ബെംഗളൂരു : ബെംഗളൂരുവിൽ നിന്ന് ഉത്തരാഖണ്ഡിൽ പോയ ട്രക്കിങ് സംഘത്തിനുണ്ടായ ദുരന്തത്തിന്റെ ഞെട്ടൽ മാറാതെ നഗരം. രണ്ട് മലയാളികളുൾപ്പെടെ ഒൻപത് പേരുടെ ജീവനാണ് നഷ്ടപ്പെട്ടത്.
കർണാടക മൗണ്ടനീറിങ് അസോസിയേഷന്റെ (കെ.എം.എ.) നേതൃത്വത്തിൽ 19 അംഗങ്ങളും മൂന്ന് ഗൈഡുമാരുമാണ് ഉത്തരകാശിയിലെ സഹസ്ത്ര തടാകത്തിന്റെ പരിസരപ്രദേശങ്ങളിലേക്ക് ട്രക്കിങ്ങിന് പോയത്.
മുൻപ് ഒട്ടേറെ മലമടക്കുകളും ദുർഘട പാതകളും കീഴടക്കിയിട്ടുള്ള അനുഭവസമ്പന്നരായ ആളുകളായിരുന്നു പലരും.
മേയ് 29-നാണ് സംഘം ട്രക്കിങ് ആരംഭിച്ചത്. 30 വയസു മുതൽ 71 വയസ്സു വരെയുള്ളവർസംഘത്തിലുണ്ടായിരുന്നു. ജൂൺ മൂന്നിന് വൈകീട്ട് സഹസ്ത്ര തടാകത്തിലെത്തി ബേസ് ക്യാമ്പിലേക്ക് മടങ്ങുന്നതിനിടെയാണ് ദുരന്തമുണ്ടായത്.
ദീർഘനാൾ സ്വപ്നംകണ്ടസ്ഥലങ്ങൾ കണ്ടതിന്റെ സന്തോഷത്തിൽ മടങ്ങുന്നതിനിടെ മഞ്ഞുവീഴ്ചയിലും കൊടുങ്കാറ്റിലും പെട്ട് സംഘത്തിലെ ഒമ്പതുപേർക്ക് ജീവൻ നഷ്ടപ്പെടുകയായിരുന്നു.
കർണാടകത്തിലെ പ്രായംകൂടിയ വനിതാ ട്രക്കർമാരിലൊരാളായിരുന്നു ദുരന്തത്തിൽ മരിച്ച 71 വയസ്സുള്ള മലയാളി കൂടിയായ ആശാ സുധാകർ.
1965-ലാണ് ബെംഗളൂരു ആസ്ഥാനമാക്കി കർണാടക മൗണ്ടനീറിങ് അസോസിയേഷൻ (കെ.എം.എ.) രൂപവത്കരിച്ചത്.
ട്രക്കിങ്സംഘത്തിലുണ്ടായിരുന്ന ആശയുടെ ഭർത്താവ് സുധാകർ കെ.എം.എ. ജോയിന്റ് സെക്രട്ടറിയാണ്.
ബെംഗളൂരുവിൽനിന്ന് പോയ ട്രക്കിങ് സംഘം ഉത്തരാഖണ്ഡിൽ കുടുങ്ങിക്കിടക്കുന്നുവെന്ന വിവരം പുറത്തുവന്നയുടനെ തന്നെ സംസ്ഥാന സർക്കാർ ആവശ്യമായ നടപടികൾ സ്വീകരിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.