ബെംഗളൂരു: സംസ്ഥാനത്ത് ബസ് ചാർജ് വർധിപ്പിക്കാൻ ആലോചനയില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. ബെള്ളാരി ജിൻഡാൻ എയർപോർട്ടില്‍ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ വർഷം ഗാരന്റി പദ്ധതികള്‍ക്കായി 65,000 കോടി രൂപ അനുവദിക്കേണ്ടതുണ്ട്. സംസ്ഥാനത്തിന്റെ വികസനത്തിനായാണ് പെട്രോളിന്റെയും ഡീസലിന്റെയും നികുതിയില്‍ വർധനവ് വരുത്തിയതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 10 വർഷമായി കേന്ദ്രസർക്കാറിന്റെ ഇടപെടലില്‍ പെട്രോള്‍ വില 72 രൂപയില്‍ നിന്ന് 100ലേക്ക് ഉയർന്നു. ഇപ്പോഴത്തെ വില വർധന പൂർണമായും സംസ്ഥാനത്തിന്റെ വികസനത്തിനാണെന്നും ഈ പണം ഗാരന്റി പദ്ധതികള്‍ക്കല്ല ഉപയോഗിക്കുകയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Read MoreMonth: June 2024
നടൻ ദർശനെയും കൂട്ടുപ്രതികളെയും ജൂലൈ നാല് വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു
ബെംഗളൂരു: രേണുകസ്വാമി വധക്കേസിൽ നടൻ ദർശൻ തൂക്കുദീപയെയും മറ്റ് മൂന്ന് പ്രതികളെയും ജൂലൈ നാല് വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. നടൻ ദർശൻ്റെ ആരാധകനായിരുന്ന രേണുകസ്വാമിയുടെ ദാരുണമായ കൊലപാതകത്തിൽ നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തെക്കുറിച്ച് സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പ്രസന്ന കുമാർ ഒരു അപ്‌ഡേറ്റ് നൽകി. ശനിയാഴ്ച എസ്പിപി പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടില്ലെന്നും പകരം നാല് പ്രതികളെയും ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടുവെന്നും അദ്ദേഹം പറഞ്ഞു. ദർശൻ, പ്രദോഷ്, വിനയ്, ധനരാജ് എന്നിവരെ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ പാർപ്പിക്കാനാണ് കോടതി ഉത്തരവിട്ടത്. ജൂലൈ 4 ന് അടുത്ത…
Read Moreട്രസ്റ്റ് ഭൂമി തട്ടിയെടുത്തു; ഐഎഎസ് ഓഫീസർക്കെതിരെ പരാതി
ബെംഗളൂരു: ഐ.എ.എസ് ഓഫിസര്‍ക്കും ഭര്‍ത്താവിനുമെതിരെ പരാതി നല്‍കി ഗായകന്‍ ലക്കി അലി. രോഹിണി സിന്ധൂരി, ഭര്‍ത്താവ് സുധീര്‍ റെഡ്ഡി, ഭര്‍തൃസഹോദരന്‍ മധുസൂധന്‍ റെഡ്ഡി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് ട്രസ്റ്റ് ഭൂമി തട്ടിയെടുത്തെന്ന പരാതി നല്‍കിയിരിക്കുന്നത്. അധികാരവും സ്വാധീനവും ഉപയോഗിച്ചാണു ഭൂസ്വത്തുക്കള്‍ കവര്‍ന്നതെന്നാണ് ആരോപണം. യെലഹങ്കയിലെ കാഞ്ചെനഹള്ളിയില്‍ ലക്കി അലിയുടെ ട്രസ്റ്റിന്റെ പേരിലുള്ള ഭൂസ്വത്തുക്കള്‍ തട്ടിയെടുത്തുവെന്നാണു പരാതിയില്‍ ചൂണ്ടിക്കാട്ടുന്നത്. സംഭവത്തില്‍ ലോകായുക്തയ്ക്കാണ് ഗായകന്‍ പരാതി നല്‍കിയത്. യെലഹങ്ക ന്യൂ ടൗണ്‍ പോലീസ് ഉദ്യോഗസ്ഥയ്ക്കും കുടുംബത്തിനുമെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. 2022ലും ഭൂമി തട്ടിപ്പില്‍ ഐ.എസ്.എസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ ആരോപണവുമായി അദ്ദേഹം രംഗത്തെത്തിയിരുന്നു.…
