു. ബെലന്ദൂരിൽവെച്ച് ലഹരിമരുന്ന് കൈമാറ്റം നടത്തുന്നതിനിടെയാണ് പിടിയിലായത്. തായ്‌ലാൻഡിൽനിന്ന് പാഴ്‌സലായിട്ടാണ് ലഹരിമരുന്നെത്തിച്ചത്. തായ്‌ലാൻഡിലുള്ള മലയാളിസുഹൃത്ത് സഹദാണ് ലഹരിമരുന്ന് അയച്ചതെന്ന് പോലീസ് പറഞ്ഞു. ഇയാളും ബെംഗളൂരുവിലെത്തിയിട്ടുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ലിജിനാ സുരേഷ് പതിവായി ലഹരിമരുന്ന് ഇടപാടുകൾ നടത്താറുണ്ടെന്ന് പോലീസ് പറഞ്ഞു. സഹദിനെയും പിടികൂടാനുള്ള…
Read Moreപാസ്പോര്‍ട്ട് സേവനങ്ങൾ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി മസ്ക്കറ്റ് ഇന്ത്യന്‍ എംബസി
മസ്‌ക്കറ്റ്: വെബ്‌സൈറ്റിന്റെ സാങ്കേതിക നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാസ്‌പോര്‍ട്ട് സേവനങ്ങള്‍ താത്കാലികമായി നിര്‍ത്തിവെച്ചതായി മസ്ക്കറ്റ് ഇന്ത്യന്‍ എംബസി അറിയിച്ചു. പാസ്‌പോര്‍ട്ട്, എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ്, പൊലീസ് ക്ലിയറന്‍സ് സേവനങ്ങളാണ് താത്കാലികമായി നിര്‍ത്തിവച്ചിരിക്കുന്നത്. സെപ്റ്റംബര്‍ രണ്ടാം തീയതിവരെ സേവനങ്ങള്‍ തടസ്സപ്പെടുമെന്നാണ് എംബസി അറിയിച്ചിരിക്കുന്നത്. അതേസമയം ബിഎല്‍എസ് സെന്ററിലെ കോണ്‍സുലര്‍ വിസാ സേവനങ്ങള്‍ക്ക് തടസുമണ്ടാകില്ലെന്ന് മസ്‌കറ്റ് ഇന്ത്യന്‍ എംബസിയുടെ പ്രസ്താവനയില്‍ അറിയിച്ചു.
Read Moreമലയാളി യുവാവ് വെട്ടേറ്റ് കൊല്ലപ്പെട്ട നിലയിൽ; അന്വേഷണം
മുംബൈ: മഹാരാഷ്ട്രയിലെ കോലാപ്പൂരിൽ വെട്ടേറ്റ് കൊല്ലപ്പെട്ട നിലയിൽ മലയാളി. കൊല്ലം സ്വദേശിയായ ഗിരീഷ് പിള്ള (50) ആണ് മരിച്ചത്. കോലാപൂരിലെ ടയർ കടയിൽ വെട്ടേറ്റ നിലയിൽ ഗിരീഷിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതികളെ കുറിച്ച് ഇതുവരെ സൂചനകൾ ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
Read Moreനഗരവികസനത്തിന് ഇനി വേണ്ടത് 55,586 കോടി രൂപ
ബെംഗളൂരു : അടുത്ത അഞ്ചുവർഷത്തേക്ക് ബെംഗളൂരുവിലെ വികസന പ്രവർത്തനങ്ങൾക്കായി 55,586 കോടി രൂപ ആവശ്യമുണ്ടെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ 16-മത് ധനകാര്യ കമ്മിഷനെ അറിയിച്ചു. ബെംഗളൂരുവിൽ നടന്ന 16-മത് ധനകാര്യ കമ്മിഷൻ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ധനകാര്യ കമ്മിഷൻ ചെയർമാൻ അരവിന്ദ് പനഗാരിയയും അംഗങ്ങളും യോഗത്തിൽ പങ്കെടുത്തു. ബെംഗളൂരുവിലെ വികസനത്തിനായി ധനകാര്യ കമ്മിഷനോട് മുഖ്യമന്ത്രി 27,793 കോടി രൂപ ആവശ്യപ്പെട്ടു. ബ്രാൻഡ് ബെംഗളൂരുവിന് കീഴിൽ 48,686 കോടി രൂപ ചെലവിൽ ബെംഗളൂരുവിന് ദീർഘകാല അടിസ്ഥാന സൗകര്യവികസന പദ്ധതികൾ സർക്കാർ നടപ്പാക്കുമെന്ന് സ്വാതന്ത്ര്യദിന പ്രസംഗത്തിൽ സിദ്ധരാമയ്യ പറഞ്ഞിരുന്നു.…
