ബെംഗളൂരു : പ്രഭാതനടത്തത്തിനിറങ്ങിയ സ്ത്രീയെ ബൈക്കിലെത്തിയ സംഘം ആക്രമിച്ച് സ്വർണാഭരണം കവർന്നു. നവോദയനഗർ സ്വദേശിയായ വസന്തയാണ് (54) കവർച്ചയ്ക്കിരയായത്. ജെ.പി. നഗർ ബ്രിഗേഡ് മില്ലേനിയം റോഡിൽ വ്യാഴാഴ്ച രാവിലെയാണ് സംഭവം. ബൈക്കിലെത്തിയ രണ്ടംഗ സംഘം വസന്തയുടെ മുഖത്തടിച്ചുവീഴ്ത്തി കഴുത്തിലുണ്ടായിരുന്ന രണ്ടുപവന്റെ മാലയുമായി കടന്നുകളയുകയായിരുന്നു. സംഭവത്തിൽ ജെ.പി.നഗർ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Read MoreMonth: April 2024
ബെംഗളൂരു മെഡിക്കൽ കോളജിലെ 2 വിദ്യാർഥിനികൾക്ക് കോളറ സ്ഥിരീകരിച്ചു; ഹോസ്റ്റൽ അടുക്കളയിൽ പ്രതിഷേധം
ബെംഗളൂരു : ബെംഗളൂരു മെഡിക്കൽ കോളേജിലെ 49 ഹോസ്റ്റൽ വിദ്യാർത്ഥികൾക്ക് അസുഖം ബാധിച്ച സംഭവത്തിൽ രണ്ട് വിദ്യാർത്ഥികൾക്ക് കോളറ പോസിറ്റീവ് ആണെന്ന് കണ്ടെത്തി. ഹോസ്റ്റലിലെ 49 വിദ്യാർത്ഥിനികൾക്കും കോളറ ആണെന്ന് സ്ഥിരീകരിച്ചു. 47 വിദ്യാർത്ഥിനികളിൽ 28 വിദ്യാർത്ഥിനികൾ വിക്ടോറിയ ആശുപത്രിയിലെ ട്രോമ കെയർ സെൻ്ററിലും 15 വിദ്യാർത്ഥിനികൾ എച്ച് ബ്ലോക്കിലും 4 വിദ്യാർത്ഥിനികൾ എമർജൻസി കെയർ യൂണിറ്റിലും ചികിത്സയിരുന്നു. നിലവിൽ എല്ലാ വിദ്യാർത്ഥികളും സുഖമായിരിക്കുന്നു. വിദ്യാർത്ഥിനികൾക്ക് അസുഖം വന്നതിൻ്റെ കാരണം അധികൃതർ അന്വേഷിച്ച് വരികയാണെന്ന് ബിഎംസിആർഐ മേധാവിയും ഡയറക്ടറുമായ ഡോ.രമേഷ് കൃഷ്ണ പറഞ്ഞു. മറ്റുള്ളവർ…
Read Moreടിൻ ഫാക്ടറി നിന്നും കോറമംഗള വരെ ഊബർ ഓട്ടോ നിരക്ക് ഒരു കോടി രൂപ; ചാർജ്ജ് കണ്ട് ഞെട്ടി യുവാവ്
ബംഗളൂരു: ആന്ധ്രാപ്രദേശിൽ നിന്ന് ബെംഗളുരുവിലെത്തിയ യുവാവ് അടിയന്തര യാത്രയ്ക്കായി യൂബർ ഓട്ടോ ബുക്ക് ചെയ്തു. ടിൻ ഫാക്ടറിയിൽ നിന്ന് ഓട്ടോ പിടിച്ച് കോറമംഗലയിൽ ഇറങ്ങിയ യാത്രക്കാരൻ യൂബർ ഓട്ടോ ചാർജ് കണ്ട് ഞെട്ടിത്തരിച്ചു നിന്നു. കാരണം ടിൻ ഫാക്ടറി മുതൽ കോറമംഗല വരെ വെറും 15 കിലോമീറ്റർ യാത്രയ്ക്ക് 500-1000 രൂപയാണ് ഓട്ടോ ചാർജ്. അതിന് പകരം ഒരു കോടി രൂപയാണ് യൂബർ ഓട്ടോ ചാർജ് കാണിച്ചത്. . ആപ്പ് അധിഷ്‌ഠിത ഊബർ ഓട്ടോ ബുക്ക് ചെയ്‌ത് യാത്ര ചെയ്‌ത ആന്ധ്രാ യാത്രക്കാരൻ ശരിക്കും…
