മെട്രോ ട്രാക്കിൽ ചാടി 19 കാരൻ മരിച്ചു; പർപ്പിൾ ലൈനിലെ സർവീസുകൾ തടസ്സപ്പെട്ടു.

ബംഗളൂരു: അത്തിഗുപ്പെ സ്‌റ്റേഷനിലേക്ക് ട്രെയിൻ എത്തിയപ്പോൾ ഒരാൾ ട്രാക്കിൽ ചാടിയതിനെ തുടർന്ന് മഗഡി റോഡിനും ചള്ളഘട്ട മെട്രോ സ്‌റ്റേഷനുകൾക്കുമിടയിലെ മെട്രോ ട്രെയിൻ ഗതാഗതം രണ്ട് മണിക്കൂറിലേറെ നിർത്തിവച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. ട്രെയിനിന് അടിയിൽ കുടുങ്ങിയ മൃതദേഹം രണ്ട് മണിക്കൂറിന് ശേഷം ഉദ്യോഗസ്ഥർ നീക്കം ചെയ്തു. ധ്രുവ് തക്കർ (19) ആണ് മരിച്ചത്. മുംബൈ സ്വദേശിയാണ്. ട്രെയിൻ സ്റ്റേഷനിലേക്ക് അടുക്കുമ്പോൾ ധ്രുവ് മനഃപൂർവം ട്രാക്കിലേക്ക് ചാടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ധ്രുവിനു മുകളിലൂടെ ട്രെയിൻ ഓടിയതിനാൽ തല ശരീരത്തിൽ നിന്ന് വേർപെട്ടു. ട്രെയിൻ മീറ്ററുകളോളം…

Read More

‘അവൾ മിസിസ് റോബിൻ അല്ല’ ആരതിയെകുറിച്ച് റോബിൻ രാധാകൃഷ്ണൻ

ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെ ജനപ്രിയനായി മാറിയ താരമാണ് റോബിന്‍ രാധാകൃഷ്ണന്‍. ഡോക്ടര്‍ കൂടിയായ റോബിന്‍ നാലാം സീസണിലെ മത്സരാര്‍ത്ഥിയായിരുന്നു. നടിയും ബിസിനസുകാരിയുമായ ആരതി പൊടിയുമായി റോബിന്റെ പ്രണയം ആരാധകർ ഏറ്റെടുത്തിരുന്നു. ഇരുവരുടെയും വിവാഹം അടുത്ത മാസങ്ങളില്‍ നടക്കാനിരിക്കുകയാണ്. വിവാഹത്തീയ്യതി വരെ പ്രഖ്യാപിച്ചതിന് ശേഷം റോബിനും ആരതിയും വേര്‍പിരിഞ്ഞു എന്ന തരത്തില്‍ കഥകള്‍ കുറച്ചു ദിവസങ്ങളായി പ്രചരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലൂടെയുള്ള ഇരുവരുടെയും പ്രവൃത്തികള്‍ കണ്ടാണ് അത്തരത്തിലുള്ള അഭ്യൂഹം പ്രചരിച്ചത്. എന്നാല്‍ ആരോപണങ്ങളെല്ലാം കാറ്റില്‍ പറത്തി പുതിയ ഒരു അഭിമുഖത്തില്‍ പങ്കെടുത്തിരിക്കുകയാണ് താരം. മൈല്‍സ്‌റ്റോണ്‍…

