ജയനഗറിൽ കോളേജ് വിദ്യാർഥിനിക്ക് നേരെ ലൈംഗീക അതിക്രമം; പെൺകുട്ടിയെ സ്പർശിച്ച യുവാവ് പിടിയിൽ

ബെംഗളൂരു: നഗരത്തിൽ സ്ത്രീകളക്ക് നേരെയുള്ള അതിക്രമങ്ങളുടെ എണ്ണം വർധിച്ചു വരുന്നു.

ഒരു കോളേജ് വിദ്യാർത്ഥിനി കോളേജിലേക്ക് നടന്നു പോകുമ്പോൾ ഒരു യുവാവ് അവളെ പിന്തുടരുകയും അവളുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ച് ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തു.

ബെംഗളൂരു ജയനഗർ സുർണ കോളേജിന് സമീപം ചായ് പോയിൻ്റിന് സമീപമാണ് സംഭവം ഉണ്ടായത്.

ലൈംഗിക സ്പർശനത്തിൽ പേടിച്ച വിദ്യാർത്ഥി സഹായത്തിനായി നിലവിളിച്ചു.

അവിടെയുണ്ടായിരുന്ന കോളേജ് വിദ്യാർത്ഥികൾ സഹായിക്കാൻ ഓടിയെത്തി യുവാവിനെ പിടികൂടി. ജയനഗർ സ്വദേശി സുരേഷാണ് (26) പിടിയിലായത്.

നാട്ടുകാരും കോളേജ് വിദ്യാർത്ഥികളും ചേർന്ന് കമുക സുരേഷിനെ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.

ജയനഗർ പോലീസ് ലൈംഗികാതിക്രമത്തിന് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

തലസ്ഥാനമായ ബെംഗളൂരു പെൺകുട്ടികൾക്ക് സുരക്ഷിത നഗരമാണെന്നാണ് പറയപ്പെടുന്നത്. എന്നാൽ ചിലർ മൂലം ആൾക്കൂട്ടത്തിനിടയിൽ പോലും ആരെയും ഭയക്കാതെ യുവതികൾക്ക് നടക്കാൻ സാധികാത്ത സ്ഥിതിയാണിപ്പോൾ.

ശാരീരിക പീഡനം അനുഭവിക്കുകയാണ് ഇവർ. ബിഎംടിസി ബസുകൾ മുതൽ നമ്മുടെ മെട്രോ ട്രെയിനുകൾ വരെ യുവതികളെ സ്പർശിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്ന വാർത്തകൾ ദിനംപ്രതി വർധിച്ചുവരികയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us