Read Moreകനത്ത സമ്മർദ്ദത്തിലാക്കി; സഹപ്രവർത്തകർ വാടകയ്‌ക്കെടുത്ത ഗുണ്ടകൾ മേൽ ഉദ്യോഗസ്ഥനെ റോഡിലിട്ട് മർദിച്ചു, അഞ്ചുപേർ അറസ്റ്റിൽ! വിഡിയോ കാണാം
ബെംഗളൂരു: ബെംഗളൂരു നഗരത്തിനുള്ളിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനെ ആക്രമിച്ച കേസിൽ അഞ്ചുപേരെ ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരിൽ ഇരയുടെ സഹപ്രവർത്തകരെന്ന് തിരിച്ചറിഞ്ഞ രണ്ടുപേരും ഉൾപ്പെടുന്നു. പോലീസ് റിപ്പോർട്ടുകൾ പ്രകാരം, ഇരയുടെ ഉയർന്ന ജോലി സംബന്ധമായ സമ്മർദ്ദത്തിലുള്ള അതൃപ്തി കാരണം അവർ ഗുണ്ടകളെ ഏർപ്പാടാക്കി മേൽ ഉദ്യോഗസ്ഥനെ ശാരീരികമായി ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൻ്റെ എല്ലാ ദൃശ്യങ്ങളും ഇതേ റോഡിലൂടെ വന്ന കാറിൻ്റെ ഡാഷ്‌ബോർഡ് ക്യാമറയിൽ പതിഞ്ഞിരുന്നു. ഈ മാസം ആദ്യം ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. SHOCKING! In Bengaluru's Kalyan Nagar, dash…
Read Moreഡി.കെ. സുരേഷിനുവേണ്ടി വോട്ടുപിടിക്കാനിറങ്ങി ഡി.കെ. ശിവകുമാറിന്റെ ഭാര്യ
ബെംഗളൂരു : ബെംഗളൂരു റൂറൽമണ്ഡലത്തിൽ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ ഭാര്യ ഉഷയും പ്രചാരണത്തിന്. ശിവകുമറിന്റെ സഹോദരനും കർണാടകത്തിലെ ഏക കോൺഗ്രസ് എം.പി.യുമായ ഡി.കെ. സുരേഷിനുവേണ്ടിയാണ് ഉഷ വോട്ടുപിടിക്കാനിറങ്ങിയത്. രാജരാജേശ്വരീ നഗറിലായിരുന്നു വെള്ളിയാഴ്ച ഉഷയുടെ പ്രചാരണം. വീടുകൾ കയറിയിറങ്ങിയും വോട്ടർമാരെ നേരിൽക്കണ്ടുമാണ് വോട്ടുതേടിയത്. വോട്ടഭ്യർഥിച്ചുള്ള ലഘുലേഖയുംകൈമാറി. ഡി.കെ. സുരേഷ് ബെംഗളൂരു റൂറലിലെ മൂന്നാമത്തെവിജയം ലക്ഷ്യമിട്ടാണ് ഇത്തവണമത്സരിക്കുന്നത്. മുൻ പ്രധാനമന്ത്രിയും ജെ.ഡി.എസ്. ദേശീയ അധ്യക്ഷനുമായ എച്ച്.ഡി. ദേവഗൗഡയുടെ മകൻ ഡോ. സി.എൻ. മഞ്ജുനാഥാണ് ഇവിടെ ബി.ജെ.പി. സ്ഥാനാർഥി. ബെംഗളൂരുവിൽ സുപരിചിതനായ ഡോക്ടറാണ് മഞ്ജുനാഥ്. ജെ.ഡി.എസിന് സ്വാധീനമുള്ള മണ്ഡലമാണ്…
Read Moreഎൻഐഎ സംഘത്തിന് നേരെ ആക്രമണം
