ഹൈക്കോടതി വളപ്പിൽ 10 നില കെട്ടിടം നിർമിക്കാൻ സർക്കാർ നിർദേശം

ബെംഗളൂരു: ഹൈക്കോടതി വളപ്പിൽ ഭരണകാര്യങ്ങളുടെ നടത്തിപ്പിനായി പത്ത് നില കെട്ടിടം നിർമിക്കാൻ നിർദേശമുണ്ടെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഹൈക്കോടതി കെട്ടിടത്തിന്റെ താഴത്തെ നിലയിലുള്ള ഓഫീസുകൾ മാറ്റി സ്ഥാപിക്കാൻ ഉചിതമായ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകൻ എൽ. രമേഷ് നായികും ഹൈക്കോടതി കെട്ടിട സമുച്ചയത്തിന് ഭൂമി അനുവദിക്കാൻ സർക്കാരിന് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ശരൺ ദേശായിയും പ്രത്യേക പൊതുതാൽപ്പര്യ ഹർജികൾ സമർപ്പിച്ചു. ഈ ഹർജികൾ പരിഗണിച്ച ചീഫ് ജസ്റ്റിസ് പ്രസന്ന ബാലചന്ദ്ര വരലെ, ജസ്റ്റിസ് കൃഷ്ണ എസ്.ദീക്ഷിത് എന്നിവരടങ്ങിയ ബെഞ്ചിനെ സർക്കാർ അറിയിച്ചു. ഹൈക്കോടതിയുടെ വിപുലീകരണത്തിന്…

Read More

കാവേരി വിഷയത്തിൽ അതീവ ജാഗ്രതയിൽ ബെംഗളൂരു: തമിഴ്‌നാട് ജനവാസ കേന്ദ്രങ്ങളിൽ സുരക്ഷ വർധിപ്പിക്കാൻ ഉത്തരവ്

ബെംഗളൂരു: തമിഴ്‌നാടിന് 5,000 ക്യുസെക്‌സ് വെള്ളം വിട്ടുനൽകാൻ കർണാടകയോട് സുപ്രീം കോടതി ഉത്തരവിട്ടതിന് തൊട്ടുപിന്നാലെഅനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ ജാഗ്രതവേണമെന്ന് ബെംഗളൂരു പോലീസ് കമ്മീഷണർ ബി ദയാനന്ദ നഗരത്തിലെ എല്ലാ ഡെപ്യൂട്ടി പോലീസ് കമ്മീഷണർമാർക്കും സർക്കുലർ നൽകി. കൂടാതെ തമിഴർ കൂടുതലുള്ള സ്ഥലങ്ങളിൽ സുരക്ഷ ശക്തമാക്കാനും ഡിസിപിമാരോട് കമ്മീഷണർ ഉത്തരവിട്ടിട്ടുണ്ട്. സുപ്രീം കോടതി ഉത്തരവിൽ അസ്വസ്ഥരായ നിരവധി സംഘടനകൾ ബെംഗളൂരുവിൽ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്, മുൻകരുതൽ നടപടിയെന്ന നിലയിൽ ക്രമസമാധാനപാലനത്തിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ പോലീസ് കമ്മീഷണർ ഡിസിപിമാരോട് ഉത്തരവിട്ടു. ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷ…

