രാമക്ഷേത്രപ്രതിഷ്ഠ : 22 വരെ പ്രസവചികിത്സ സൗജന്യമാക്കി സ്വകാര്യാശുപത്രി; ഈ കുഞ്ഞുങ്ങളെ ശ്രീരാമനും സീതയും ആയി കണക്കാക്കും

ബെംഗളൂരു: കർണാടക വിജയപുരയിലെ ആശുപത്രി ജനുവരി 18 നും 22 നും ഇടയിൽ ആശുപത്രിയിൽ എത്തുന്ന ഗർഭിണികളായ സ്ത്രീകൾക്ക് സൗജന്യ പ്രസവം നടത്തി നൽകുമെന്ന് പ്രഖ്യാപിച്ചു.

ജ്ഞാനയോഗി ശ്രീ സിദ്ധേശ്വർ (ജെഎസ്എസ്) സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ ജനുവരി 22 ന് നിശ്ചയിച്ചിരിക്കുന്ന രാമമന്ദിർ പ്രാൺ പ്രതിഷ്ഠ ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് നാല് ദിവസത്തെ സൗജന്യ പ്രസവം പ്രഖ്യാപിച്ചിരിക്കുന്നത്.

വിജയപുര സിറ്റി എംഎൽഎ ബസൻഗൗഡ പാട്ടീൽ യത്നാലിന്റെ നേതൃത്വത്തിലുള്ള ശ്രീ സിദ്ധേശ്വർ ലോക കല്യാണ ചാരിറ്റബിൾ ട്രസ്റ്റാണ് ഓഫർ പ്രഖ്യാപിച്ചത്. ജനുവരി 18 നും ജനുവരി 22 നും ഇടയിൽ ജനിക്കുന്ന കുഞ്ഞുങ്ങളെ ശ്രീരാമനും സീതയും ആയി കണക്കാക്കുമെന്നും ഈ കുഞ്ഞുങ്ങളുടെ പ്രസവം സൗജന്യമാണെന്നും വിജയപുര സിറ്റി എംഎൽഎ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ X-ൽ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആനവണ്ടിയോട് കളിച്ച് കീശ ചോർന്നു; സ്റ്റോപ്പില്ലാത്ത സ്ഥലത്ത് വണ്ടി നിർത്താൻ ചില്ല് പൊട്ടിച്ച യുവതിക്ക് കിട്ടിയത് എട്ടിന്റെ പണി!
  ഇന്ത്യയിൽ ആശങ്കയില്ല, എങ്കിലും ജാഗ്രത; ക്വാറൻടൈൻ ഉൾപ്പടെ കർണാടകയിൽ പ്രത്യേക എബോള പ്രതിരോധ കോട്ട! യാത്രാ മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'മോളിവുഡ് ടൈംസ്' ഒടിടിയിലേക്ക്; സ്ട്രീമിംഗ് തീയതി പ്രഖ്യാപിച്ചു!
[masterslider id="10"]

Related posts