ബിഹാർ: മുസാഫർപൂർ ജില്ലയിലെ ബാഗമതി നദിയിൽ 30 ലധികം കുട്ടികളുമായി പോയ ബോട്ട് മറിഞ്ഞ് കാണാതായ 12 കുട്ടികളുടെ മൃതദേഹങ്ങൾ വെള്ളിയാഴ്ച നദിയിൽ നിന്ന് കണ്ടെടുത്തതായി പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. മുസാഫർപൂർ നഗരത്തിലെ ബെനിവ മേഖലയിൽ മധുരപട്ടി ഘട്ടിൽ കവിഞ്ഞൊഴുകുന്ന ബാഗമതി നദിയിൽ ബോട്ട് മറിഞ്ഞു. മുപ്പതിലധികം കുട്ടികൾ ബോട്ടിൽ സ്‌കൂളിലേക്ക് പോവുകയായിരുന്നെന്ന് പറയപ്പെടുന്നു. ഇതിൽ 20 കുട്ടികളെ വ്യാഴാഴ്ച തന്നെ രക്ഷപ്പെടുത്തി.12 കുട്ടികളെ കാണാതായതിനാൽ ഇവർക്കായുള്ള തിരച്ചിൽ ഇന്നലെ മുതൽ തുടരുകയാണ്. കുട്ടികളെ കാണാതായ നിമിഷം മുതൽ ദേശീയ ദുരന്ത നിവാരണ സേനയുടെയും…
Read MoreMonth: September 2023
ലെസ്ബിയൻ പ്രതിമ എന്ന പരാമർശത്തിൽ ഉറച്ച് നില്‍ക്കുന്നു; അലൻസിയർ
സംസ്ഥാന ചലച്ചിത്ര വേദിയിൽ നടത്തിയ വിവാദ പ്രസ്താവനയിൽ വിശദീകരണത്തിനിടെ വീണ്ടും വിവാദ പരാമർശം നടത്തി നടന്‍ അലന്‍സിയര്‍. പെൺപ്രതിമ നൽകി പ്രലോഭിപ്പിക്കുന്നു എന്ന പ്രസംഗത്തിൽ തെറ്റില്ലെന്നും പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നുവെന്നും അവാർഡ് ആയി നൽകുന്നത് ലെസ്ബിയൻ പ്രതിമകലെയാണെന്നുമായിരുന്നു വിവിധ പ്രസ്താവന. തന്റെ പരാമർശം സ്ത്രീ വിരുദ്ധമാണെന്ന് പറയുന്നവർ ഏത് പക്ഷത്താണ് ഇരിക്കുന്നതെന്നും അലന്‍സിയര്‍ ചോദിച്ചു . ഇന്നലെയാണ്, സ്പെഷ്യൽ ജൂറി പുരസ്കാരത്തിന് സ്വർണം പൂശിയ പ്രതിമ തരണമെന്ന വിവാദപരാമർശവുമായി നടൻ അലൻസിയർ രംഗത്തെത്തിയത്. പെൺപ്രതിമ തന്ന് പ്രലോഭിപ്പിക്കരുത്. ആൺകരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നിടത്ത് ആൺകരുത്തുള്ള ശില്പം…
Read Moreറീട്ടെയിൽ ബിയർ വിൽപ്പനയ്ക്കുള്ള പുതിയ ലൈസൻസ് പദ്ധതിയിട്ട് സർക്കാർ
ബംഗളൂരു: ബിയർ പ്രേമികൾക്ക് ഒരു സന്തോഷ വാർത്ത. വരുമാനം വർധിപ്പിക്കുന്നതിനും ടാപ്പ് (ഡ്രാഫ്റ്റ്) ബിയറിന്റെ വർദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനുമുള്ള നീക്കത്തിൽ, റീട്ടെയിൽ വെൻഡ് ഓഫ് ബിയർ (ആർവിബി) ഔട്ട്‌ലെറ്റുകൾക്ക് പുതിയ “സ്വതന്ത്ര” അല്ലെങ്കിൽ “സ്റ്റാൻഡ് എലോ” ലൈസൻസുകൾ നൽകാൻ സർക്കാർ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. എന്നാൽ, അതേക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നുമില്ലന്നും മാധ്യമങ്ങൾ കൂട്ടിച്ചേർത്തു. കെഗ്ഗുകളിൽ സൂക്ഷിച്ച് ടാപ്പിൽ നിന്ന് നേരിട്ട് വിളമ്പുന്ന ഒരു ബിയറാണ് ഡ്രാഫ്റ്റ്, അല്ലെങ്കിൽ ഡ്രാഫ്റ്റ് ബിയർ. കുപ്പിയിലെ ബിയറുമായി താരതമ്യപ്പെടുത്തുമ്പോൾ ചടുലമായ രുചിയും മനോഹരമായ നുരയോട് കൂടിയും ഇത് പുതിയതാണ്. നിലവിൽ,…
Read Moreകർണാടകയിലെ 195 താലൂക്കുകൾ വരൾച്ചബാധിതമായി പ്രഖ്യാപിച്ചു
ബെംഗളൂരു: ബെംഗളൂരു അർബൻ ജില്ല മുഴുവൻ ഉൾപ്പെടുന്ന 195 താലൂക്കുകളിൽ വരൾച്ചബാധിതമായി പ്രഖ്യാപിച്ച് സർക്കാർ എക്സിക്യൂട്ടീവ് ഉത്തരവ് പുറപ്പെടുവിച്ചു. വരൾച്ച സംബന്ധിച്ച മന്ത്രിസഭാ ഉപസമിതി 195 താലൂക്കുകളുടെ പട്ടിക അന്തിമമാക്കിയതിന് പിന്നാലെയാണ് ഉത്തരവ്. 161 താലൂക്കുകൾ ‘തീവ്ര’ വിഭാഗത്തിലും 34 ‘മിതമായ’ വിഭാഗത്തിലുമാണ് ഉൾപ്പെടുത്തിയിട്ടുമുള്ളത്. ബെംഗളൂരു ഈസ്റ്റ് താലൂക്കിൽ അതിരൂക്ഷമായ വരൾച്ചയും ബെംഗളൂരു നോർത്ത്, ബെംഗളൂരു സൗത്ത്, യെലഹങ്ക, ആനേക്കൽ താലൂക്കുകളിൽ മിതമായ വരൾച്ചയുമാണ് റിപ്പോർട് ചെയ്തിട്ടുള്ളത്. ബെംഗളൂരു റൂറൽ ജില്ലയിലെ ദൊഡ്ഡബല്ലാപൂർ, ഹോസ്‌കോട്ട്, നെലമംഗല എന്നിവയ്‌ക്കൊപ്പം കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതി ചെയ്യുന്ന…
Read Moreവഞ്ചനകേസ്; ഹിന്ദുത്വ അനുകൂല പ്രവർത്തക ചൈത്ര കുന്ദാപൂർ സിസിബി ഓഫീസിൽ കുഴഞ്ഞുവീണു
ബംഗളൂരു: സിറ്റി ക്രൈംബ്രാഞ്ചിൽ (സിസിബി) ചോദ്യം ചെയ്തുകൊണ്ടിരുന്ന ചൈത്ര കുന്ദാപൂർ പെട്ടെന്ന് കുഴഞ്ഞുവീണതിനെ തുടർന്ന് വിക്ടോറിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ യുവതി അബോധാവസ്ഥയിലായിരുന്നുവെന്നാണ് റിപ്പോർട്ട്. വെള്ളിയാഴ്ച രാവിലെയാണ് ചൈത്രയെ ചോദ്യം ചെയ്യുന്നതിനായി വനിതാ പുനരധിവാസ കേന്ദ്രത്തിൽ നിന്ന് സിസിബി ഓഫീസിലേക്ക് കൊണ്ടുവന്നത് . ഒരു മണിക്കൂറിന് ശേഷം ചൈത്ര കുന്ദാപൂ പെട്ടെന്ന് കുഴഞ്ഞു വീഴുകയും പോലീസ് ജീപ്പിൽ വിക്ടോറിയ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. അഞ്ച് കോടി രൂപയുടെ തട്ടിപ്പ് കേസിൽ ചൈത്രയടക്കം ആറ് പേരെ സിസിബി പൊലീസ് അറസ്റ്റ് ചെയ്തു. ഉഡുപ്പി…