Read Moreവീട്ടമ്മയെ ആക്രമിച്ച കേസിൽ ബെംഗളൂരു സ്വദേശി അറസ്റ്റിൽ
കൊച്ചി: വീട്ടമ്മയെ ആക്രമിച്ച കേസില്‍ ബെംഗളൂരു സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരു സ്വദേശിയായ വിജയ് (25) എന്നയാളെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ കഴിഞ്ഞ ദിവസം ഇയാളുടെ റൂമിന് സമീപം താമസിച്ചിരുന്ന വീട്ടമ്മയുടെ ഭര്‍ത്താവിനെ ചീത്ത വിളിക്കുകയും, ആക്രമിക്കുകയും, ഇത് കണ്ട് തടയാൻ ശ്രമിച്ച ഇയാളുടെ ഭാര്യയെ വിജയ് മര്‍ദ്ദിക്കുകയായിരുന്നു. പരാതിയെ തുടർന്ന് ഏറ്റുമാനൂർ പോലീസ് കേസ് രജിസ്റെര്‍ ചെയ്യുകയും തുടർന്ന് നടത്തിയ തിരച്ചിലില്‍ ഇയാളെ പിടികൂടുകയുമായിരുന്നു. ഏറ്റുമാനൂർ സ്റ്റേഷൻ എസ്.എച്ച്.ഓ ഷോജോ വർഗീസിന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ…
Read Moreസംസ്ഥാനത്ത് 33 പൗരാവകാശ പോലീസ് സ്റ്റേഷനുകൾ വരുന്നു
ബെംഗളൂരു : കർണാടകത്തിൽ പട്ടികജാതി-വർഗ വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങൾ കൈകാര്യം ചെയ്യുന്നതിനായി 33 പ്രത്യേക പൗരാവകാശ പോലീസ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നു. എല്ലാ ജില്ലകളിലും ഓരോ പോലീസ് സ്റ്റേഷൻ വീതമുണ്ടാകും. ബെംഗളൂരുവിൽ രണ്ടു സ്റ്റേഷനുകൾ ഉണ്ടാകും. ഡിവൈ.എസ്.പി. റാങ്കിലുള്ള ഉദ്യോഗസ്ഥനോ എ.സി.പി.യോ ആയിരിക്കും സ്റ്റേഷന്റെ ചുമതല വഹിക്കുക. 33 സ്റ്റേഷനുകളിലായി 450 തസ്തികകളും സർക്കാർ അനുവദിച്ചു. പട്ടികജാതി-വർഗ നിയമപ്രകാരം രജിസ്റ്റർചെയ്യുന്ന കേസുകളായിരിക്കും ഈ സ്റ്റേഷനുകൾ കൈകാര്യംചെയ്യുക. കർണാടകത്തിൽ ഓരോ വർഷവും പട്ടികജാതി-വർഗ വിഭാഗങ്ങൾക്കെതിരേയുള്ള അതിക്രമത്തിന് 2000 കേസുകൾ രജിസ്റ്റർ ചെയ്യപ്പെടുന്നുണ്ട്. 2022-നുശേഷം 7633 കേസുകൾ രജിസ്റ്റർചെയ്തതിൽ 1723…
Read Moreചന്നപട്ടണ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കില്ല; ശിവകുമാർ
ബെംഗളൂരു : ചന്നപട്ടണ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന സൂചന നൽകിയ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ മലക്കംമറിഞ്ഞു. മത്സരിക്കാനില്ലെന്ന് അദ്ദേഹം വെള്ളിയാഴ്ച പറഞ്ഞു. ചന്നപട്ടണയിലെ വോട്ടർമാരും പാർട്ടിയും പറഞ്ഞാൽ താൻ മത്സരിക്കുമെന്ന് ബുധനാഴ്ച ശിവകുമാർ പറഞ്ഞിരുന്നു. കനകപുര മണ്ഡലത്തിൽനിന്നുള്ള എം.എൽ.എ.യാണ് അദ്ദേഹം. ചന്നപട്ടണയിൽ വിജയിച്ചാൽ അദ്ദേഹത്തിന് കനകപുരയിലെ എം.എൽ.എ. സ്ഥാനം രാജിവെക്കേണ്ടിവരും. ജെ.ഡി.എസിന്റെ എച്ച്.ഡി. കുമാരസ്വാമിയുടെ മണ്ഡലമാണ് ചന്നപട്ടണ. അദ്ദേഹം മണ്ഡ്യയിൽനിന്ന് ലോക്‌സഭാംഗമായതോടെയാണ് ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.
