കാർ പുഴയിലേക്ക് വീണ് മലയാളി നവദമ്പതികൾ മരിച്ചു

ചെന്നൈ: തമിഴ്നാട്ടിൽ കാർ പുഴയിലേക്കു വീണു മലയാളി നവദമ്പതികൾ മരിച്ചു. ഇടുക്കി നെടുങ്കണ്ടം കരുണാപുരം മാവറയിൽ ശ്രീനാഥ് (36), ഭാര്യ കോട്ടയം കൂരോപ്പട മൂങ്ങാക്കുഴിയിൽ സന്തോഷ് ഭവനിൽ എസ്.ആരതി (25) എന്നിവരാണു മരിച്ചത്.

കോയമ്പത്തൂർ – ചിദംബരം ദേശീയപാതയിൽ തിരുച്ചിറപ്പള്ളിക്കു സമീപം ഇന്നലെ പുലർച്ചെ 3ന് ആണ് അപകടം.

ചെന്നൈയിലേക്കു പോകുകയായിരുന്ന കാർ നിയന്ത്രണംവിട്ട് കൊള്ളിടം പാലത്തിന്റെ കൈവരികൾ തകർത്തു 50 അടിയോളം താഴ്ചയിലേക്കു പതിക്കുകയായിരുന്നു.

പുഴയിൽ വെള്ളമില്ലാത്ത ഭാഗത്തേക്കു വീണ കാർ പൂർണമായും തകർന്നു. ഒക്ടോബർ 18നു കൂരോപ്പടയിലാണു ശ്രീനാഥും ആരതിയും വിവാഹിതരായത്.

ചെന്നൈയിൽ എൽ ആൻഡ് ടി കമ്പനി ജീവനക്കാരനായിരുന്നു ശ്രീനാഥ്. ആരതി വിദേശത്തേക്കു പോകാൻ തയാറെടുക്കുകയായിരുന്നു.

വ്യാഴാഴ്ച വൈകിട്ട് കൂരോപ്പടയിൽനിന്നാണു ശ്രീനാഥും ഭാര്യയും ചെന്നൈയിലെ ജോലിസ്ഥലത്തേക്കു കാറിൽ പുറപ്പെട്ടത്.

സന്തോഷ് കുമാറിന്റെയും സുജയുടെയും മകളാണ് ആരതി. ശശിധരൻ നായരുടെയും ഓമന ശശിധരന്റെയും മകനാണു ശ്രീനാഥ്.

മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്കു വിട്ടുകൊടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
Uncategorised

Related posts

Leave a Comment

Click Here to Follow Us