ബെംഗളൂരു: ബംഗളൂരു ആർടി നഗറിലെ മിറാക്കിൾ ഡ്രീംസ് കെട്ടിടത്തിൻ്റെ താഴത്തെ നിലയിലെ ജനറേറ്ററിൽ തീപിടുത്തം. മൂന്നാം നിലയിലും താഴത്തെ നിലയിലും തീ ആളിപടർന്നു, ഫയർ എഞ്ചിൻ എത്തി തീ അണയ്ക്കാൻ ഉള്ള പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുകയാണ്. കെട്ടിടത്തിൻ്റെ മുകൾ നിലയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നുണ്ട്. കെട്ടിടത്തിനുള്ളിൽ കുടുങ്ങിയ ഏഴുപേരെ ആർടി നഗർ പൊലീസ് രക്ഷപ്പെടുത്തി പുറത്തെത്തിച്ചു. കെട്ടിടത്തിൻ്റെ ജനൽ ചില്ലുകൾ തകർന്നതിനാൽ സമീപത്തെ കെട്ടിടത്തിൽ നിന്ന് ഗോവണി ഉപയോഗിച്ച് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. കെട്ടിടത്തിന് മുകളിൽ പത്തിലധികം പേർ കുടുങ്ങിക്കിടക്കുന്നതായാണ് സംശയം, കനത്ത പുക കെട്ടിടത്തെ…
Read MoreMonth: April 2024
കെഎസ്ആർടിസി ബസും സ്വകാര്യ ബസും തമ്മിൽ കൂട്ടിയിടിച്ചപകടം; ഡ്രൈവറുടെ നില ഗുരുതരം
ബെംഗളൂരു: കെഎസ്ആർടിസി ബസും സ്വകാര്യ ബസും തമ്മിൽ കൂട്ടിയിടിച്ചപകടം. അപകടത്തിൽ കെഎസ്ആർടിസി ബസ് ഡ്രൈവറുടെ നില ഗുരുതരമാണ്. തുംകൂർ ജില്ലയിലെ പാവഗഡ താലൂക്കിലെ കോട്ടഗുഡ്ഡ ഗ്രാമത്തിലാണ് അപകടമുണ്ടായത്. പാവഗഡിൽ നിന്ന് ചിത്രദുർഗയിലേക്ക് പോവുകയായിരുന്നു സ്വകാര്യ ബസ്. ചള്ളക്കരെയിൽ നിന്ന് പാവഗഡയിലേക്ക് വരികയായിരുന്നു കെഎസ്ആർടിസി ബസ്. കോട്ടഗുഡ്ഡ ഗ്രാമത്തിൽ എത്തുന്നതിനിടെ ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ട് നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. കെഎസ്ആർടിസിയിലെയും സ്വകാര്യ ബസിലെയും യാത്രക്കാർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ബസിൽ കുടുങ്ങിയവരെ നാട്ടുകാർ രക്ഷപ്പെടുത്തി പാവഗഡ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read Moreകളിയാക്കലിൽ പിണറായിയേയും മറന്നില്ല; മുഖ്യമന്ത്രി സിദ്ധരാമയ്യയെയും പിണറായിയെയും പരിഹസിക്കുന്ന കാർട്ടൂണുകൾ പ്രചരിപ്പിച്ച് ബി.ജെ.പി.