Read Moreഹാസനിൽ വെടിവയ്പ്പ്; രണ്ടുപേർ കൊല്ലപ്പെട്ടു
ബെംഗളൂരു: ഹാസൻ ജില്ലയിലെ ഹാസൻ സിറ്റി ഹൊയ്സാല നഗറില്‍ വ്യാഴാഴ്ച ഉച്ചക്ക് നടന്ന വെടിവെപ്പില്‍ രണ്ടുപേർ കൊല്ലപ്പെട്ടു. റിയല്‍ എസ്റ്റേറ്റ് ബിസിനസും ഇഞ്ചി കൃഷിയും കൂട്ടായി നടത്തുന്ന ബെംഗളൂരു സ്വദേശി ആസിഫ് (46), ഹാസൻ അഡുവള്ളിയില്‍ താമസിക്കുന്ന ഡല്‍ഹി സ്വദേശി ശറാഫത്ത് അലി (52) എന്നിവരാണ് മരിച്ചത്. ഒരാളുടെ മൃതദേഹം റോഡരികില്‍ കിടക്കുന്നതാണ് ഉച്ച 12.30ഓടെ വെടിയൊച്ച കേട്ടെത്തിയ നാട്ടുകാർ കണ്ടത്. മറ്റൊരാള്‍ കാറിലും മരിച്ചുകിടന്നു. രണ്ട് മൃതദേഹങ്ങളിലും വെടിയേറ്റിട്ടുണ്ട്. അലിയെ വെടിവെച്ച് കൊലപ്പെടുത്തിയശേഷം ആസിഫ് സ്വയം നിറയൊഴിച്ച് മരിച്ചതാണെന്നാണ് പ്രാഥമിക നിഗമനമെന്ന് സംഭവസ്ഥലം…
Read Moreഗുരുവായൂർ അമ്പലനടയിൽ ഒടിടി യിൽ ; എപ്പോൾ എവിടെ കാണാം
പൃഥ്വിരാജ് നായകനായി വേഷമിട്ട് വന്ന ചിത്രം ഗുരുവായൂര്‍ അമ്പലനടയില്‍ ഹിറ്റായി മാറിയിരുന്നു. അമ്പരപ്പിക്കുന്ന കുതിപ്പാണ് ബേസിലും വേഷമിട്ട ചിത്രം ഗുരുവായൂര്‍ അമ്പലനടയില്‍ ആഗോളതലത്തില്‍ നടത്തുന്നത്. പൃഥ്വിരാജിന്റെ ഗുരുവായൂര്‍ അമ്പലനടയില്‍ 90 കോടി രൂപയിലധികം നേടിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. പൃഥ്വിരാജിന്റെ ഗുരുവായൂര്‍ അമ്പലനടയില്‍ ആറാം ആഴ്‍ചയിലും നിറഞ്ഞ സദസ്സില്‍ കേരളത്തില്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ ഒടിടി റിലീസ് അപ്‍ഡേറ്റും ശ്രദ്ധയാകര്‍ഷിക്കുകയാണ്. ഗുരുവായൂര്‍ അമ്പലനടയില്‍ ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാകും സ്‍ട്രീം ചെയ്യുക എന്നാണ് റിപ്പോര്‍ട്ട്. കേരളത്തില്‍ നിന്ന് 2024ലെ ഓപ്പണിംഗ് കളക്ഷനില്‍ ഗുരുവായൂര്‍ അമ്പലനടയില്‍ മൂന്നാം സ്ഥാനത്താണെന്നാണ് കളക്ഷൻ റിപ്പോര്‍ട്ടുകള്‍…
Read Moreഗോവണിയിൽ നിന്ന് വീണ് രണ്ടു വയസുകാരിക്ക് ദാരുണാന്ത്യം
പത്തനംതിട്ട: രണ്ട് വയസുകാരി വീടിന്റെ ഗോവണിയില്‍ നിന്ന് വീണ് മരിച്ചു. പത്തനംതിട്ട കോന്നി മാങ്കുളത്ത് സംഭവം നടന്നത്. പള്ളിമുരുപ്പേല്‍ വീട്ടില്‍ ഷെബീർ – സജീന ദമ്പതികളുടെ മകള്‍ അസ്രാ മറിയമാണ് മരിച്ചത്. ഗോവണിയില്‍ നിന്ന് വീണ കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
Read Moreയൂട്യൂബർ അജീത് ഭാരതിയുടെ അറസ്റ്റിനായി പോലീസ് നോയിഡയിൽ
ബെംഗളൂരു: രാഹുല്‍ ഗാന്ധിക്കെതിരെ തെറ്റായ പ്രചാരണം നടത്തിയ യൂട്യൂബർ അജീത് ഭാരതിയുടെ അറസ്റ്റിനായി സംസ്ഥാന പോലീസ് യു.പിയിലെ നോയിഡയിലെത്തി. ചോദ്യം ചെയ്യലിന് ഹാജരാകാൻ അജീതിന് നോട്ടീസ് കൈമാറിയ പോലീസ് സംഘം നോയിഡയില്‍ തന്നെ കഴിയുകയാണ്. ഉന്നത പോലീസ് ഉദ്യോഗസ്ഥരില്‍ നിന്ന് അറസ്റ്റ് നിർദേശം ലഭിക്കുന്നതിനനുസരിച്ച് യുട്യൂബറുടെ അറസ്റ്റ് രേഖപ്പെടുത്തുകയാണ് സംഘത്തിന്റെ ലക്ഷ്യം. വ്യാഴാഴ്ച നോട്ടീസ് നല്‍കാനായി വീട്ടിലെത്തിയ മൂന്നംഗ പോലീസ് സംഘത്തിനെ നോയിഡ പോലീസ് തടഞ്ഞിരുന്നു. യുട്യൂബർ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്തെത്തിയ നോയിഡ പോലീസ് നോട്ടീസ് നല്‍കാനായി എത്തുന്ന വിവരം ലോക്കല്‍ പോലീസിനെ…
Read More