ന്യൂഡൽഹി: നരേന്ദ്ര മോദി മൂന്നാം തവണ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. തുടര്‍ച്ചയായി മൂന്നാം തവണ പ്രധാനമന്ത്രിയായതോടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിന്റെ റെക്കോര്‍ഡിനൊപ്പമെത്തിയിരിക്കുകയാണ് നരേന്ദ്ര മോദിയും. 30 ക്യാബിനറ്റ് മന്ത്രിമാരാണുള്ളത്. സ്വതന്ത്ര ചുമതലയുള്ള അഞ്ച് സഹമന്ത്രിമാര്‍, 36 സഹമന്ത്രിമാര്‍ എന്നിവരും മോദി മന്ത്രിസഭയിലുണ്ട്. കേരളത്തില്‍ നിന്ന് സുരേഷ് ഗോപി, ജോര്‍ജ് കുര്യന് എന്നിവരാണ് കേന്ദ്രമന്ത്രിസഭയിലുള്ളത്. രണ്ടുപേരും സഹമന്ത്രിമാരാണ്. ഇനി മന്ത്രിമാര്‍ക്കുള്ള വകുപ്പുകള്‍ പ്രധാനമന്ത്രി വീതിച്ചുനല്‍കും. പ്രധാന ബിജെപി നേതാക്കളെല്ലാം മന്ത്രിസഭയിലുണ്ട്. ജെപി നദ്ദ മന്ത്രിസഭയിലെത്തിയതോടെ ബിജെപി ദേശീയ അധ്യക്ഷനായി പുതിയ വ്യക്തി ചുമതലയേല്‍ക്കും. അറിയാം…
Read MoreDay: 9 June 2024
ജോർജ് കുര്യനും കേന്ദ്ര സഹമന്ത്രിയായി അധികാരമേറ്റു
ന്യൂഡൽഹി: ജോര്‍ജ് കുര്യന് കേന്ദ്രസഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു. അല്‍ഫോന്‍സ് കണ്ണന്താനത്തിനു ശേഷം മോഡി മന്ത്രി സഭയില്‍ അംഗമാകുന്ന കോട്ടയംകാരനാണ് ജോര്‍ജ് കുര്യന്. ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി, ദേശീയ ന്യൂനപക്ഷ കമ്മീഷന് വൈസ് ചെയര്മാന് എന്നീ നിലയിലെ പ്രവര്‍ത്തന മികവാണു ജോര്‍ജ് കുര്യന്റെ മന്ത്രിസ്ഥാനത്തിനു പിന്നില്‍.
Read Moreറെയിൽവേ ട്രാക്കിൽ റീൽ എടുക്കുന്നതിനിടെ ട്രെയിൻ തട്ടി ; വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
മുംബൈ: റെയില്‍വേ ട്രാക്കില്‍ റീല്‍ ചിത്രീകരിക്കുന്നതിനിടെ വിദ്യാര്‍ഥികള്‍ ട്രെയിന്‍ തട്ടി മരിച്ചു. സങ്കേത് കൈലാസ് റാത്തോഡ്, സച്ചിന് ദിലീപ് കാര്‍വാര്‍ എന്നീ വിദ്യാര്‍ഥികളാണ് മരിച്ചത്. മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലാണ് സംഭവം. ശനിയാഴ്ച വൈകുന്നേരം വാല്‍ദേവി നദി പാലത്തിന് സമീപമുള്ള റെയില്‍വേ ട്രാക്കിലായിരുന്നു അപകടം. സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്യാന്‍ മൊബൈലില്‍ റീല്‍സ് ഷൂട്ട് ചെയ്യുകയും സെല്‍ഫിയെടുക്കുകയും ചെയ്യുന്നതിനിടെ ഇരുവരെയും ട്രെയിന്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നെന്ന് റെയില്‍വേ പോലീസ് അറിയിച്ചു. ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഇരുവരും ഡിയോലാലി ക്യാമ്പിലെ ഭാട്ടിയ കോളജിലെ വിദ്യാര്‍ഥികളാണെന്നും 11-ാം ക്ലാസ് പരീക്ഷ…
Read Moreരാഹുൽ ഗാന്ധി 12 ന് വയനാട്ടിൽ
കൽപറ്റ: വയനാട് ലോക്സഭ മണ്ഡലത്തിൽനിന്ന് വീണ്ടും തെരഞ്ഞെടുക്കപ്പെട്ട രാഹുൽ ഗാന്ധി വോട്ടർമാരോട് നന്ദി പറയാൻ ഈമാസം 12ന് വയനാട്ടിലെത്തും. ഡൽഹിയിലെ 10 ജൻപഥിൽ മണ്ഡലത്തിലെ യു.ഡി.എഫ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മണ്ഡല പര്യടനം സംബന്ധിച്ച് തീരുമാനമായത്. കോൺഗ്രസ് പാർലമെന്ററി പാർട്ടി ചെയർപേഴ്സൺ സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി, പ്രിയങ്കാ ഗാന്ധി എന്നിവരുമായാണ് സംഘം കൂടിക്കാഴ്ച നടത്തിയത്.