Read Moreതട്ടുകടയിൽ നിന്ന് കഴിച്ച ഉള്ളിവടയിൽ നിന്ന് സിഗരറ്റ് കുറ്റി
പത്തനംതിട്ടയിൽ തട്ടുകടയിൽ നിന്ന് കഴിച്ച ഉള്ളിവടയിൽ നിന്ന് സിഗരറ്റ് കുറ്റി ലഭിച്ചതായി പരാതി. മല്ലപ്പള്ളി ഐഎച്ച്ആർഡി സ്കൂളിന് സമീപമുള്ള തട്ടുകടയിൽ നിന്ന് കഴിച്ച ഭക്ഷണത്തിൽ നിന്ന് സിഗരറ്റ് കുറ്റി ലഭിച്ചെന്നാണ് ജീവൻ പി മാത്യൂ എന്നയാൾ മലപ്പള്ളി ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് നൽകിയ പരാതിയിൽ പറയുന്നു. പൊലീസിൽ പരാതി നൽകിയെന്നും തുടർ നടപടികൾക്ക് വേണ്ടിയാണ് പഞ്ചായത്തിനെ സമീപിച്ചതെന്നും പരാതിയിൽ വ്യക്തമാക്കുന്നു. വാങ്ങിയ സാധനങ്ങൾ സഹിതമാണ് പരാതി നൽകിയിട്ടുള്ളത്. മേൽനടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം പരാതിയിൽ അഭ്യർത്ഥിച്ചു.
Read Moreബ്രോ ഡാഡി സിനിമയുടെ സെറ്റിലും പീഡനം; ആരോപണവുമായി യുവതി
ബെംഗളൂരു: പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹൻലാല്‍ ചിത്രം ‘ബ്രോ ഡാഡി’ സിനിമയുടെ അസിസ്റ്റന്‍റ് ഡയറക്ടർ മൻസൂർ റഷീദിനെതിരെ പീഡന പരാതി. സിപിഎം ക്ലാപ്പന വെസ്റ്റ് ലോക്കല്‍ കമ്മിറ്റി അംഗം ജെ കുഞ്ഞി ചന്തു എന്നയാളാണ് പ്രതിയെ സംരക്ഷിക്കുന്നതെന്ന് അതിജീവിത ആരോപിക്കുന്നു. ശീതളപാനീയത്തില്‍ മയക്കുമരുന്ന് നല്‍കി ബോധം കെടുത്തിയ ശേഷം പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. പരാതി അറിഞ്ഞിട്ടും ഇയാളെ എമ്പുരാന്‍ സിനിമയുടെ ഭാഗമാക്കിയെന്നും യുവതി ആരോപിക്കുന്നു. പിന്നീട് ഇയാളെ സിനിമയില്‍ നിന്ന് നീക്കിയെന്ന് അണിയറക്കാര്‍ അറിയിച്ചു. ഹൈദരാബാദ് പോലീസ് മൻസൂർ റഷീദിനെ അന്വേഷിച്ച് കേരളത്തില്‍ വന്നപ്പോള്‍…
Read Moreട്രെയിൻ യാത്രക്കിടെ യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമം; 22 കാരൻ പിടിയിൽ
ബെംഗളൂരു: ട്രെയിനില്‍ യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച 22 കാരനെ പിടികൂടി . മുഹമ്മദ് ഷുറൈം എന്ന യുവാവാണ് അറസ്റ്റിലായത് ഉഡുപ്പി സ്വദേശിനിയും ബെംഗളൂരുവിലെ ഐടി കമ്പനി ജീവനക്കാരിയുമായ യുവതി കൃഷ്ണ ജന്മാഷ്ടമി ആഘോഷങ്ങള്‍ക്കായി ഉഡുപ്പിയിലേക്ക് പോകുന്നതിനിടെ ഓഗസ്റ്റ് 25 ന് പുലർച്ചെയാണ് സംഭവം. മുരഡേശ്വർ എക്‌സ്പ്രസിലാണ് യുവതി യാത്ര ചെയ്തിരുന്നത് . ട്രെയിൻ ഉഡുപ്പിയില്‍ എത്താൻ അര മണിക്കൂർ മാത്രം ശേഷിക്കെയാണ് ആക്രമണം നടന്നതെന്ന് പോലീസ് പറഞ്ഞു. ഷുറൈം യുവതിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു . യുവതി ചെറുത്തുനില്‍ക്കുകയും , എതിർപ്പ് പ്രകടിപ്പിക്കുകയും ചെയ്തു.…
Read More