Read More

സ്‌കൂളിൽ ആരാധന നടത്തിയ വിദ്യാർത്ഥിയുടെ കൈ അധ്യാപിക ഒടിച്ചതായി പരാതി

ബെംഗളൂരു : കർണാടകയിലെ സ്‌കൂളിൽ ഗണേശ പ്രതിമ പൂജിച്ചതിന് വിദ്യാർത്ഥിയുടെ കൈ ഒടിച്ച സംഭവത്തിൽ അധ്യാപകനെ കോലാർ വിദ്യാഭ്യാസ വകുപ്പ് സസ്‌പെൻഡ് ചെയ്തു. കോലാർ ജില്ലയിലെ കെജിഎഫ് താലൂക്കിലെ അല്ലിക്കള്ളി വില്ലേജ് പ്രൈമറി സ്കൂളിലെ പ്രധാനാധ്യാപിക ഹേമലതയെയാണ് സെപ്റ്റംബർ 20 ബുധനാഴ്ച കോലാർ പൊതുവിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ കൃഷ്ണമൂർത്തിയുടെ ഉത്തരവിനെത്തുടർന്ന് സസ്‌പെൻഡ് സസ്‌പെൻഡ് ചെയ്തത്. വിദ്യാർഥിയുടെ ചികിൽസാ ചെലവുകൾ വഹിക്കാനും ഹേമലതയോട് നിർദേശിച്ചു. കഴിഞ്ഞയാഴ്ച സ്‌കൂളിൽ ഗണേശ പ്രതിമ പൂജിച്ചതിന് വിദ്യാർഥിനി ഭവ്യയെ പ്രധാനാധ്യാപിക മർദിച്ചിരുന്നു. ഭവ്യയ്‌ക്ക് ലഭിച്ച ശിക്ഷയുടെ തീവ്രതയിൽ കുട്ടിയുടെ ഇടതുകൈയ്‌ക്ക്…

Read More

ഒരുമിച്ചു മദ്യപിച്ച സുഹൃത്ത് മകളെ പീഡിപ്പിച്ചു; സുഹൃത്തിനെ കൊലപ്പെടുത്തി പിതാവ്

ബെംഗളൂരു: കൂടായിരുന്നു മദ്യപിക്കുകയും അദ്ദേഹത്തിന്റെ തന്നെ മകളെ പീഡിപ്പിക്കുകയും ചെയ്ത സുഹൃത്തിനെ കൊലപ്പെടുത്തി. സംഭവം ബുധനാഴ്ച കടുഗോഡി പോലീസ് സ്റ്റേഷൻ പരിധിയിൽ ആണ് ഉണ്ടായത് . നേപ്പാൾ സ്വദേശിയായ പ്രേം രാജ് ഉപാധ്യായ (57) ആണ് കൊല്ലപ്പെട്ടത്. ധർമേന്ദ്ര സിങ്ങിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. നേപ്പാൾ സ്വദേശികളായ ഇരുവരും ബെംഗളൂരുവിലെ ഒരേ വീട്ടിലാണ് താമസിച്ചിരുന്നത്. എസ്ബിആർ കമ്പനിയിൽ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുകയായിരുന്നു പ്രേംരാജ്. അവിടെ നിന്ന് ജോലി ഉപേക്ഷിച്ച് ഒരു ഹോട്ടലിൽ ചേർന്നു. മദ്യത്തിന് അടിമയായതിനാൽ ധമേന്ദ്രയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. ബുധനാഴ്ച…

Read More

പ്രണയം നിരസിച്ചു; കർണാടകയിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥിനിയുടെ കഴുത്തുമുറിച്ച് സീനിയർ വിദ്യാർത്ഥി

ബെംഗളൂരു: പ്രണയാഭ്യർത്ഥന നിരസിച്ചതിന് കർണാടക എഞ്ചിനീയറിംഗ് വിദ്യാർത്ഥി ജൂനിയറിനെ കഴുത്തറുത്ത് പരിക്കേൽപിച്ചു. സംഭവത്തിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥി അറസ്റ്റിൽ. കോലാർ ഗോൾഡ് ഫീൽഡിലെ (കെജിഎഫ്) ഡോ ടി തിമ്മയ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി കോളേജിലാണ് സംഭവം. രണ്ടാം വർഷ മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായ പ്രീതം പ്രഭു എന്ന പ്രതി തന്റെ ജൂനിയറായ 20 വയസ്സുള്ള ഐറിനോടാണ് പ്രണയാഭ്യർത്ഥന നടത്തിയത്. എന്നാൽ പെൺകുട്ടി വിസമ്മതിച്ചതിനെ തുടർന്ന് പ്രീതം ബ്ലേഡ് ഉപയോഗിച്ച് പെൺകുട്ടിയെ ആക്രമിക്കുകയും തൊണ്ടയ്ക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് റിപ്പോർട്ടുകൾ. ഉടൻ തന്നെ പ്രാദേശിക ആശുപത്രിയിലേക്ക് പെൺകുട്ടിയെ കൊണ്ടുപോയി.…