Read Moreസുരേഷ് ഗോപി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
ന്യൂഡൽഹി: മൂന്നാം മോദി മന്ത്രി സഭയില്‍ സഹമന്ത്രിയായി തൃശ്ശൂർ എം.പി. സുരേഷ് ഗോപി സത്യപ്രതിജ്ഞ ചെയ്തു. 54 മതായാണ് സുരേഷ് ഗോപി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. 74686 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു തൃശ്ശൂരില്‍ സുരേഷ് ഗോപിയുടെ ജയം.
Read Moreജമ്മു കാശ്മീരിൽ ബസിന് നേരെ വെടിവെയ്പ്പ്; 3 പേർ കൊല്ലപ്പെട്ടു
ലഡാക്: ജമ്മു കശ്മീരില്‍ ബസിനുനേരെ ഭീകരർ നടത്തിയ വെടിവെപ്പില്‍ മൂന്ന് പേർ കൊല്ലപ്പെട്ടു. റിയാസി ജില്ലയിലെ ഒരു ദേവാലയത്തില്‍ നിന്ന് തീർഥാടകരുമായി പോവുകയായിരുന്ന ബസിനുനേരെയാണ് ആക്രമണം ഉണ്ടായത്. ശിവ്ഖോഡ ക്ഷേത്രത്തില്‍ നിന്ന് കത്രയിലേക്ക് മടങ്ങുകയായിരുന്ന ബസാണ് ഭീകരർ ആക്രമിച്ചത്. രജൗരി, പൂഞ്ച്, റിയാസി എന്നീ ഭാഗങ്ങളില്‍ ഒളിച്ചിരിക്കുന്നതും ഇതേ ഭീകരസംഘമാണെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. ആക്രമണത്തെ കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന തുടരുകയാണ്.
Read Moreഭാര്യ ഭർത്താവിൻ്റെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ചായ നൽകാത്തത് ക്രൂരതയായി കണക്കാക്കാൻ ആവില്ലെന്ന് കോടതി
പഞ്ചാബ്: ഭാര്യ ഭർത്താവിൻ്റെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ചായ നൽകാത്തതോ, നിസ്സാര കാര്യങ്ങളുടെ പേരിൽ വഴക്കുണ്ടാക്കുന്നതോ വിവാഹമോചനത്തിന് വഴിയൊരുക്കുന്ന ക്രൂരതയായി കണക്കാക്കാനാവില്ലെന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി. വിവാഹമോചനം ആവശ്യപ്പെട്ട് ഭർത്താവ് നൽകിയ അപ്പീൽ തള്ളുന്നതിനിടെയായിരുന്നു കോടതിയുടെ ഈ പരാമർശം. ജസ്റ്റിസ് സുധീർ സിങ്ങും ജസ്റ്റിസ് ഹർഷ് ബംഗറും പറഞ്ഞത്, പ്രതി (ഭാര്യ) ഭർത്താവിൻ്റെയും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ചായ നൽകുന്നില്ല, അല്ലെങ്കിൽ ചെറിയ കാര്യങ്ങളിൽ ഭർത്താവിനോട് വഴക്കുണ്ടാക്കി എന്നതൊന്നും ക്രൂരതയായി കണക്കാക്കാനാവില്ല. വിവാഹമോചനം അനുവദിക്കാനാവുന്ന ക്രൂരതയല്ല ഇതൊന്നും എന്നാണ്. ഇതെല്ലാം സാധാരണയായി ദാമ്പത്യബന്ധത്തിൽ ഉണ്ടാവുന്നതാണ് എന്നും കോടതി നിരീക്ഷിച്ചു.…
