ബെംഗളൂരു: കർണാടക വിജയപുരയിലെ ആശുപത്രി ജനുവരി 18 നും 22 നും ഇടയിൽ ആശുപത്രിയിൽ എത്തുന്ന ഗർഭിണികളായ സ്ത്രീകൾക്ക് സൗജന്യ പ്രസവം നടത്തി നൽകുമെന്ന് പ്രഖ്യാപിച്ചു.
ജ്ഞാനയോഗി ശ്രീ സിദ്ധേശ്വർ (ജെഎസ്എസ്) സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ ജനുവരി 22 ന് നിശ്ചയിച്ചിരിക്കുന്ന രാമമന്ദിർ പ്രാൺ പ്രതിഷ്ഠ ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് നാല് ദിവസത്തെ സൗജന്യ പ്രസവം പ്രഖ്യാപിച്ചിരിക്കുന്നത്.
വിജയപുര സിറ്റി എംഎൽഎ ബസൻഗൗഡ പാട്ടീൽ യത്നാലിന്റെ നേതൃത്വത്തിലുള്ള ശ്രീ സിദ്ധേശ്വർ ലോക കല്യാണ ചാരിറ്റബിൾ ട്രസ്റ്റാണ് ഓഫർ പ്രഖ്യാപിച്ചത്. ജനുവരി 18 നും ജനുവരി 22 നും ഇടയിൽ ജനിക്കുന്ന കുഞ്ഞുങ്ങളെ ശ്രീരാമനും സീതയും ആയി കണക്കാക്കുമെന്നും ഈ കുഞ്ഞുങ്ങളുടെ പ്രസവം സൗജന്യമാണെന്നും വിജയപുര സിറ്റി എംഎൽഎ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ X-ൽ പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button."ಅಯೋಧ್ಯಾ ಸಂಭ್ರಮೋತ್ಸವ"
ಜೆ.ಎಸ್.ಎಸ್ ಆಸ್ಪತ್ರೆಯಲ್ಲಿ ದಿನಾಂಕ #18_ಜನವರಿ 2024 ರಿಂದ #22_ಜನವರಿ 2024 ವರೆಗೆ ಹೆರಿಗೆ ಮಾಡಿಸಿಕೊಂಡರೆ, ಜನಿಸಿದ ಪ್ರತಿ ಮಗುವನ್ನು ರಾಮ ಹಾಗೂ ಸೀತೆಯ ಪ್ರತಿರೂಪ ವೆಂದು ಪರಿಗಣಿಸಿ ಹೆರಿಗೆಯನ್ನು #ಸಂಪೂರ್ಣ_ಉಚಿತವಾಗಿ ನೆರವೇರಿಸಲಾಗುವುದು🚩🚩ಜೈ ಶ್ರೀರಾಮ್ pic.twitter.com/vpqaYoCIZH
— Basanagouda R Patil (Yatnal) (ಮೋದಿಯವರ ಕುಟುಂಬ) (@BasanagoudaBJP) January 17, 2024