Read More

അവശനിലയിൽ ബെംഗളൂരുവിലെ തെരുവിൽ നിന്നും കണ്ടെത്തിയ മലയാളി വയോധികൻ മരിച്ചു

ബെംഗളൂരു: കലാശാപാളയ യിൽ അവശനിലയിൾ കണ്ടെത്തിയ മലയി മരിച്ചു. തൃശൂർ ആളൂർ സ്വദേശി ആന്റണി (68) ആണ് ബന്നാർഘട്ടെ റോഡിലെ എ.ഐ.ആർ ഹ്യുമാനിറ്റേറിയൻ വയോജന കേന്ദ്രത്തിൽ മരിച്ചത്. ഈ മാസം 5 നാണ് കടത്തിണ്ണയിൽ അവശനിലയിൽ ആന്റണിയെ കണ്ടെത്തിയത്. ആന്റണിയുടെ ബന്ധുക്കൾ എത്താത്തതിനെ തുടർന്ന് സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. നിലവിൽ ആന്റണിയുടെ മൃതദേഹം വിക്ടോറിയ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി

Read More

ബൈയപ്പനഹള്ളി – കെആർ പുരം വരെയുള്ള മെട്രോ പാതയുടെ സുരക്ഷാപരിശോധന വിജയകരമായി പൂർത്തിയാക്കി

ബെംഗളൂരു: ആകാംക്ഷയോടെ കാത്തിരുന്ന നമ്മ മെട്രോയുടെ ബൈയപ്പനഹള്ളി-കെആർ പുര (2 കിലോമീറ്റർ) ഭാഗത്തിന്റെ (2 കിലോമീറ്റർ) പരിശോധന മെട്രോ റെയിൽ സുരക്ഷാ കമ്മീഷണർ (സിഎംആർഎസ്) വ്യാഴാഴ്ച പൂർത്തിയാക്കി. വ്യാഴാഴ്ച ഉച്ചയോടെയാണ് മെട്രോ റെയിൽവേ സേഫ്റ്റി കമ്മിഷണർ അനന്ത് മധുകർ ചൗധരിയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധനയ്ക്കെത്തിയത്. ഇതിന്റെറിപ്പോർട്ട് തിങ്കളാഴ്ച ബി.എം.ആർ.സി.എല്ലിന് കൈമാറുമെന്നാണ് വിവരം. സിഗ്നലിങ് സംവിധാനം, പാതയിലൂടെ വൈദ്യുതി കടന്നുപോകുന്നതിന്റെ കൃത്യത, യാത്രക്കാർക്കായി ഒരുക്കിയ എസ്കലേറ്ററുകൾ, ലിഫ്റ്റുകൾ തുടങ്ങിയവയാണ് മെട്രോ റെയിൽവേ സേഫ്റ്റി കമ്മിഷണർ പരിശോധിച്ചത്. തുടർന്ന് ബൈയപ്പനഹള്ളിക്കും കൃഷ്ണരാജപുര മെട്രോ സ്റ്റേഷനുകൾക്കുമിടയിൽ പുതുതായി നിർമ്മിച്ച…