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ എൻഐഎ സംഘത്തിന് നേരെ ആക്രമണം. ഈസ്റ്റ് മിഡ്നാപൂർ ജില്ലയിലുള്ള ഭൂപാതിനഗറിലേക്ക് അന്വേഷണത്തിന്റെ ഭാഗമായി എത്തിയപ്പോഴായിരുന്നു അന്വേഷണ സംഘത്തിന് നേരെ കല്ലെറിഞ്ഞ് ആക്രമിച്ചത്. 2022ലെ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിന്റെ വീട്ടിലെത്തിയപ്പോഴായിരുന്നു സംഭവം. എൻഐഎ സംഘത്തിന്റെ കാറിന് നേരെ കല്ലും ഇഷ്ടികയും എറിയുകയായിരുന്നു. ഇതോടെ കാറിന്റെ വിൻഡ്സ്ക്രീൻ തകർന്നു. ആക്രമണത്തില്‍ ഉദ്യോഗസ്ഥ സംഘത്തിലെ ഒരാള്‍ക്ക് പരിക്കേറ്റതായാണ് വിവരം. ശനിയാഴ്ച രാവിലെ 5.30ഓടെയായിരുന്നു സംഭവം നടന്നത്. ഭൂപാതിനഗറില്‍ 2022 ഡിസംബർ മൂന്നിന് ഓലമേഞ്ഞ വീടിനുള്ളില്‍ സ്ഫോടനം നടക്കുകയും മൂന്ന് പേർ കൊല്ലപ്പെടുകയും…
Read Moreനരേന്ദ്ര മോദി തന്റെ തന്തയുടെ സ്വത്തല്ലെന്ന് കെ എസ് ഈശ്വരപ്പ
ബെംഗളൂരു: സിറ്റിംഗ് എം.പി.യും ശിവമോഗയില്‍ ബി.ജെ.പി സ്ഥാനാർഥിയുമായ ബി.വൈ.രാഘവേന്ദ്രയും മുതിർന്ന ബി.ജെ.പി നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ ഈശ്വരപ്പയും തമ്മിലുള്ള വാക് പോരാണ് ഇപ്പോൾ ചർച്ചയാവുന്നത്. ഈശ്വരപ്പ തന്റെ പ്രചാരണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോട്ടോയും കൂടി ഉള്‍പ്പെട്ട പോസ്റ്ററുകളും ബോർഡുകളുമാണ് ഉപയോഗിക്കുന്നത്. ഇതിനെതിരെ പ്രതികരിച്ച ബി.വൈ.രാഘവേന്ദ്രക്ക് ഈശ്വരപ്പയുടെ മറുപടി ഇങ്ങിനെ: നരേന്ദ്ര മോദി തന്റെ തന്തയുടെ സ്വത്തല്ല ” മുൻമുഖ്യമന്ത്രിയും ബി.ജെ.പി കേന്ദ്ര പാർലമെന്ററി ബോർഡ് അംഗവുമായ ബി.എസ്.യദ്യൂരപ്പയാണ് രാഘവേന്ദ്രയുടെ പിതാവ്. ഹാവേരി മണ്ഡലത്തില്‍ തന്റെ മകൻ കെ.ഇ.കാന്തേശിനെ സ്ഥാനാർഥിയാക്കാമെന്ന് ഉറപ്പു നല്‍കിയ യെദ്യൂരപ്പ…
Read Moreകുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം യുവതി ജീവനൊടുക്കി
കാസർകോട്:കുഞ്ഞിനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കി. കാസർകോട് ജില്ലയിലെ മുളിയാർ അർളടുക്ക കൊപ്പാളംകൊച്ചിയില്‍ ബിന്ദുവാണ് നാലു മാസം പ്രായമുള്ള മകള്‍ ശ്രീനന്ദയെ കൊലപ്പെടുത്തിയശേഷം ആത്മഹത്യ ചെയ്തത്. ഇന്നലെ ഉച്ചയ്ക്കു 2നാണു കോപ്പാളംകൊച്ചിയിലെ വീട്ടുമുറ്റത്തെ മരത്തില്‍ ബിന്ദുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കൈകളുടെ ഞരമ്പു മുറിച്ചു രക്തം വാർന്നൊഴുകുന്നുണ്ടായിരുന്നു. കിടപ്പുമുറിയില്‍ അവശനിലയില്‍ കണ്ടെത്തിയ കുഞ്ഞിനെ ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തൊടുപുഴ സ്വദേശിയായ ഭർത്താവ് ശരത്ത് സ്വിറ്റ്സർലൻഡിലാണ്. ഭർതൃവീട്ടില്‍ നിന്നു 2 ദിവസം മുൻപാണു ബിന്ദു സ്വന്തം വീട്ടിലേക്കു വന്നത്. 6…
Read Moreഭാവി വധുവിനെ കുറിച്ച് നടൻ ഉണ്ണി മുകുന്ദൻ
മലയാളത്തിന്റെ യുവ ഹീറോയാണ് ഉണ്ണി മുകുന്ദന്‍. വയസ്സ് മുപ്പത്തിയാറിലെത്തിയിട്ടും താരം ബാച്ചിലര്‍ ലൈപ് തുടരുന്നതില്‍ ഒരു പക്ഷത്തിന് നല്ല അമര്‍ഷമുണ്ട്. അതുകൊണ്ട് തന്നെ ഗോസിപ്പുകോളങ്ങളില്‍ താരം സ്ഥിര സാന്നിധ്യമാണ് നടൻ. ഇപ്പോഴിതാ വിവാഹത്തിനെ കുറിച്ച് ഉണ്ണി മകുന്ദന്‍ പറയുന്ന കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. പുതിയ ചിത്രം ജയ് ഗണേഷിന്റെ പ്രൊമോഷനിടെയിലാണ് ഉണ്ണി വിവാഹത്തിനെ കുറിച്ചും പങ്കിടുന്നത്. ഉണ്ണിയ്‌ക്കൊപ്പം മഹിമയും അഭിമുഖത്തിലുണ്ടായിരുന്നു. ഇപ്പോഴും സിംഗിളാണെന്ന് ഉണ്ണി പറയുന്നു. എന്നാല്‍ അതില്‍ സന്തോഷിക്കാന്‍ ഒന്നുമില്ല. ഒരു പ്രായം വരെ സിംഗിളാണെന്ന് പറയുന്നത് രസമാണെന്നും എന്നാല്‍ തന്റെ ഈ പ്രായത്തിലും…
Read Moreസംസ്ഥാനത്ത് ചൂട് കൂടുന്നു; സൂര്യതാപമേറ്റ് രണ്ട് മരണം
ബെംഗളൂരു : സംസ്ഥാനത്ത് ഒരുമാസത്തിനിടെ സൂര്യതാപമേറ്റ് രണ്ടുപേർ മരിച്ചതായി ആരോഗ്യവകുപ്പ്. ബാഗൽകോട്ട്, കലബുറഗി ജില്ലകളിലുള്ളവരാണ് മരിച്ചത്. നിലവിൽ ചിക്കബെല്ലാപുര, ബാഗൽകോട്ട്, ചിത്രദുർഗ, മണ്ഡ്യ എന്നീ ജില്ലകളിലാണ് ഉഷ്ണതരംഗം രൂക്ഷം. ചിക്കബെല്ലാപുരയിൽ 102 പേർക്ക് സൂര്യതാപമേറ്റു. ബാഗൽകോട്ടിൽ 69 പേർക്ക്, ചിത്രദുർഗയിൽ 56 പേർക്ക്, മണ്ഡ്യയിൽ 54 പേർക്ക് എന്നിങ്ങനെയും സൂര്യതാപമേറ്റു. ഉഷ്ണതരംഗത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പുതിയ നിർദേശങ്ങൾ ഇറക്കി. ചൂടുകൂടുതലുള്ള സമയങ്ങളിൽ, പ്രത്യേകിച്ച് ഉച്ചയ്ക്കും വൈകീട്ട് മൂന്നിനും ഇടയിൽ അത്യാവശ്യഘട്ടങ്ങളിലല്ലാതെ പുറത്തിറങ്ങരുത്. ഇളംനിറമുള്ള പരുത്തിവസ്ത്രങ്ങൾ ഉപയോഗിക്കണം. ചൂടിൽ നിന്ന് രക്ഷനേടാൻ, സൺഗ്ലാസ്,…
Read More