നടൻ ദർശന് ജയിലിൽ പ്രത്യേക പരിഗണന നൽകി; 7 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ 

ബെംഗളൂരു: ആരാധകനെ ഷോക്കടിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ കന്നഡ നടൻ ദർശൻ തൂഗുദീപയ്ക്ക് ജയിലില്‍ പ്രത്യേക പരിഗണന നല്‍കിയ സംഭവത്തില്‍ ഏഴ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ.

ബെംഗളൂരു പരപ്പന അഗ്രഹാര സെൻട്രല്‍ ജയില്‍ സൂപ്രണ്ടിനെ സ്ഥലം മാറ്റി.

വിഷയം ശ്രദ്ധയില്‍ വന്നപ്പോള്‍ തന്നെ അന്വേഷണത്തിന് നിർദ്ദേശം നല്‍കിയെന്നും ജയില്‍ അധികൃതർക്ക് പങ്കുണ്ടെന്ന് സ്ഥിരീകരിച്ചതോടെ നടപടിയെടുത്തെന്നും കർണാടക ആഭ്യന്തരമന്ത്രി ജി. പരമേശ്വര വാർത്താ സമ്മേളനത്തില്‍ പറഞ്ഞു.

അതേസമയം, വിവാദങ്ങളുടെ പശ്ചാത്തത്തില്‍ ദർശനെ മറ്റൊരു ജയിലിലേക്ക് മാറ്റാൻ മുഖ്യമന്ത്രി സിദ്ധരാമയ്യ നിർദേശം നല്‍കി.

ജയിലില്‍ നേരിട്ട് എത്തി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന പോലീസ് മേധാവിയോടും ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസമാണ്‌ ജയിലില്‍ നടന് വിഐപി പരിഗണന ലഭിക്കുന്നുവെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്.

ജയിലിനുള്ളിലെ പാർക്ക് പോലെ തോന്നിക്കുന്ന സ്ഥലത്ത് ഇരിക്കുന്നതും കയ്യില്‍ ഒരു കപ്പും സിഗരറ്റുമായി വിശ്രമിക്കുന്ന ചിത്രമായിരുന്നു വൈറലായത്.

ഒപ്പമുള്ളത് വില്‍സണ്‍ ഗാർഡൻ നാഗ, കുള്ള സീന എന്നീ തടവുകാരും കൂട്ട് പ്രതിയും നടൻ്റെ മാനേജറുമായ നാഗരാജുമാണ് എന്നാണ് വിവരം.

ആരാധകനായ രേണുകസ്വാമിയുടെ കൊലപാതകത്തിലാണ് ദർശൻ അറസ്റ്റിലായത്.

കേസില്‍ രണ്ടാം പ്രതിയാണ് നടൻ.

കന്നട നടി പവിത്ര ഗൗഡയാണ് ഒന്നാം പ്രതി.

കേസില്‍ ആകെ 17 പ്രതികളാണുള്ളത്.

പവിത്രയ്ക്ക് അപകീർത്തികരമായ മെസേജ് അയച്ചതിന് നടൻ ദർശൻ്റെ ഫാൻസ് ക്ലബ്ബ് അംഗവും ഓട്ടോറിക്ഷാ ഡ്രൈവറുമായ രേണുകസ്വാമിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു.

പോസ്റ്റുമോർട്ടം റിപ്പോർട്ടില്‍ മരണത്തിന് മുമ്ബ് വൈദ്യുതാഘാതമേറ്റ് പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us