ന്യൂഡൽഹി: മൂന്നാം നരേന്ദ്രമോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന് വൈകീട്ട് 7.15ന് നടക്കാനിരിക്കെ,രാജ്യതലസ്ഥാനത്ത് വൻസുരക്ഷാ സന്നാഹവും ജാഗ്രതയും.
ലോക നേതാക്കള്‍ ചടങ്ങിന് എത്തുന്നതിനാല്‍ ഉച്ചകോടിക്ക് സമാനമായ സുരക്ഷയാണ് ഡല്‍ഹിയിലെങ്ങും.
2500ല്‍പ്പരം ഉദ്യോഗസ്ഥരെ വിന്യസിച്ചു.
സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്ന രാഷ്ട്രപതി ഭവനില്‍ ത്രിതല സുരക്ഷാസന്നാഹം ഏർപ്പെടുത്തി.
രാഷ്ട്രപതി ഭവന്റെ ആഭ്യന്തര സുരക്ഷാസംഘം,ഡല്‍ഹി പോലീസ്,കേന്ദ്രസേന എന്നിവരാണ് വലയം തീർത്തിരിക്കുന്നത്.
മേഖലയില്‍ എൻ.എസ്.ജിയെയും ഡല്‍ഹി പോലീസിലെ കമാൻഡോ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.
സി.സി.ടി.വികള്‍ അധികമായി സ്ഥാപിച്ചു.
ഡല്‍ഹിയെ നോ ഫ്ലൈ സോണായി പ്രഖ്യാപിച്ചു.
ഡ്രോണുകള്‍,പാരാഗ്ലൈഡറുകള്‍,ഹോട്ട് എയർ ബലൂണ്‍ എന്നിവ വിലക്കി.
അനിഷ്‌ടസംഭവങ്ങളുണ്ടായാല്‍ നേരിടാൻ കൂടുതല്‍ കേന്ദ്രസേനയെയും രംഗത്തിറക്കി.
അതേസമയം, സത്യപ്രതിജ്ഞയ്ക്ക് വേദിയൊരുങ്ങുന്നത് രാഷ്‌ട്രപതി ഭവന്റെ മുൻവശത്തെ മുറ്റത്താണ്.
മുറ്റത്തെ പുല്‍മൈതാനിയില്‍ പ്രധാനമന്ത്രി,രാഷ്‌ട്രപതി,മന്ത്രിമാർ എന്നിവർക്കായുള്ള വേദിയുടെ അവസാന മിനുക്കു പണിയിലാണ്.
എല്ലാവർക്കും സത്യപ്രതിജ്ഞ കാണാൻ സൗകര്യത്തിന് ഗാലറിയും തയ്യാറാക്കുന്നുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.