ബെംഗളൂരു: 2023-24 വർഷത്തെ എസ്എസ്എൽസി പരീക്ഷ ഫലം മേയ് 9ന് രാവിലെ 10.30ന് പ്രഖ്യാപിക്കുമെന്ന് കർണാടക സ്കൂൾ എക്സാമിനേഷൻ ആൻഡ് ഇവാലുവേഷൻ ബോർഡ് അറിയിപ്പ് പുറത്തിറക്കി.
2024 മാർച്ച്/ഏപ്രിൽ എസ്എസ്എൽസി പരീക്ഷ-1 25.03.2024 മുതൽ 06.04.2024 വരെയാണ് നടത്തിയത്. എല്ലാ വിഷയങ്ങളുടെയും ഉത്തരക്കടലാസുകളുടെ മൂല്യനിർണയം പൂർത്തിയായി.
എസ്.എസ്.എൽ.സി പരീക്ഷ-1 ഫലപ്രഖ്യാപനം സംബന്ധിച്ച് 09.05.2024 രാവിലെ 10.30 ന് മല്ലേശ്വരിലുള്ള കർണാടക സ്കൂൾ എക്സാമിനേഷൻ ആൻഡ് വാല്യൂവേഷൻ ബോർഡിൽ ഒരു വാർത്താ സമ്മേളനം വിളിച്ചിട്ടുണ്ട്.
ഫലം മെയ് 9ന് രാവിലെ 10.30ന് ശേഷം കർണാടക സ്കൂൾ എക്സാമിനേഷൻ ആൻഡ് ഇവാലുവേഷൻ ബോർഡ് വെബ്സൈറ്റിൽ കാണാം . ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ഇത്തവണ ഫലപ്രഖ്യാപനം വൈകിയത്.
2023-24 വർഷത്തെ എസ്എസ്എൽസി പരീക്ഷ മാർച്ച് 25 മുതൽ ഓഗസ്റ്റ് 6 വരെയാണ് നടന്നത്. 2750 പരീക്ഷാ കേന്ദ്രങ്ങളിലായി 8.69 ലക്ഷം വിദ്യാർഥികളാണ് എസ്എസ്എൽസി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തത്.
ഇതിൽ 4.41 ലക്ഷം ആൺകുട്ടികളും 4.28 ലക്ഷം പെൺകുട്ടികളുമുണ്ട്. റഗുലർ വിദ്യാർത്ഥികൾക്കൊപ്പം 18,225 പ്രൈവറ്റ് വിദ്യാർത്ഥികളും 41,375 പുനഃപരീക്ഷ വിദ്യാർത്ഥികളും ഉണ്ട്.
ഫലം എവിടെ കാണാനാകും?
കർണാടകയിലെ SSLC വിദ്യാർത്ഥികൾക്ക് കർണാടക സ്കൂൾ എക്സാമിനേഷൻ ആൻഡ് വാല്യൂവേഷൻ ബോർഡ് (KSEAB) വെബ്സൈറ്റിൽ ഫലം പരിശോധിക്കാം.
പരീക്ഷാ അഡ്മിറ്റ് കാർഡിൽ നൽകിയിരിക്കുന്ന രജിസ്റ്റർ നമ്പറും (രജിസ്ട്രേഷൻ നമ്പർ) ജനനത്തീയതിയും നൽകിയാൽ ഫലം വെബ്സൈറ്റിൽ കാണാം.
ഇതിനായി നിങ്ങൾക്ക് kseab.karnataka.gov.in സന്ദർശിക്കാം . കൂടാതെ, ഫലം karresults.nic.in എന്ന വെബ്സൈറ്റിൽ കാണാം.
കഴിഞ്ഞ അധ്യയന വർഷം മെയ് 08 നാണ് എസ്എസ്എൽസി ഫലം പുറത്തുവന്നത്. പ്രഖ്യാപിച്ചിരുന്നു മൊത്തം വിജയശതമാനം 83.89 ശതമാനമാണ്.
സംസ്ഥാനത്തൊട്ടാകെ 8,69,968 വിദ്യാർത്ഥികളാണ് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തത്. ഇതിൽ 4,41,910 ആൺകുട്ടികളും 4,28,058 പെൺകുട്ടികളുമാണ്.
മൊത്തം വിദ്യാർത്ഥികളുടെ രജിസ്ട്രേഷനിൽ 8,10,368 സർക്കാർ സ്കൂൾ വിദ്യാർത്ഥികളും 18,225 സ്വകാര്യ വിദ്യാർത്ഥികളും 41,375 ആവർത്തന വിദ്യാർത്ഥികളും പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.