ബെംഗളൂരു : രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ കൊന്നത് ജാതി അസമത്വത്തിന്റെ സംരക്ഷകരാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ.
ജാതിവ്യവസ്ഥമൂലം പലർക്കും വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടു. വിദ്യാഭ്യാസമുള്ളവർ ജാതീയചിന്തകളോടെ പെരുമാറുന്നത് വിരോധാഭാസമാണെന്നും സിദ്ധരാമയ്യ പറഞ്ഞു.
75-ാമത് ഗാന്ധി മെമ്മോറിയൽ ഫണ്ടിന്റെ സ്മരണാർഥം ബെംഗളൂരു ഗാന്ധിഭവനിൽ സംഘടിപ്പിച്ച ‘മഹാത്മാഗാന്ധി ഫോർ ദ 21-സ്റ്റ് സെഞ്ചുറി’ എന്ന വിഷയത്തിലെ സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗാന്ധിയുടെ അധ്യാപനങ്ങളും മാർഗനിർദേശങ്ങളും 20-ാം നൂറ്റാണ്ടിൽ മാത്രം ഒതുങ്ങുന്നതല്ല ഇന്നും പ്രസക്തമാണ്.
ഗാന്ധിജി ജീവിതത്തിലുടനീളം സമാധാനവും സത്യവും നീതിയും സാഹോദര്യവും അനുഷ്ഠിച്ചു.
ലോകം മുഴുവൻ പരസ്പരസ്നേഹത്തിന്റെ ഗുണം സ്വീകരിച്ചാൽ നമുക്ക് സൗഹാർദത്തോടെ ജീവിക്കാമെന്നും സിദ്ധരാമയ്യ പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.