മൊബൈൽ ഫോൺ വാങ്ങാൻ വീട്ടുകാർ വിസമ്മതിച്ചു; 20കാരൻ ആത്മഹത്യ ചെയ്തു

ബെംഗളൂരു: മുത്തച്ഛൻ മൊബൈൽ ഫോൺ വാങ്ങാൻ വിസമ്മതിച്ചതിനെ തുടർന്ന് ചിത്രദുർഗ ജില്ലയിലെ കോലാഹൽ ഗ്രാമത്തിൽ 20 കാരനായ യുവാവ് ആത്മഹത്യ ചെയ്തു. യശ്വന്ത് എന്ന കുട്ടിയാണ് മരിച്ചത്.

ഒക്‌ടോബർ ഏഴിന് ഗ്രാമത്തിൽ ഗണേശ വിഗ്രഹ നിമജ്ജന ഘോഷയാത്രയ്ക്കിടെ മൊബൈൽ ഫോൺ നഷ്ടപ്പെട്ടതിനെ തുടർന്ന് മുത്തച്ഛനോട് പുതിയ മൊബൈൽ ഫോൺ വാങ്ങാൻ ആവശ്യപ്പെട്ടു.

  കുരുക്കില്ലാ, ടോളില്ലാ യാത്ര; എസ് എം കൃഷ്ണ റോഡ് തുറന്നു; സവിശേഷതകള്‍ ഏറെ അറിയാന്‍ വായിക്കു

കർഷകനായ യശ്വന്തിന്റെ മുത്തച്ഛൻ ഉള്ളി വിളവെടുപ്പ് കഴിഞ്ഞ് പുതിയ ഫോൺ വാങ്ങി നൽകാമെന്ന് വാഗ്ദാനം ചെയ്തു.

ഒക്‌ടോബർ 18ന് യശ്വന്ത് തനിക്ക് ഉടൻ മൊബൈൽ ഫോൺ വാങ്ങി നൽകണമെന്ന് മുത്തച്ഛനെ ഭീഷണിപ്പെടുത്താൻ വളം കഴിച്ചെന്നാണ് പറയുന്നത്.

സംഭവത്തെ തുടർന്ന് ചികിത്സയ്ക്കായി ചിത്രദുർഗയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടുതൽ ചികിത്സയ്ക്കായി ദാവൻഗരെയിലെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ വ്യാഴാഴ്ച മരിച്ചു.

സംഭവത്തിൽ ചിത്രഹള്ളി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. യശ്വന്തിന്റെ അച്ഛൻ 17 വർഷം മുമ്പ് മരിച്ചു. അമ്മയ്ക്കും മുത്തച്ഛനുമൊപ്പമാണ് യശ്വന്ത് കഴിഞ്ഞിരുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിസ്ഡം സ്റ്റുഡൻസ് ബെംഗളൂരു കമ്മിറ്റി നിലവിൽ വന്നു; പുതിയ ഭാരവാഹികളെ അറിയാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തടാകത്തിൽ പൊന്തിക്കിടന്ന ചുവന്ന സ്യൂട്ട്കേസിന് ഉളളിലെ മൃതദേഹം; സുഹൃത്തിന്റെ അമ്മയെ കൊന്ന് തള്ളിയ പ്രതി പിടിയിൽ
[masterslider id="10"]

Related posts