ചെന്നൈ: കുട്ടികളെ പീഡിപ്പിച്ച് അശ്ലീലചിത്രങ്ങള്‍ പകർത്തി ഇന്റർനെറ്റില്‍ പ്രചരിപ്പിച്ച യുവാവിന് അഞ്ച് ജീവപര്യന്തം തടവുശിക്ഷ.
പിഎച്ച്.ഡി. പൂർത്തിയാക്കിയ വിക്ടർ ജെയിംസ് രാജയ്ക്കാ(35)ണ് തഞ്ചാവൂരിലെ പ്രത്യേക പോക്സോ കോടതി ശിക്ഷ വിധിച്ചത്.
കൂടാതെ 6.54 ലക്ഷം രൂപ പിഴയടയ്ക്കാനും ചൂഷണത്തിനിരയായവർക്ക് നാലു ലക്ഷം രൂപവീതം നല്‍കാനും കോടതി ഉത്തരവിട്ടു.
കേസില്‍ അന്വേഷണം പൂർത്തിയാക്കി സി.ബി.ഐ. കുറ്റപത്രം സമർപ്പിച്ച് 14 മാസത്തിനുശേഷമാണ് വിധി.
അഞ്ചിനും 18-നും ഇടയിലുള്ള എട്ട് കുട്ടികളെ വിക്ടർ ജെയിംസ് രാജ പീഡിപ്പിച്ചതായാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.
ഇതിന്റെ ദൃശ്യങ്ങള്‍ പകർത്തി വെബ്സൈറ്റുകള്‍ക്കു വിറ്റ് പണമുണ്ടാക്കി.
ഇരകളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഉണ്ടായിരുന്നു.
കുട്ടികളെ പരസ്പരം ലൈംഗികബന്ധത്തിലേർപ്പെടാൻ പ്രേരിപ്പിച്ചതായും വ്യക്തമായി.
ഇന്റർപോളിന്റെ സഹായത്തോടെയാണ് സി.ബി.ഐ. സംഘം ഇന്റർനാഷണല്‍ ചൈല്‍ഡ് സെക്ഷ്വല്‍ എക്സ്പ്ലോയിറ്റേഷൻ (ഐ.സി.എസ്.ഇ.) ഡേറ്റാബേസില്‍ നിന്ന് കുട്ടികളുടെ അശ്ലീലചിത്രങ്ങളും വീഡിയോകളും കണ്ടെടുത്തത്.
തഞ്ചാവൂരില്‍ വെച്ച് 2023 മാർച്ച് 16-ന് വിക്ടർ ജെയിംസ് രാജയെ അറസ്റ്റ് ചെയ്തു.
ലൈംഗികാതിക്രമം, ഭീഷണിപ്പെടുത്തല്‍, ഡിജിറ്റല്‍ റെക്കോഡിങ് വകുപ്പുകളില്‍ കേസെടുത്തു.
2023 മേയ് 13-ന് തഞ്ചാവൂരിലെ പോക്സോ കോടതിയില്‍ സി.ബി.ഐ. കുറ്റപത്രം സമർപ്പിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.