ബെംഗളൂരു : നഗരത്തിൽ നിന്ന് വിമാനത്താവളത്തിലേക്ക് സർവീസ് നടത്താൻ 320 ലോഫ്ളോർ എ.സി. ബസുകൾ വാടകയ്ക്കെടുക്കാനുള്ള ടെൻഡർ നടപടികൾ ലക്ഷ്യത്തിലെത്തിക്കാൻ കഴിയാതെ ബി.എം.ടി.സി.
കഴിഞ്ഞ ഒക്ടോബറിൽ ടെൻഡർ വിളിച്ചെങ്കിലും ഒരേയൊരു കമ്പനിമാത്രമാണ് താത്‌പര്യം പ്രകടിപ്പിച്ച് എത്തിയത്.
ഒരുകമ്പനിമാത്രമാണ് എത്തുന്നതെങ്കിൽ വീണ്ടും ടെൻഡർ വിളിക്കണമെന്നാണ് ചട്ടം.
പുതുതായി ടെൻഡർ ക്ഷണിക്കാനുള്ള നടപടികൾക്ക് ബി.എം.ടി.സി. തുടക്കമിട്ടിട്ടുണ്ടെങ്കിലും ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുക്കുന്നതിനാൽ തുടർനടപടികൾ നീണ്ടുപോകുമെന്ന് സൂചന.
അതേസമയം, വിമാനത്താവളത്തിലേക്ക് നഗരത്തിൽനിന്ന് ആവശ്യത്തിന് ബസുകളില്ലെന്ന പരാതികൾ വ്യാപകമാണ്.
വിമാനത്താവളത്തിലേക്കും പ്രധാന ഐ.ടി. കേന്ദ്രങ്ങളിലേക്കുമാണ് നിലവിൽ ബി.എം.ടി.സി.യുടെ എ.സി. ബസുകൾ സർവീസ് നടത്തുന്നത്.
എന്നാൽ, കാലപ്പഴക്കത്തെത്തുടർന്ന് 2022-23 സാമ്പത്തികവർഷത്തിൽ 132 എ.സി. ബസുകൾ നിരത്തിൽനിന്ന് പിൻവലിച്ചു.
ഇതോടെ ഒട്ടേറെ എ.സി. ബസ് ട്രിപ്പുകൾ വെട്ടിക്കുറയ്ക്കേണ്ടിവന്നു.
വരും മാസങ്ങളിൽ പഴക്കമേറിയ 136 ബസുകൾകൂടി പിൻവലിക്കേണ്ടിവരുമെന്നാണ് കണക്ക്.
ഇതോടെ വിമാനത്താവളത്തിലേക്കുള്ള ട്രിപ്പുകളുടെ എണ്ണം വീണ്ടും കുറയും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.