ബെംഗളൂരു: കർണാടക ആർടിസിക്ക് 5675 പുതിയ ബസ് വാങ്ങാൻ 500 കോടി രൂപ അനുവദിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ.
സ്ത്രീകൾക്കുള്ള ശക്തി സൗജന്യ യാത്ര പദ്ധതിയെ തുടർന്ന് യാത്രക്കാരുടെ എണ്ണം വർധിച്ച സാഹചര്യത്തിലാണ് കൂടുതൽ ബസുകൾ വാങ്ങുന്നത്.
പുതുതായി 6000 ജീവനക്കാരെ കെ.എസ്.ആർ.ടി.സിയിൽ നിയമിക്കും. ബെംഗളൂരു നഗര സർവീസിനായി ബിഎംടിസിക്ക് 2200 ബസുകൾ അനിവാദിക്കും.
വാടക അടിസ്ഥാനത്തിലാണ് ഈ ബസുകൾ വാങ്ങുന്നത് . ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്തവരിൽ നിന്ന് കഴിഞ്ഞ 4 മാസത്തിനിടെ 83 കോടിരൂപയാണ് പിഴയായി ലഭിച്ചത്.
ഗ്രാമീണ മേഖലകളിലേക്ക് ഉൾപ്പെടെ യാത്ര സൗകര്യം മെച്ചപ്പെടുത്തുന്നതിനാണ് സർക്കാർ മുൻഗണന നൽകുന്നതിനും സിദ്ധരാമയ്യ പറഞ്ഞു
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.