ബെംഗളൂരു : കേരളവും കർണാടകവും നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയിൽ ഇരുസംസ്ഥാനങ്ങളുടെയും മുഖ്യമന്ത്രിമാരെ പരിഹസിക്കുന്ന കാർട്ടൂണുകളുമായി കർണാടക ബി.ജെ.പി.യുടെ പ്രചാരണം. പിണറായി വിജയനെയും സിദ്ധരാമയ്യയെയും ‘ദീവാളി ബ്രദേഴ്‌സ്’ എന്ന് കളിയാക്കിക്കൊണ്ടാണ് കാർട്ടൂണുകൾ പാർട്ടിയുടെ ഔദ്യോഗിക എക്‌സ് അക്കൗണ്ടു വഴി പ്രചരിപ്പിക്കുന്നത്. സംസ്ഥാനത്തിന്റെ പണമെടുത്ത് ‘ദീവാളി നടത്തുന്നതിൽ’ ഇരു മുഖ്യമന്ത്രിമാരും മത്സരിക്കുകയാണെന്ന് ആരോപിക്കുന്നു. ആരാണ് ആദ്യം ദീവാളി നടത്തിയതെന്ന് ഇരുവരും തർക്കിക്കുന്നതാണ് ഒരു കാർട്ടൂൺ. ‘ദീവാളി ബ്രദേഴ്‌സ്’ എന്ന പേരിട്ട മറ്റൊരുകാർട്ടൂണിൽ പിണറായി വിജയൻ ഓടിക്കുന്ന ബൈക്കിനുപിന്നിൽ സിദ്ധരാമയ്യ ഇരിക്കുന്നതാണ് ദൃശ്യം. കോൺഗ്രസും സി.പി.എമ്മും ഇന്ത്യ മുന്നണിയുടെ…
Read Moreകേരള കർണാടക ആർടിസി ബസുകളിൽ ടിക്കറ്റ് ബാക്കി; വേഗം ബുക്കിംഗ് ആരംഭിച്ചോളു റമസാൻ ആഘോഷങ്ങൾക്കു നാട്ടിൽ പോകണ്ടേ; വിശദാംശങ്ങൾ
ബെംഗളൂരു: റമസാൻ ആഘോഷങ്ങൾക്കു നാട്ടിലേക്കുള്ള യാത്രയ്ക്ക് കേരള ആർടിസി ബസുകളിൽ ടിക്കറ്റുകൾ സുലഭം. ചെറിയ പെരുന്നാൾ 10നാകുമെന്ന പ്രതീക്ഷയിൽ 8, 9 തീയതികളാണ് കൂടുതൽ പേരും നാട്ടിലേക്കു യാത്ര ചെയ്യുന്നത്. 8ന് കോഴിക്കോട്ടേക്ക് 7 ബസുകളിൽ ഇരുപതിലധികം സീറ്റുകൾ ബാക്കിയുണ്ട്. 9ന് കോഴിക്കോട്ടേക്ക് 11 ബസുകളിൽ മുപ്പത്തിലധികം സീറ്റുകളുമുണ്ട്. 450–1140 രൂപയാണ് ടിക്കറ്റ് നിരക്ക്. കണ്ണൂരിലേക്കു 8നും 9നും 5 ബസുകളിൽ വീതം ടിക്കറ്റ് ബാക്കിയുണ്ട്. 731–781 രൂപയാണ് ടിക്കറ്റ് നിരക്ക്. തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലേക്കും അന്നേ ദിവസങ്ങളിൽ ബസുകളിൽ ടിക്കറ്റ് ബാക്കിയുണ്ട്. സ്വകാര്യ…
Read Moreആശ്വസിക്കാൻ വകയായി; സംസ്ഥാനത്ത് വേനൽമഴ എത്തുന്നു; വിശദാംശങ്ങൾ
ബെംഗളൂരു: അടുത്തയാഴ്ച നഗരത്തിൽ വേനൽമഴ പെയ്യുമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു. 9നു ശേഷം ഇടിമിന്നലോട് കൂടിയ മഴയുമെത്തുമെന്നും മാസാവസാനം വരെ ഇതു നീണ്ടുനിൽക്കുമെന്നുമാണ് പ്രവചനം. ചില ഇടങ്ങളിൽ സാധാരണ ലഭിക്കുന്നതിനെക്കാൾ കൂടുതൽ മഴ പ്രതീക്ഷിക്കാമെന്നും അറിയിപ്പുണ്ട്. എന്നാൽ അടുത്ത 2 ദിവസങ്ങളിൽ താപനില ക്രമാതീതമായി ഉയരുമെന്നും വകുപ്പ് അറിയിച്ചു.
Read Moreകലാപം തടയാനെത്തിയ പോലീസിന് നേരെ ഗുണ്ടാസംഘത്തിൻ്റെ ആക്രമണം
ബെംഗളൂരു : പോലീസിന് നേരെയുള്ള ആക്രമണക്കേസുകൾ അടുത്തകാലത്തായി വർധിച്ചുവരികയാണ്. ചില ഗുണ്ടാസംഘങ്ങൾ പോലീസിനെ ആക്രമിച്ച സംഭവമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. ഷിമോഗ ജില്ലയിലെ സാഗർ താലൂക്കിലെ ആനന്ദ്പൂരിലെ ഗൗതംപൂർ മാരികംബ മേളയിലാണ് സംഭവം. കടയുടെ മുൻവശത്ത് അക്രമികളെ തടയാൻ ശ്രമിച്ച പോലീസുകാരെ ഇവർ ആക്രമിച്ചു. ആനന്ദ്പൂർ പോലീസ് സ്‌റ്റേഷൻ ഉദ്യോഗസ്ഥൻ കിരണിനെയാണ് അക്രമികൾ ആക്രമിച്ചത്. ജീവനക്കാരൻ്റെ കാക്കിയിൽ പിടിച്ച് വലിച്ച് ആക്രമിക്കാൻ ശ്രമിച്ചു. സംഭവത്തിൽ ആനന്ദ്പൂർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. എല്ലാ അക്രമികളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്, അന്വേഷണം പുരോഗമിക്കുകയാണ്.
Read Moreരാത്രി വൈകി ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ വെട്ടിക്കൊന്നു; പ്രതികൾ ഒളിവിൽ
ബംഗളൂരു: ആനേക്കൽ താലൂക്കിലെ ഹെബ്ബഗോഡിയിലെ മുത്യാലമ്മ ക്ഷേത്രത്തിന് സമീപം രാത്രി വൈകി യുവാവിനെ കൊല്ലപ്പെട്ട അനിലയിൽ കണ്ടെത്തി. ഒറീസ സ്വദേശി ദീപ്തി രഞ്ജനാണ് (30) കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാത്രി ഒരു മണിയോടെ ജോലി അവസാനിപ്പിച്ച് മടങ്ങുകയായിരുന്നു ദീപ്തി രഞ്ജൻ. ഈ സമയത്താണ് അക്രമികൾ പെട്ടെന്ന് ആക്രമണം നടത്തിയത്. അവർ ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുകയും ക്രൂരമായി കൊലപ്പെടുത്തുകയും ചെയ്തു. പ്രതികൾ ഒളിവിലാണ്. ഹെബ്ബഗോഡി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം ഓക്‌സ്‌ഫോർഡ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. യുവാവിൻ്റെ കൊലപാതകത്തിൻ്റെ കൃത്യമായ കാരണം അറിവായിട്ടില്ല. നിലവിൽ ഹെബ്ബഗോഡി…
Read Moreസംസ്ഥാനത്ത് സൂര്യതാപമേറ്റ് ഒരുമാസത്തിനിടെ മരിച്ചത് രണ്ട പേർ; മുൻകരുതൽ നിർദേശവുമായി സർക്കാർ