Read Moreബെംഗളൂരുവിൽ 2.5 കോടിയുടെ ലഹരി മരുന്നുമായി 15 മലയാളികൾ അടക്കം 34 പേർ അറസ്റ്റിൽ
ബെംഗളൂരു: നഗരത്തിൽ സെൻട്രൽ ക്രൈം ബ്രാഞ്ച് നടത്തിയ വ്യാപക പരിശോധനയിൽ 2 .4കോടി രൂപയുടെ ലഹരി മരുന്ന് പിടികൂടി. 15 മലയാളികൾ അടക്കം 34 പേരെ അറസ്റ്റ് ചെയ്‌തിട്ടുണ്ട്. അറസ്റിലായവരിൽ നൈജീരിയൻ സ്വദേശിയും ഉൾപ്പെടുന്നു. ലഹരിക്കടത്തിന് ഉപയോഗിച്ചിരുന്ന 26 മൊബൈൽ ഫോണുകളും 5 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. നഗരത്തിലെ കല്ലജ് വിദ്യാർത്ഥികൾക്കും ഐ.ടി ജീവനക്കാർക്കും ലഹരിമരുന്ന് വിതരണം ചെയ്യുന്നവരാണ് പിടിയിലായിട്ടുള്ളത്.
Read Moreസർക്കാർ ബസ് മേൽപ്പാലത്തിൽ നിന്ന് താഴേയ്ക്ക് വീണ് 20 പേർക്ക് പരിക്ക്
ഉത്തർപ്രദേശിലെ ഗാസിയാബാദ് ജില്ലയിൽ സർക്കാർ ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് മേൽപ്പാലത്തിൽ നിന്ന് നിലത്തേക്ക് പതിച്ചു. ഡൽഹി-മീററ്റ് എക്‌സ്‌പ്രസ് വേയിലുണ്ടായ ഈ സംഭവത്തിൽ 20 യാത്രക്കാർക്ക് ഗുരുതരമായി പരിക്കേറ്റു, പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡൽഹി-മീററ്റ് എക്‌സ്പ്രസ് വേയിലൂടെ സർക്കാർ ബസ് പോവുകയായിരുന്നു. ഈ സമയം ഹവാ ഹവായ് റസ്‌റ്റോറന്റിന് സമീപം ഡ്രൈവറിന് ബസിന്റെ നിയന്ത്രണം നഷ്ടമായതോടെ മറിയുകയായിരുന്നു. പിന്നീട് ബസ് നേരിട്ട് റോഡരികിലെ ഡിവൈഡറിൽ ഇടിച്ച് മേൽപ്പാലത്തിന് മുകളിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നു. അപകടത്തിൽ 20 യാത്രക്കാർക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരെ ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചതായി എസിപി…
Read More‘9 സ്‌കിൻ’, പുതിയ സ്കിൻ കെയർ ബ്രാൻഡുമായി നയൻതാര; വെബ്‌സൈറ്റ് ലോഞ്ച് ചെയ്തു
ദക്ഷിണേന്ത്യയിൽ നിന്ന് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാളായ ലേഡി സൂപ്പർസ്റ്റാർ നയൻതാര ഇപ്പോൾ മറ്റൊരു റോളിലാണ്. പുതിയ ഒരു സ്‌കിൻ കെയർ ബ്രാൻഡ് പരിചയപ്പെടുത്തിയിരിക്കുകയാണ് താരം ഇപ്പോൾ. ‘9 സ്‌കിൻ’ എന്ന് പേരിട്ടിരിക്കുന്ന ബ്രാൻഡിന്റെ വെബ്‌സൈറ്റ് ലോഞ്ച് തന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിലൂടെ താരം തന്നെയാണ് പ്രഖ്യാപിച്ചത്. ഉൽപ്പന്നങ്ങളുടെ ഔദ്യോഗിക വിൽപന സെപ്‌റ്റംബർ 29ന് ആരംഭിക്കുമെന്നും ഇൻസ്റ്റഗ്രാമിൽ താരം അറിയിച്ചു. 