കാത്തിരിപ്പ് ഇനി കുറച്ച് മാസങ്ങൾ കൂടി; ഇലക്ട്രോണിക് സിറ്റിയിലേക്ക് മെട്രോയിൽ പോകാം;ആദ്യ ട്രെയിൻ സർവീസ് ആരംഭിക്കുന്ന മാസം അറിയാൻ വായിക്കാം

ബെംഗളൂരു: ബെംഗളൂരു മെട്രോയുടെ പണിപൂർത്തിയായ യെല്ലോ ലൈനിലേക്കുള്ള ആദ്യ ട്രെയിൻ ഈ വർഷം ഓഗസ്റ്റിൽ എത്തിയേക്കുമെന്ന് റിപ്പോർട്ട്.

കൊൽക്കത്ത കേന്ദ്രീകരിച്ചുള്ള ടൈറ്റഗഡ് റെയിൽവേ സിസ്റ്റംസ് ലിമിറ്റഡ് (ടിആർഎസ്എൽ) ആണ് ട്രെയിൻ നിർമിക്കുന്നത്.

ട്രെയിനിൻ്റെ ആദ്യ ആറ് കോച്ചിൻ്റെ നിർമാണം വൈകാതെ ആരംഭിക്കുമെന്ന് ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡി (ബിഎംആർസിഎൽ) നെ ഉദ്ധരിച്ചു മണികൺട്രോൾ റിപ്പോർട്ട് ചെയ്തു.

ഈ വർഷം ഓഗസ്റ്റിനും അടുത്ത വർഷം ഫെബ്രുവരിക്കും ഇടയിൽ 14 കോച്ചുകളുള്ള ട്രെയിനുകൾ ടിആർഎസ്എൽ ബിഎംആർസിഎല്ലിന് കൈമാറും.

ആർവി റോഡിനെയും ബൊമ്മസാന്ദ്രയെയും ബന്ധിപ്പിക്കുന്ന യെല്ലോ ലൈനിൻ്റെ പ്രവർത്തനം 2021ൽ ആരംഭിക്കാനായിരുന്നു ബിഎംആർസിഎൽ പദ്ധതിയിട്ടത്.

പാതയുടെ പണിപൂർത്തിയായെങ്കിലും ട്രെയിനുകൾ ലഭ്യമാകുന്നതിലുള്ള കാലതാമസമാണ് പദ്ധതി ഇഴയാൻ കാരണമായത്. ഈ വർഷം ഡിസംബറിൽ പാത തുറക്കാനാണ് ബിഎംആർസിഎല്ലിന്റെ പദ്ധതി.

ആദ്യഘട്ടത്തിൽ ആറു ട്രെയിനുകൾ 15 മിനിറ്റ് ഇടവേളയിലാകും പാതയിൽ സർവീസ് നടത്തുക. തുടർന്നുള്ള രണ്ട് മാസങ്ങളിൽ രണ്ട് ട്രെയിനുകൾ കൂടി എത്തുന്നതോടെ ഇടവേള കുറയും.

19 കിലോമീറ്റർ ദൈർഘ്യമുള്ള യെല്ലോ ലൈൻ തുറക്കുന്നതോടെ ഇൻഫോസിസ് ഉൾപ്പെടെ ഐടി കമ്പനികൾ ഏറെയുള്ള ഇലക്ടോണിക് സിറ്റിയിലേക്കും മെട്രോ എത്തും.

യെല്ലോ ലൈനിലെ ട്രാക്കുകളുടെ ഇൻസ്റ്റലേഷൻ ഉൾപ്പെടെയുള്ള പ്രവൃത്തികൾ പൂർത്തിയായിട്ടുണ്ട്. ഈ മാസം അവസാനം പാതയിൽ ട്രെയൽ റൺ ആരംഭിക്കാൻ ബിഎംആർസിഎൽ തീരുമാനിച്ചിട്ടുണ്ട്.

ഏകദേശം 36 പരിശോധനകളാണ് പൂർത്തിയാക്കേണ്ടത്. സെപ്റ്റംബറോടെ എല്ലാ പരിശോധനകളും പൂർത്തിയാക്കാനാണ് ബിഎംആർസിഎൽ ലക്ഷ്യമിടുന്നത്.

ഒക്ടോബറിൽ മെട്രോ റെയിൽ സേഫ്റ്റി കമ്മീഷണറെ പരിശോധനയ്ക്ക് എത്തിക്കാനുമാണ് ആലോചിക്കുന്നത്.

ചൈന റെയിൽവേ റോളിങ് സ്റ്റോക്ക് കോർപറേഷ (സിആർആർസി) നിൽ നിന്നാണ് ട്രെയിൻ കാർ ബോഡി ഷെല്ലുകൾ ടിആർഎസ്എൽ വാങ്ങുന്നത്.

കഴിഞ്ഞ വർഷം രണ്ട് ട്രെയിൻ കാർ ബോഡി ഷെല്ലുകൾ ടിആർഎസ്എൽ സിആർആർസിയിൽനിന്ന് വാങ്ങിയിരുന്നു.

കൊൽക്കത്തയിലെ ഉത്തർപാരയിലുള്ള കേന്ദ്രത്തിലാണ് ട്രെയിൻ നിർമാണം നടക്കുക. ആദ്യ ട്രെയിൻ ഓഗസ്റ്റിലും രണ്ടാമത്തെ ട്രെയിൻ സെപ്റ്റംബറിലും ലഭ്യമാകുമെന്നാണ് ബിഎംആർസിഎൽ കരുതുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us