Read More‘പൊതു പ്രവർത്തനം അവസാനിപ്പിക്കുന്നു’ പോസ്റ്റ് വൈറൽ ആയതിനു പിന്നാലെ തിരുത്തി രാജീവ് ചന്ദ്രശേഖർ
ന്യൂഡൽഹി: 18 വർഷത്തെ പൊതു പ്രവർത്തനം അവസാനിപ്പിക്കുന്നതായി മുൻ കേന്ദ്ര മന്ത്രിയും തിരുവനന്തപുരത്ത് ബിജെപി സ്ഥാനാർഥിയായി പരാജയപ്പെടുകയും ചെയ്ത രാജീവ് ചന്ദ്രശേഖർ. എക്സിൽ കുറിച്ച കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ പോസ്റ്റ് വൈറൽ ആയതോടെ അദ്ദേഹം അത് പിന്‍വലിച്ചു. പൊതുപ്രവര്‍ത്തനം എന്നുദ്ദേശിച്ചത് എംപി, കേന്ദ്ര മന്ത്രി എന്ന നിലയിലുള്ള പ്രവര്‍ത്തനമാണെന്നു അദ്ദേഹം വ്യക്തത വരുത്തി. കേന്ദ്ര മന്ത്രിസഭയിലേക്ക് അദ്ദേഹത്തെ പരിഗണിച്ചിരുന്നില്ല. വീണ്ടും മന്ത്രിയാകുമെന്നു അദ്ദേഹം പ്രതീക്ഷിച്ചിരുന്നു. എന്നാൽ അതുണ്ടായില്ല. പിന്നാലെ പോസ്റ്റ് ചെയ്ത കുറിപ്പാണ് അദ്ദേഹം ഇപ്പോള്‍ പിന്‍വലിച്ചിരിക്കുന്നത്.
Read Moreഎച്ച് ഡി കുമാരസ്വാമി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
ന്യൂഡൽഹി: നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം എൻഡിഎ സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് ആരംഭിച്ചു. കർണാടകയിൽ നിന്നുള്ള ലോക്സഭാഗം എച്ച് ഡി കുമാരസ്വാമി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
Read More‘പൊതുപ്രവർത്തനം അവസാനിപ്പിക്കുന്നു’ പ്രഖ്യാപനവുമായി രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം: പൊതുപ്രവർത്തനം അവസാനിപ്പിക്കുന്നുവെന്ന പ്രഖ്യാപനവുമായി രാജീവ് ചന്ദ്രശേഖർ. ഫെയ്സ് ബുക്കില്‍ പങ്കുവച്ച കുറിപ്പിലാണ് രാജീവ് ചന്ദ്രശേഖർ അപ്രതീക്ഷിത തീരുമാനം പ്രഖ്യാപിച്ചത്. എംപി ശശി തരൂരിനെതിരെയുളള പോരാട്ടത്തിന് പിന്നാലെ തിരുവനന്തപുരത്ത് ശ്രദ്ധ കേന്ദ്രീകരിക്കാൻ അദ്ദേഹം തയാറെടുക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ഇത്തരമൊരു തീരുമാനം. രാജീവ് ചന്ദ്രശേഖറിന്റെ ഫെയ്സ്ബുക്ക് കുറിപ്പ് ഇങ്ങനെ.. ‘എന്റെ 18 വർഷത്തെ പൊതുസേവനത്തിനു ഇന്ന് തിരശീല വീഴുന്നു. 3 വർഷം പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുടെ സർക്കാരില്‍ ജനങ്ങളെ സേവിക്കാനുള്ള അവസരം ലഭിച്ചു. ഒരു തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട സ്ഥാനാർഥി എന്ന നിലയില്‍ എന്റെ 18 വർഷത്തെ പൊതുസേവനം…
Read More