9 സ്കിൻ എന്ന പേരിൽ സ്കിൻ കെയർ ഉൽപ്പന്നങ്ങളുടെ സ്വന്തം നിര തന്നെ സ്‌റ്റന്നർ പുറത്തിറക്കിയിരിക്കുന്നത്. ആറ് വർഷത്തെ അശ്രാന്ത…
Read Moreമനുഷ്യർക്ക് പകരം മണൽ ചാക്കുകൾ; കെങ്കേരി-ചല്ലഘട്ട പാതയിൽ ബിഎംആർസിഎൽ ലോഡ് ടെസ്റ്റിംഗ് നടത്തിയത് ഇങ്ങനെ
ബെംഗളൂരു: ചല്ലഘട്ട മുതൽ കടുഗോഡി (വൈറ്റ്ഫീൽഡ്) വരെ നീളുന്ന ബെംഗളൂരുവിലെ നമ്മ മെട്രോ പർപ്പിൾ ലൈനിന്റെ പൂർണ്ണ വിപുലീകരണം യാത്രക്കാർ ആകാംക്ഷയോടെ പ്രതീക്ഷിക്കുന്നത്. ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) സെപ്റ്റംബർ 1 ന് കെങ്കേരി-ചല്ലഘട്ട സ്ട്രെച്ചിനുള്ളിൽ നൈസ് റോഡ് സെഗ്‌മെന്റിന് മുകളിൽ സ്ഥിതി ചെയ്യുന്ന സ്റ്റീൽ ഗർഡറിൽ അഞ്ച് ദിവസത്തെ പ്രധാന ലോഡ് ടെസ്റ്റ് പൂർത്തിയാക്കി. ട്രാക്കുകൾക്കും പ്ലിന്ത് ബീമിനുമിടയിൽ 30 കിലോ വീതം ഭാരമുള്ള 2,827 സാൻഡ്ബാഗുകൾ സ്ഥാപിച്ചതിനാൽ പരീക്ഷണം വിജയിച്ചതായി ബിഎംആർസിഎൽ അധികൃതർ അറിയിച്ചു. കൂടാതെ, ഘടനാപരമായ സ്ഥിരത…
Read Moreനമ്മ മെട്രോയുടെ കെങ്കേരി-ചല്ലഘട്ട പാതയുടെ ലോഞ്ച് വൈകുന്നു, പരിശോധന സെപ്തംബർ 21 വരെ നീട്ടി
ബെംഗളൂരു: നമ്മ മെട്രോയുടെ കെങ്കേരി-ചല്ലഘട്ട പാതയുടെ ലോഞ്ച് വൈകുമെന്ന് റിപ്പോർട്ട്. മെട്രോയുടെ പർപ്പിൾ ലൈൻ വെള്ളിയാഴ്ചയോടെ പൂർണതോതിൽ പ്രവർത്തനക്ഷമമാക്കാനാണ് സജ്ജീകരിച്ചിരുന്നത്. അതേസമയം സതേൺ സർക്കിളിലെ മെട്രോ റെയിൽ സേഫ്റ്റി (സിഎംആർഎസ്) കമ്മിഷണർക്ക് അടുത്തിടെ നിർമിച്ച റീച്ചുകളുടെ സുരക്ഷാ പരിശോധന നടത്താൻ കഴിയാത്തതിനാൽ കെങ്കേരി-ചല്ലഘട്ട പാതയുടെ ലോഞ്ച് വൈകാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ. പരിശോധനകൾ വെള്ളിയാഴ്ച നടത്താൻ നേരത്തെ നിശ്ചയിച്ചിരുന്നെങ്കിലും, കെആർ പുരം മുതൽ ബൈയപ്പനഹള്ളി വരെയുള്ള ഭാഗത്തേക്ക് കുറഞ്ഞത് സെപ്റ്റംബർ 21 വരെ സിഎംആർഎസ് മാറ്റിവച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പർപ്പിൾ ലൈനിലെ ദീർഘനാളായി കാത്തിരിക്കുന്ന…
Read More