ബെംഗളൂരു: മെട്രോ ഉപയോക്താക്കൾക്ക് ഉടൻ തന്നെ ചില മെട്രോ സ്റ്റേഷനുകളിൽ 5G സിഗ്നൽ കണക്ഷൻ ലഭിക്കും.
ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) നഗരത്തിലെ തിരഞ്ഞെടുത്ത മെട്രോ സ്റ്റേഷനുകളിൽ 5 ജി സിഗ്നൽ കണക്ഷനുകൾക്കുള്ള ടെൻഡറിന്റെ സമയപരിധി ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 7 വരെ നീട്ടി
യാത്രക്കാർക്ക് മികച്ച ഡിജിറ്റൽ അനുഭവം നൽകുന്നതിനാണ് , അതിവേഗ 5G ഇന്റർനെറ്റ് ആക്‌സസ് നൽകുന്നത്.
അതിനായി സെല്ലുലാർ ടവറുകൾ സ്ഥാപിക്കുന്നതിനായി മെട്രോ പില്ലറുകളിൽ സ്ഥലം പാട്ടത്തിനെടുക്കാനും BMRCL തീരുമാനിച്ചട്ടുണ്ട്
നിലവിൽ രണ്ട് ടെലികോം ഓപ്പറേറ്റർമാരായ എയർടെലും ജിയോയുമാണ് 5ജി കണക്റ്റിവിറ്റി വാഗ്ദാനം ചെയ്യുന്നത്.
ഈ ടെലികോം ഓപ്പറേറ്റർമാർക്ക് സ്ഥലം ലൈസൻസ് നൽകുന്നതിലൂടെ ഗണ്യമായ നോൺ-ഫെയർ വരുമാനം ഉണ്ടാക്കാനാണ് BMRCL പ്രതീക്ഷിക്കുന്നത്. മറ്റ് നഗരങ്ങളിലെ വിജയം കണ്ടാണ് ബെംഗളൂരുവിൽ ഈ മാതൃക പരീക്ഷിക്കുന്നത്. എന്നും
സ്ഥലത്തെയും നഗരത്തെയും ആശ്രയിച്ച്, അവർ ഒരു തൂണിന് ഏകദേശം 5,000 രൂപയോലമാണ് സമ്പാദിക്കുന്നത്. അതുകൊണ്ടുതന്നെ പില്ലർ സ്‌പേസുകളുടെ എണ്ണത്തെ ആശ്രയിച്ച്, ബിഎംആർസിഎല്ലിന് നിരക്കിൽ നിന്നും ഇതര വരുമാനം ഉണ്ടാക്കാൻ കഴിയും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.