സംസ്ഥാനത്ത് 33 പൗരാവകാശ പോലീസ് സ്റ്റേഷനുകൾ വരുന്നു

police

ബെംഗളൂരു : കർണാടകത്തിൽ പട്ടികജാതി-വർഗ വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങൾ കൈകാര്യം ചെയ്യുന്നതിനായി 33 പ്രത്യേക പൗരാവകാശ പോലീസ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നു.

എല്ലാ ജില്ലകളിലും ഓരോ പോലീസ് സ്റ്റേഷൻ വീതമുണ്ടാകും.

ബെംഗളൂരുവിൽ രണ്ടു സ്റ്റേഷനുകൾ ഉണ്ടാകും. ഡിവൈ.എസ്.പി. റാങ്കിലുള്ള ഉദ്യോഗസ്ഥനോ എ.സി.പി.യോ ആയിരിക്കും സ്റ്റേഷന്റെ ചുമതല വഹിക്കുക.

33 സ്റ്റേഷനുകളിലായി 450 തസ്തികകളും സർക്കാർ അനുവദിച്ചു. പട്ടികജാതി-വർഗ നിയമപ്രകാരം രജിസ്റ്റർചെയ്യുന്ന കേസുകളായിരിക്കും ഈ സ്റ്റേഷനുകൾ കൈകാര്യംചെയ്യുക.

കർണാടകത്തിൽ ഓരോ വർഷവും പട്ടികജാതി-വർഗ വിഭാഗങ്ങൾക്കെതിരേയുള്ള അതിക്രമത്തിന് 2000 കേസുകൾ രജിസ്റ്റർ ചെയ്യപ്പെടുന്നുണ്ട്. 2022-നുശേഷം 7633 കേസുകൾ രജിസ്റ്റർചെയ്തതിൽ 1723 കേസുകൾമാത്രമാണ് തീർപ്പാക്കിയതെന്ന് നിയമ പാർലമെന്ററികാര്യ മന്ത്രി എച്ച്.കെ. പാട്ടീൽ പറഞ്ഞു.

നിലവിൽ നാലുശതമാനമാണ് ശിക്ഷാനിരക്ക്. പ്രത്യേക സ്റ്റേഷനുകൾ സ്ഥാപിക്കുന്നത് കൂടുതൽ കാര്യക്ഷമവും സമഗ്രവുമായ അന്വേഷണങ്ങൾക്ക് വഴിയൊരുക്കുമെന്ന് സർക്കാർ പ്രതീക്ഷിക്കുന്നു.

വർഷം 73 കോടിരൂപ അധികം ചെലവ്‌ വരുമെന്നാണ് കണക്കുകൂട്ടുന്നത്. 2023-2024 ബജറ്റിൽ പൗരാവകാശ നിർവഹണസംവിധാനം ശക്തിപ്പെടുത്തുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഖ്യാപിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us