പൊതു പ്രതികരണ പരിപാടി: അസുഖത്തിനിടയിലും ജനങ്ങളുടെ ബുദ്ധിമുട്ടുകൾ കേട്ട് ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ

ബെംഗളൂരു: ശിവാജിനഗർ ആർ.ബി.എ.എൻ.എം.എസ് സ്കൂൾ ഗ്രൗണ്ടിൽ നടന്ന “സർക്കാർ വാതിൽക്കൽ എത്തി, സേവനം സഹകരണമാകട്ടെ” എന്ന പരിപാടിയിൽ 102 ഡിഗ്രി പനിയ്ക്ക് ഇടയിലും കയ്യിൽ ഡ്രിപ്പ് സലൈൻ സൂചിയുമായി എത്തി ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ .

തന്റെ ആരോഗ്യം നല്ലതല്ല. എന്നാലും ഞാൻ നിങ്ങൾക്കായി സമയം നീക്കിവെക്കുകയാണ്. വിശ്രമിക്കണമെന്ന ഡോക്ടറുടെ നിർദേശം അവഗണിച്ചാണ് ഞാനിവിടെ എത്തിയിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

തുടർന്ന്  ഡിസിഎം ഡി.കെ.ശിവകുമാർ ജനങ്ങളുടെ അടുത്ത് ചെന്ന് അവരുടെ ബുദ്ധിമുട്ടുകൾ കേൾക്കുകയും പൊതുസേവനമാണ് വലുതെന്ന് പറഞ്ഞുകൊണ്ട് അപേക്ഷ സ്വീകരിക്കുകയും ചെയ്തു.

കഴിഞ്ഞ രണ്ട് പ്രോഗ്രാമുകളിൽ നൽകിയത് പോലെ നിങ്ങൾക്ക് കൂടുതൽ സമയം നൽകാൻ എനിക്ക് കഴിയില്ലെങ്കിലും നിങ്ങളുടെ റിപ്പോർട്ട് ഞാൻ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

നിങ്ങളുടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ ഞാൻ ശ്രമിക്കും. കഴിഞ്ഞ രണ്ട് ദിവസത്തെ പരിപാടിയിൽ ഏകദേശം 7000 പേർ എന്നെ സന്ദർശിച്ച് റിപ്പോർട്ട് സമർപ്പിച്ചു.

എവിടെയും നീതി കിട്ടാതെ വരുമ്പോഴാണ് രാഷ്ട്രീയക്കാരെ തേടി ആളുകൾ എത്തുന്നത്. നേരത്തെ ഞാൻ എന്റെ നിയോജക മണ്ഡലത്തിലെ ഗ്രാമങ്ങളിൽ ഉദ്യോഗസ്ഥരെ കൊണ്ടുപോയി ജനങ്ങളുടെ പ്രശ്നങ്ങൾ കേൾക്കാറുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങളുടെ ഇടയിലേക്ക് പോയി അവരുടെ പ്രശ്നങ്ങൾ കേൾക്കാൻ മുഖ്യമന്ത്രി സിദ്ധരാമയ്യ എല്ലാ മന്ത്രിമാരോടും നിർദ്ദേശിച്ചിട്ടുണ്ട്.

നല്ല ഉദ്യോഗസ്ഥരുടെ ഒരു ടീം കൂടെയുണ്ട്. 200-300 ഉദ്യോഗസ്ഥർ ഇവിടെ വന്ന് നിങ്ങളുടെ പ്രശ്നം കേൾക്കുന്നുണ്ട്. ഇത് ജനകീയ ഭരണത്തിന് സഹായകമാകുമെന്നും ഡികെ ശിവകുമാർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us