പ്രഭാതനടത്തത്തിനിറങ്ങിയ വയോധികയെ ആക്രമിച്ച് ബൈക്കിലെത്തിയ മോഷണ സംഘം

THEIF THEFT ROBBERY POLICE CHAIN SNATCHING

ബെംഗളൂരു : പ്രഭാതനടത്തത്തിനിറങ്ങിയ സ്ത്രീയെ ബൈക്കിലെത്തിയ സംഘം ആക്രമിച്ച് സ്വർണാഭരണം കവർന്നു.

നവോദയനഗർ സ്വദേശിയായ വസന്തയാണ് (54) കവർച്ചയ്ക്കിരയായത്.

ജെ.പി. നഗർ ബ്രിഗേഡ് മില്ലേനിയം റോഡിൽ വ്യാഴാഴ്ച രാവിലെയാണ് സംഭവം.

ബൈക്കിലെത്തിയ രണ്ടംഗ സംഘം വസന്തയുടെ മുഖത്തടിച്ചുവീഴ്ത്തി കഴുത്തിലുണ്ടായിരുന്ന രണ്ടുപവന്റെ മാലയുമായി കടന്നുകളയുകയായിരുന്നു.

  നീറ്റ് പുനഃപരീക്ഷയിൽ വ്യാപക ആശയക്കുഴപ്പം; പല കാരണങ്ങളാൽ വിദ്യാർത്ഥികൾക്ക് പ്രവേശനം നിഷേധിച്ചു

സംഭവത്തിൽ ജെ.പി.നഗർ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സ്ഥിരം പോക്സോ കേസ് പ്രതി സ്നേഹ മെർലിൻ വീണ്ടും അറസ്റ്റിൽ; ഇത്തവണ ഇരയായത് പതിനാറുകാരി
[masterslider id="10"]

Related posts