മലയാളികളുടെ പ്രിയ താരമാണ് ഹണി റോസ്. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തെ നിരവധി പേരാണ് പിന്തുടരുന്നത്.
ഉദ്ഘാടന ചടങ്ങുകളിലും സജീവ സാന്നിദ്ധ്യമാണ് താരം.
വ്യത്യസ്തമായ വസ്ത്രങ്ങൾ ധരിച്ചാണ് പൊതുസ്ഥലങ്ങളിൽ ഹാണി റോസ് പ്രത്യക്ഷപ്പെടുന്നത്.
ഇതുമായി ബന്ധപ്പെട്ട് ഹണി റോസിനെതിരെ വലിയ രീതിയിൽ ബോഡി ഷെയ്മിംഗും നടക്കാറുണ്ട്.
ഇതിനിടെ താരത്തിന്റെ സൗന്ദര്യത്തിന്റെ രഹസ്യം സർജറി ആണെന്ന ആരോപണവും ഉയർന്നിരുന്നു.
ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ തനിക്കെതിരായ ആരോപണങ്ങൾക്ക് വിശദമായ മറുപടിയുമായി എത്തിയിരിക്കുകയാണ് ഹാണി റോസ്.
താൻ ധരിക്കുന്ന വസ്ത്രത്തിലല്ല, മറ്റുള്ളവരുടെ നോട്ടത്തിലാണ് പ്രശ്നമെന്ന് ഹാണി റോസ് പറയുന്നു.
‘എന്റെ കാര്യത്തിൽ എന്ത് ധരിക്കണം, എങ്ങനെ ധരിക്കണം എന്നൊക്കെ തീരുമാനിക്കേണ്ടത് ഞാൻ തന്നെയാണ്, ആദ്യ സിനിമയിൽ സ്ലീവ് ലെസ് ധരിക്കേണ്ടി വന്നപ്പോൾ കരഞ്ഞ ആളാണ് ഞാൻ.
പക്ഷെ ഇപ്പോൾ എനിക്കറിയാം ധരിക്കുന്ന വസ്ത്രത്തിനല്ല, മറ്റുള്ളവരുടെ നോട്ടത്തിലാണ് കുഴപ്പമെന്ന്.
ഞാനൊരു സർജറിയും ചെയ്തിട്ടില്ല. ഒരു നടിയായിരിക്കുക, ഗ്ലാമർ മേഖലയിൽ ജോലി ചെയ്യുക എന്നതൊന്നും അത്ര എളുപ്പമുള്ള പണിയല്ല
സൗന്ദര്യ സംരക്ഷണത്തിന് വർക്കൗട്ട് ചെയ്യാറുണ്ട്. കൃത്യമായ ഡയറ്റും ഫോളോ ചെയ്യും.
സൗന്ദര്യത്തിന്റെ രഹസ്യമൊക്കെ പറയുന്നതിൽ വലിയ കാര്യമൊന്നുമില്ല.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.