Read More

‘നടി മീനയ്ക്ക് ഒരു ജീവിതം കൊടുക്കാൻ തയ്യാർ’; ഓഫറുമായി ആറാട്ട് അണ്ണൻ

ആറാട്ട് അണ്ണന്‍ എന്ന് അറിയപ്പെടുന്ന സന്തോഷ് വര്‍ക്കി പലപ്പോഴും വിവാദങ്ങളില്‍ ചെന്ന് ചാടാറുണ്ട്. നടി നിത്യ മേനോനുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങള്‍ക്ക് പിന്നാലെ സന്തോഷ് വർക്കിക്കെതിരെ നിരവധിയാളുകള്‍ രംഗത്തുവന്നിരുന്നു. നിത്യാ മേനനെ വിവാഹം കഴിക്കാന്‍ താത്പ്പര്യമുണ്ടെന്ന് സന്തോഷ് വര്‍ക്കി പലയിടങ്ങളിലും പറഞ്ഞിരുന്നു. ഇതിന് പിന്നാലെ നിത്യാ മേനോൻ തന്നെ വിമ‍ർശനം ഉന്നയിച്ചതോടെ സന്തോഷ് വർക്കി മാപ്പ് പറഞ്ഞ് തടിയൂരിയിരുന്നു. എന്നാല്‍ ഇതിന് ശേഷവും സിനിമാ നടിമാരുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ വീണ്ടും ഉണ്ടായി. നടി നിഖില വിമലിനെ ഇഷ്ടമാണെന്നും വിവാഹം കഴിക്കാന്‍ താത്പ്പര്യമുണ്ടെന്നും സന്തോഷ് വര്‍ക്കി…

Read More

ശോഭ കരന്തലജെയ്ക്കെതിരെ നടപടിയെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍

ബെംഗളൂരു: വിവാദ പരാമര്‍ശത്തില്‍ ബെംഗളൂരു മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയും കേന്ദ്ര മന്ത്രിയുമായ ശോഭ കരന്തലജെയ്ക്കെതിരെ നടപടിയെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം. കര്‍ണാടക ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ക്കാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. പെരുമാറ്റച്ചട്ട പ്രകാരം നടപടിയെടുത്ത് 48 മണിക്കൂറിനകം റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദേശമുണ്ട്. തമിഴ്‌നാട്ടില്‍ നിന്ന് ഭീകര പരിശീലനം നേടിയ ആളുകള്‍ ബെംഗളൂരുവിൽ എത്തിച്ച് സ്‌ഫോടനം നടത്തുന്നുവെന്ന പരാമര്‍ശത്തില്‍ ഡിഎംകെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. പരമാര്‍ശത്തില്‍ ശോഭയ്‌ക്കെതിരെ തമിഴ്‌നാട്ടില്‍ കേസെടുത്തിരുന്നു. ഭാഷയുടെ പേരില്‍ വിവിധ ജനവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുന്ന പരാമര്‍ശം എന്ന വകുപ്പില്‍…

Read More

ഹോളി സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ

ബെംഗളൂരു: ഹോളി ആഘോഷങ്ങളുടെ ഭാഗമായി സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ച്‌ റെയില്‍വേ. മംഗളുരു സെന്‍ട്രല്‍ മുതല്‍ ഹസ്രത്ത് നിസാമുദ്ദീന്‍ ജംഗ്ഷന്‍ വരെ വണ്‍വേ സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് നടത്തും. ട്രെയിന്‍ നമ്പര്‍ 06090 മംഗളുരു സെന്‍ട്രല്‍ – ഹസ്രത്ത് നിസാമുദ്ദീന്‍ ജംഗ്ഷന്‍ വണ്‍വേ ഫെസ്റ്റിവല്‍ സ്‌പെഷ്യല്‍ ട്രെയിന്‍ ഉച്ചയ്ക്ക് 2.50ന് മാര്‍ച്ച്‌ 22ന് മംഗളുരു സെന്‍ട്രലില്‍ നിന്നും പുറപ്പെടും മാര്‍ച്ച്‌ 24ന് രാത്രി 7.15ന് ഹസ്‌റത്ത് നിസാമുദ്ദീന്‍ ജംഗ്ഷനില്‍ എത്തും. എസി 3 ടയര്‍ കോച്ചസ്, സ്ലീപര്‍ ക്ലാസ് കോച്ചസ് ഉള്‍പ്പെടെ 24 കോച്ചുകള്‍ ഉണ്ടായിരിക്കുമെന്ന്…

