പൊരിവെയിൽ; പ്രചാരണപരിപാടികളിൽ നിയന്ത്രണം

ബെംഗളൂരു : പൊള്ളുന്ന ചൂടിനിടയിലെ പ്രചാരണം കടുകട്ടിയാകുകയാണ് സ്ഥാനാർഥികൾക്കും രാഷ്ട്രീയ പാർട്ടികൾക്കും.

പൊരിവെയിലിൽ വോട്ടുപിടിക്കാനിറങ്ങുന്നത് അത്ര എളുപ്പമല്ല.

40 ഡിഗ്രിസെൽഷ്യസിന് മുകളിലാണ് വടക്കൻ ജില്ലകളിലെ താപനില.

ബെംഗളൂരു ഉൾപ്പെടെയുള്ള നഗരങ്ങളിൽ പലയിടങ്ങളിലും അനുഭവപ്പെടുന്നത് 36 ഡിഗ്രിസെൽഷ്യസ് ചൂടാണ്.

ഇതോടെ പ്രചാരണപരിപാടികളിൽ നിയന്ത്രണം കൊണ്ടുവന്നിരിക്കുകയാണ് രാഷ്ട്രീയപ്പാർട്ടികൾ.

രാവിലെ ഏഴുമുതൽ 11 വരേയും വൈകീട്ട് നാലിനുശേഷവുമാണ് വടക്കൻ കർണാടകത്തിൽ രാഷ്ട്രീയ പാർട്ടികളും സ്ഥാനാർഥികളും റാലികളും പൊതുപരിപാടികളും സംഘടിപ്പിക്കുന്നത്.

  ഭർത്താവ് വരാൻ വൈകി; പ്രണയവിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കകം ബെംഗളൂരു സ്വദേശിനി ജീവനൊടുക്കി ?

11 -നും നാലിനും ഇടയിൽ നടക്കുന്ന പരിപാടികളെല്ലാം എ.സി.യും കൂളറുകളുമുള്ള ഹാളുകളിലേക്ക് മാറി.

പരിപാടിക്കെത്തുന്ന പ്രവർത്തകർക്ക് കുടിക്കാൻ സംഭാരവും തണുത്തവെള്ളവും വിതരണം ചെയ്യുന്നതും പതിവാണ്

എന്നാൽ പ്രചാരണച്ചെലവ് കൂടുന്നത് രാഷ്ട്രീയ പാർട്ടികൾക്ക് വലിയ ബാധ്യതയാണ് സൃഷ്ടിക്കുന്നത്.

വടക്കൻ കർണാടകത്തിൽ രണ്ടാംഘട്ടത്തിലാണ് തിരഞ്ഞെടുപ്പെന്നതിനാൽ കൂടുതൽ ദിവസങ്ങളും പ്രചാരണത്തിനുവേണ്ടി മാറ്റിവെക്കേണ്ടിവരും.

ചൂടുകൂടുന്ന സാഹചര്യത്തിൽ ഉച്ചസമയത്ത് പരമാവധി പുറത്തിറങ്ങരുതെന്നാണ് ആരോഗ്യവകുപ്പിന്റെ നിർദേശം.

  ബ്രാൻഡ് നെയ്യ് വാങ്ങുന്നവർ സൂക്ഷിക്കുക! ബെംഗളൂരു നിവാസികളെ ഭയപ്പെടുത്തുന്ന സർവേ ഫലം പുറത്ത്

ഇതുവരെ നിരവധി പേർക്കാണ് സംസ്ഥാനത്ത് സൂര്യാഘാതമേറ്റത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നഗരത്തിൽ ആപ്പുകൾ വഴി യാത്ര ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്; പ്രമുഖ ടാക്സി ആപ്പുകൾക്ക് പൂട്ടുവീഴുമോ? ഗതാഗത വകുപ്പിന്റെ പടപ്പുറപ്പാട്
[masterslider id="10"]

Related posts