Read More

പൂജ അവധി: കേരള, കർണാടക ആർ.ടി.സി. ബസുകളിൽ ടിക്കറ്റ് വിൽപ്പന തകൃതി; കഴുത്തറുത്തറപ്പൻ നിരക്കുമായി സ്വകാര്യ ബസുകൾ

ksrtc

ബെംഗളൂരു : കേരള, കർണാടക ആർ.ടി.സി. ബസുകളിൽ പൂജ അവധിയോടനുബന്ധിച്ച് ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്കുള്ള ബുക്കിങ് തകൃതിയായി നടക്കുന്നു. ഒക്ടോബർ 23-നാണ് മഹാനവമി അവധി. ഒക്ടോബർ 23- തിങ്കളാഴ്ചയാണ് മഹാനവമി അവധി അതുകൊണ്ടുതന്നെ മൂന്നുദിവസം അടുപ്പിച്ച് അവധികിട്ടുമെന്നതിനാൽ ഐ.ടി. മേഖലയിലെയുൾപ്പെടെ ഒട്ടേറെ മലയാളികളാണ് നാട്ടിൽ പോകാനിരിക്കുന്നത്. ഇതിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിലെ ടിക്കറ്റ് ബുക്കിങ്ങാണ് ആർ.ടി.സി. ബസുകളിൽ ആരംഭിച്ചത്. ഒക്ടോബർ 19 (വ്യാഴം), 20 (വെള്ളി), 21 (ശനി) ദിവസങ്ങളിലാണ് കൂടുതൽ ടിക്കറ്റ് വിറ്റുപോകുന്നത്. ഈ ദിവസങ്ങളിൽ മിക്ക ബസുകളിലും പകുതിയിലധികം ടിക്കറ്റുകൾ വിറ്റുതീർന്നിട്ടുണ്ട്. അതെസമയം ഇതിനോടകം…

Read More

ബെംഗളൂരുവിൽ മലയാളി വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: മലയാളി വിദ്യാർത്ഥിനിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കാസർഗോഡ് നാഗരാജെ സാലതടുക്ക അബ്ദുൽ ലത്തീഫിന്റെ മകൾ ആയിഷത്ത് ശനിയാ ഭാനു (17) നെ കമലാനഗറിലെ ബന്ധുവീട്ടിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുപോയി. മാതാവ് : ഫൗസി സഹോദരങ്ങൾ: സൽമാൻ ഫാരിസ്, ഖദീജത്ത് ഇഹ്സാന, ഉമർ ഹാതിം, അഹ്സാബ് സുൽത്താൻ

Read More

ബെംഗളൂരുവിൽ ഉടൻ പ്രോപ്പർട്ടി വില ഉയരാൻ സാധ്യത

ഒക്‌ടോബർ 1 മുതൽ പുതിയ പുതുക്കിയ ‘മാർഗ്ഗനിർദ്ദേശ മൂല്യം’ പ്രാബല്യത്തിൽ വരുമെന്ന് കർണാടക സർക്കാർ അറിയിച്ചു. ഏറ്റവും പുതിയ മാർഗ്ഗനിർദ്ദേശ മൂല്യം നിലവിലെ മാർഗ്ഗനിർദ്ദേശ മൂല്യത്തിലേത്തിൽ നിന്നും ശരാശരി 25 മുതൽ 30 ശതമാനം വരെ വർദ്ധിക്കാൻ സാധ്യതയുണ്ട്. പ്രാദേശികതയും ഘടനയും അനുസരിച്ച് സർക്കാർ നിശ്ചയിച്ചിട്ടുള്ള വസ്തുവിന്റെ ഏറ്റവും കുറഞ്ഞ വിൽപ്പന വിലയാണ് മാർഗ്ഗനിർദ്ദേശ മൂല്യമെന്ന് കർണാടക റവന്യൂ മന്ത്രി കൃഷ്ണ ബൈരെ ഗൗഡ മാധ്യമപ്രവർത്തകരോട് പറഞ്ഞു, “രജിസ്ട്രേഷൻ വകുപ്പ് നിയമപ്രകാരം എല്ലാ വർഷവും ഗൈഡൻസ് മൂല്യം പരിഷ്കരിക്കണം, എന്നാൽ, കഴിഞ്ഞ അഞ്ച് വർഷമായി…

Read More
Click Here to Follow Us