Read More

ധോണി അല്ല, ഇനി CSK യ്ക്ക് പുതിയ ക്യാപ്റ്റൻ

എംഎസ് ധോണി ചെന്നൈ സൂപ്പർ കിംഗ്സിന്റെ ക്യാപ്റ്റൻ ആയി ഈ സീസണില്‍ ഉണ്ടാകില്ല. പകരം ഓപ്പണർ റുതുരാജ് ഗെയ്‌ക്‌വാദ് ചെന്നൈ സൂപ്പർ കിംഗ്‌സിൻ്റെ പുതിയ ക്യാപ്റ്റനായി നിയമിക്കപ്പെട്ടു. ഇന്ന് ഐപിഎല്ലിൻ്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ ഹാൻഡില്‍ ഇക്കാര്യം സ്ഥിരീകരിച്ചു. ഇന്ന് ഐ പി എല്ലിന് മുന്നോടിയായി നടന്ന ക്യാപ്റ്റന്മാരുടെ ചടങ്ങി റുതുരാജ് ആണ് എത്തിയത്. ഇതിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചു കൊണ്ടാണ് റുതുരാജ് ഗെയ്ക്‌വാദ് സി എസ് കെയുടെ പുതിയ ക്യാപ്റ്റൻ ആണെന്ന് ഐ പി എല്‍ പ്രഖ്യാപിച്ചത്. ചെന്നൈ സൂപ്പർ കിംഗ്സ് ഇതുസംബന്ധിച്ച ഔദ്യോഗിക…

Read More

വീണ്ടും സദാചാര ഗുണ്ടായിസം;മറ്റൊരു സമുദായത്തിലെ പെൺകുട്ടിയോട് സംസാരിച്ചതിന് വിദ്യാർത്ഥിയെ അതിക്രൂരമായി മർദ്ധിച്ച് ബജ്‌റംഗ്ദൾ പ്രവർത്തകർ

ബെംഗളൂരു: യാദ്ഗിറിൽ മറ്റൊരു സമുദായത്തിലെ പെൺകുട്ടിയോട് സംസാരിച്ചു എന്നാരോപിച്ച് 25 കാരനായ വിദ്യാർത്ഥിയെ മർദ്ദിച്ചു. മാർച്ച് 18 തിങ്കളാഴ്ച വാഹിദ് റഹ്മാൻ കോളേജിൽ നിന്ന് മടങ്ങുമ്പോഴാണ് സംഭവം. ഹിന്ദു സംഘടനയായ ബജ്‌റംഗ്ദളിൻ്റെ പ്രവർത്തകരായ ഒമ്പത് പേർ തന്നെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. അഞ്ച് മണിക്കൂറോളം മുറിക്കുള്ളിൽ വെച്ച് പ്രവർത്തകർ തന്നെ മർദിച്ചെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും വാഹിദ് റഹ്മാൻ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. പെൺകുട്ടിയോട് വീണ്ടും സംസാരിച്ചാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി വാഹിദ് റഹ്മാൻ പറഞ്ഞു. ഇയാളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് ഒമ്പത് പേർക്കെതിരെ ഐപിസി സെക്ഷൻ…

Read More

വിമാനവും കടന്ന് റോക്കറ്റിലേറി സ്വർണവില ; ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വില സർവകാല റെക്കോഡിൽ. ഇന്ന് പവന് 800 രൂപ ഉയർന്നതോടെ സ്വർണവില 49,000 കടന്നു. ഇതാദ്യമായാണ് സ്വർണവില 49000 കടക്കുന്നത്. ഇന്ന് പവന് 49,440 രൂപയാണ് വിപണിവില. ഒരു ഗ്രാം സ്വർണത്തിന് 6,180 രൂപ നൽകണം. പലിശ നിരക്ക് മാറ്റമില്ലാതെ തുടരുമെന്ന യുഎസ് ഫെഡറൽ റിസർവിന്റെ പണനയ പ്രഖ്യാപനമാണ് വിലക്കുതിപ്പിന് കാരണമെന്നാണ് വിലയിരുത്തൽ. ഇതോടൊപ്പം നിക്ഷേപകർ വൻതോതിൽ സ്വർണത്തിൽ താൽപര്യം കാട്ടുന്നതും വിലവർധനയ്ക്ക് കാരണമായിട്ടുണ്ട്. ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണവില എത്തിയതോടെ ഞെട്ടലിലാണ് ഉപഭോക്താക്കൾ. വിവാഹ സീസൺ…

Read More

നായ കുരച്ചതിനെ തുടർന്ന് കാൽനടയാത്രക്കാർ ആക്രമിച്ചു; പോലീസ് സ്റ്റേഷനിൽ കയറി നടി അനിത ഭട്ട്

ബെംഗളൂരു: നായ പ്രശ്നത്തിൻ്റെ പേരിൽ നടി അനിതാ ഭട്ടുമായി കാൽനടയാത്രക്കാർ വാക്കേറ്റത്തിലേർപ്പെടുകയും അസഭ്യം പറയുകയും ചെയ്തതായി ആരോപണം. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവരുന്നുണ്ട്. ഇതോടെ കാൽനടയാത്രക്കാർ തനിക്കുനേരെ മോശമായി പെരുമാറിയതോടെ നാലുപേർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് നടി പൊലീസ് സ്റ്റേഷനിലെത്തിയത്. അടുത്തിടെ നടൻ ദർശനെതിരെ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത് ഒരു സ്ത്രീയെ വീട്ടിൽ വളർത്തുനായ കടിച്ചെന്നാണ്. ഇതിന് പിന്നാലെയാണ് മറ്റൊരു തരാം വളർത്തുനായയുടെ പ്രശനം ചൂണ്ടിക്കാട്ടി പോലീസ് സ്റ്റേഷൻ കയറുന്നത്. കന്നഡ നടി അനിത ഭട്ട് തൻ്റെ നായയ്‌ക്കൊപ്പം നടക്കുമ്പോൾ വഴിയാത്രക്കാർക്ക് നേരെ കുരയ്ക്കുകയായിരുന്നു.…

Read More

‘കാക്കയുടെ നിറം; മോഹിനിയാട്ടത്തിന് കൊള്ളില്ല’; പെറ്റ തള്ള സഹിക്കില്ല; ആർഎൽവി രാമകൃഷ്ണനെതിരെ ജാതി, വംശീയ അധിക്ഷേപവുമായി നൃത്താധ്യാപിക

അന്തരിച്ച നടന്‍ കലാഭവന്‍ മണിയുടെ സഹോദരനും നര്‍ത്തകനുമായ ഡോ. ആര്‍എല്‍വി രാമകൃഷ്ണനെതിരെ ജാതി അധിക്ഷേപ പരാമര്‍ശവുമായി കലാമണ്ഡലം സത്യഭാമ. ആര്‍എല്‍വി രാമകൃഷ്ണന് കാക്കയുടെ നിറമാണെന്നും മോഹിനിയാട്ടത്തിന് കൊള്ളില്ലെന്നുമായിരുന്നു പരാമർശം. ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അവര്‍ ഇക്കാര്യം പറഞ്ഞത്. പേരെടുത്തു പറയുന്നില്ലെങ്കിലും തന്നെയാണ് ടീച്ചർ അധിക്ഷേപിക്കുന്നതെന്നു വ്യക്തമാക്കി ആർഎൽവി രാമകൃഷ്ണൻ രം​ഗത്തെത്തി. അധ്യാപികക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ‘മോഹിനി ആയിരിക്കണം മോ​ഹിനിയാട്ടം കളിക്കേണ്ടത്. ഇയാള് കണ്ടു കഴിഞ്ഞാൽ കാക്കയുടെ നിറം. ഒരു പുരുഷൻ കാലും അകത്തി വച്ച് മോഹിനിയാട്ടം…

Read More
Click Here to Follow Us