ബെംഗളൂരു: 2024ലെ റിപ്പബ്ലിക് ദിന പരേഡിനുള്ള കർണാടകയുടെ നിശ്ചലദൃശ്യം (ടാബ്ലോ) പ്രതിരോധ മന്ത്രാലയം നിർദ്ദേശിച്ച വിദഗ്ധ സമിതി നിരസിച്ചതായി വാർത്താ റിപ്പോർട്ടുകൾ.
എല്ലാ വർഷവും, സംസ്ഥാന ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് കർണാടക നിശ്ചലദൃശ്യത്തിനായി ആശയങ്ങൾ സമർപ്പിക്കുകയും സെലക്ഷൻ കമ്മിറ്റിയിൽ നിന്ന് അംഗീകാരം ലഭിച്ചതിന് ശേഷം പരേഡിനായി നിശ്ചലദൃശ്യം അയയ്ക്കുകയും ചെയ്യാറുണ്ട്.
ഇത്തവണയും പതിവ്പോലെ സംസ്ഥാന ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് കർണാടക ടാബ്ലോയ്ക്കായി നാല് ആശയങ്ങൾ അയച്ചിരുന്നു എന്നാൽ അവ പ്രതിരോധ മന്ത്രാലയം നിരസിച്ചതായി വിജയകർണാടക റിപ്പോർട്ട് വ്യക്തമാക്കുന്നു.
കർണാടക ബ്രാൻഡ് ബെംഗളൂരു, നാൽവാഡി കൃഷ്ണരാജ വാഡിയാർ, കെംപഗൗഡ ഇന്റർനാഷണൽ എയർപോർട്ട് ടെർമിനൽ 2, ബെംഗളൂരു അന്നമ്മ ദേവി ക്ഷേത്ര തീം എന്നിങ്ങനെ 4 ആശയങ്ങൾ സംസ്ഥാന ടാബ്ലോയ്ക്കായി അയച്ചിരുന്നുവെങ്കിലും നാല് ആശയങ്ങളും നിരസിച്ചതായി റിപ്പോർട്ടിൽ പറയുന്നു.
14 വർഷം തുടർച്ചയായി കർണാടക സംസ്ഥാനത്ത് നിന്ന് ടാബ്ലോ അയച്ചിരുന്നു. റിപ്പോർട്ടുകൾ പ്രകാരം 14 വർഷം തുടർച്ചയായി ടാബ്ലോ വിഭാഗത്തിൽ പങ്കെടുത്ത രാജ്യത്തെ ഏക സംസ്ഥാനമാണ് കർണാടക. 2023-ൽ കർണാടക റിപ്പബ്ലിക് ദിന പരേഡിൽ സ്ത്രീ ശാക്തീകരണത്തെ പ്രതിഫലിപ്പിക്കുന്ന ‘നാരി ശക്തി’ ടാബ്ലോയാണ് അവതരിപ്പിച്ചത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.