ബെംഗളൂരു : കർണാടകത്തിൽ ഒരുമാസത്തിനിടെ സൂര്യതാപമേറ്റ് രണ്ടുപേർ മരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. ബാഗൽകോട്ട്, കലബുറഗി ജില്ലകളിലുള്ളവരാണ് മരിച്ചത്. നിലവിൽ ചിക്കബെല്ലാപുര, ബാഗൽകോട്ട്, ചിത്രദുർഗ, മാണ്ഡ്യ എന്നീ ജില്ലകളിലാണ് ഉഷ്ണതരംഗം രൂക്ഷം. ചിക്കബെല്ലാപുരയിൽ 102 പേർക്ക് സൂര്യതാപമേറ്റു. ബാഗൽകോട്ടിൽ 69 പേർക്ക്, ചിത്രദുർഗയിൽ 56 പേർക്ക്, മാണ്ഡ്യയിൽ 54 പേർക്ക് എന്നിങ്ങനെയും സൂര്യതാപമേറ്റു. ഉഷ്ണതരംഗത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പുതിയ നിർദേശങ്ങൾ ഇറക്കി. ചൂടുകൂടുതലുള്ള സമയങ്ങളിൽ, പ്രത്യേകിച്ച് ഉച്ചയ്ക്കും വൈകീട്ട് മൂന്നിനും ഇടയിൽ അത്യാവശ്യഘട്ടങ്ങളിലല്ലാതെ പുറത്തിറങ്ങരുത്. ഇളംനിറമുള്ള പരുത്തിവസ്ത്രങ്ങൾ ഉപയോഗിക്കണം. ചൂടിൽനിന്ന് രക്ഷനേടാൻ, സൺഗ്ലാസ്,…
Read Moreസൈൻ ബോർഡിലൂടെ പുലിവാലുപിടിച്ച് കന്നഡ ഭാഷയറിയാത്ത കടയുടമകൾ; പൊങ്കാലയിട്ട നെറ്റിസെൻസ്; സംഭവം ഇങ്ങനെ
ബെംഗളൂരു : സംസ്ഥാനത്തെ കടകളുടെ നെയിം ബോർഡ് കന്നഡയിൽ വേണമെന്ന് വ്യാപക മുറവിളി കൂട്ടിയതിൽ സംബന്ധിച്ച് സർക്കാർ ഉത്തരവും പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാലിപ്പോൾ ഒരുപക്ഷെ കന്നഡിഗർ ഇതിൽ പശ്ചാത്തപിക്കാൻ സാധ്യത ഉണ്ട്. ഉത്തരവ് അനുസരിക്കാൻ മുന്നിട്ടിറങ്ങിയ പലരും വിവർത്തനത്തിനായി ഗൂഗിൾ ട്രാൻസ്ലേറ്റിൽ പോയി പണിവാങ്ങിയിരിക്കുകയാണ്. ഗൂഗിൾ ട്രാൻസ്‌ലേറ്റ് ചെയ്‌ത കാര്യങ്ങൾ കൊണ്ട് പ്രശ്‌നത്തിൽ അകപ്പെട്ടവരുണ്ട്. കൂടാതെ, മോശം വിവർത്തനം കാരണം, ഒരു കടയുടമ ട്രോളന്മാർക്ക് ഭക്ഷണമായി മാറുകയും ഭാഷാപ്രേമികളുടെ രോഷത്തിന് കാരണമാവുകയും ചെയ്തു. ബെൽഗാമിലെ ഒരു സ്റ്റോർ മികച്ച ഉദാഹരണമാണ്. ഇപ്പോൾ അസൗകര്യം മനസ്സിലാക്കി കട…
Read Moreനാല് വയസ്സുള്ള മകനെ കൊലപ്പെടുത്തിയ കേസിൽ സുചന സേത്തിനെതിരെ 642 പേജുള്ള കുറ്റപത്രം സമർപ്പിച്ചു
ബംഗളൂരു: മകന് പിതാവുമായുള്ള അടുപ്പം വർധിച്ചതിനാൽ ബെംഗളൂരുവിലെ സ്റ്റാർട്ടപ്പ് സിഇഒ സുചന സേത്ത് തൻ്റെ 4 വയസ്സുള്ള മകനെ ഗോവയിലെ അപ്പാർട്ട്‌മെൻ്റിൽ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ സുചന സേട്ടിനെതിരെ (39) ഗോവ പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. സുചന സേട്ടിനെതിരെ 642 പേജുള്ള കുറ്റപത്രമാണ് കല്ലങ്കോട് പൊലീസ് ഗോവ ജുവനൈൽ കോടതിയിൽ സമർപ്പിച്ചത്. കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിയാണ് കുട്ടി മരിച്ചതെന്ന് കുറ്റപത്രത്തിൽ പറയുന്നു. സുചന സേത്തിനെതിരെ സെക്ഷൻ 302 (കൊലപാതകം), 201 എന്നിവ പ്രകാരം ഗോവ ചിൽഡ്രൻസ് ആക്‌ട് സെക്ഷൻ 8 പ്രകാരമാണ്…
Read More