ബിഎംടിസിയുടെ 10 എസി ഡബിൾ ഡെക്കർ ബസുകൾ മാർച്ചിൽ എത്തും; നഗരക്കാഴ്ചകൾ കാണണോ എന്നാൽ തയ്യാറായിക്കോളു

ബെംഗളൂരു: നഗരക്കാഴ്ചകൾ കാണാനും വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടുള്ള ബിഎംടിസിയുടെ 10 എസി ഡബിൾ ഡെക്കർ ബസുകൾ മാർച്ചിൽ സർവീസ് ആരംഭിക്കും.

ഇവ വാടക ഇനത്തിൽ വാങ്ങാൻ ബിഎംടിസിക്കു സംസ്ഥാന സർക്കാർ അനുമതി നൽകി. നേരത്തേ ഇതിനായി ബിഎംടിസി കരാർ ക്ഷണിച്ചിരുന്നെങ്കിലും നടപടികൾ ചട്ടപ്രകാരമല്ലെന്നു ചൂണ്ടിക്കാട്ടി ഗതാഗത വകുപ്പ് റദ്ദാക്കിയിരുന്നു.

  ഗോരക്ഷകർക്ക് പ്രത്യേക സംരക്ഷണം ബക്രീദിനോട് അനുബന്ധിച്ച് കന്നുകാലി കശാപ്പ് വിലക്കി മഹാരാഷ്ട്ര സർക്കാർ

ശിവാജിനഗർ–മജസ്റ്റിക്, അത്തിബെലെ–മജസ്റ്റിക്, സിൽക്ക് ബോർഡ്– ടിൻ ഫാക്ടറി റൂട്ടുകളിലാവും ഡബിൾ ഡെക്കർ ബസുകൾ സർവീസ് നടത്തുക.

സന്ദർശകർക്കായി പ്രത്യേക പാക്കേജിനു ടൂറിസം വകുപ്പ് രൂപം നൽകും. അപകടം പതിവായതിനെ തുടർന്നാണ് 1997ൽ ഡബിൾ ഡെക്കർ ബസ് സർവീസ് ബിഎംടിസി നിർത്തിവച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹെൽമെറ്റ് വച്ചാൽ മുടി കൊഴിയുമെന്നത് വെറും മിഥ്യ; സുരക്ഷ അവഗണിക്കരുതെന്ന് വിദഗ്ധർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts