കട്ടൗട്ട് സ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റ് മരിച്ച ആരാധകരുടെ കുടുംബങ്ങൾക്ക് അഞ്ചുലക്ഷം രൂപ നൽകി യഷ്

ബെംഗളൂരു : തന്റെ ജന്മദിനത്തിൽ കട്ടൗട്ട് സ്ഥാപിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് മരിച്ച മൂന്ന് ആരാധകരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകി നടൻ യഷ്.

മരണപ്പെട്ട ഗദക് ജില്ലയിലെ സുരാനഗി സ്വദേശികളായ ഹനുമന്ത് ഹരിജൻ (21), മുരളി നടുവിനാമണി (20), നവീൻ ഗാജി (19) എന്നിവരുടെ കുടുംബങ്ങൾക്കാണ് സാമ്പത്തികസഹായം നൽകിയത്.

  ഇ.വി ചാർജിംഗിന് സുരക്ഷാ മാനദണ്ഡങ്ങളില്ല; സംസ്ഥാനത്ത് ആശങ്ക ശക്തമാകുന്നു

യഷിന്റെ സുഹൃത്തുക്കളായ ചേതൻ, രാകേഷ് എന്നിവരാണ് വീടുകളിലെത്തി അഞ്ചുലക്ഷം രൂപയുടെ ചെക്ക് കൈമാറിയത്.

ഈമാസം എട്ടിന് ഗദക് ജില്ലയിലെ സുരാനഗി ഗ്രാമത്തിലായിരുന്നു സംഭവം.

25 അടിയോളം ഉയരമുള്ള കട്ടൗട്ട് സ്ഥാപിക്കുന്നതിനിടെ മൂന്നുപേർക്കും വൈദ്യുതലൈനിൽനിന്ന് ഷോക്കേൽക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ ഹോട്ടൽ ഭക്ഷണസാധനങ്ങളുടെ വില കൂടിയേക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts