ബെംഗളൂരു: കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (KSRYC) ഓഗസ്റ്റ് 21 മുതൽ സെപ്റ്റംബർ 2 വരെ ഷെഡ്യൂൾ ചെയ്തിരിക്കുന്ന രണ്ടാം പ്രീ-യൂണിവേഴ്സിറ്റി സപ്ലിമെന്ററി പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് സംസ്ഥാനത്തുടനീളം സൗജന്യ ബസ് യാത്ര നൽകാൻ തീരുമാനിച്ചു.
വിദ്യാർത്ഥികൾക്ക് താമസിക്കുന്ന സ്ഥലത്ത് നിന്ന് പരീക്ഷാ കേന്ദ്രത്തിലേക്കും തിരിച്ചതും സൗജന്യ യാത്ര ലഭിക്കുന്നതിനായി ഹാൾ ടിക്കറ്റ് കാണിച്ചാൽ മതിയാകും.
സാധാരണ ബസുകളിലും വേഗദൂത ബസുകളിലും ഈ സൗകര്യം ബാധകമാകുമെന്ന് കെഎസ്ആർടിസി പ്രസ്താവനയിൽ അറിയിച്ചു.
സംസ്ഥാനത്തുടനീളം വിദ്യാർത്ഥികൾക്ക് സൗജന്യ ബസ് സർവീസ് പ്രയോജനപ്പെടുത്താം.
രണ്ടാം പി.യു വിദ്യാർത്ഥികൾക്കുള്ള രണ്ടാം സപ്ലിമെന്ററി പരീക്ഷകൾ ഓഗസ്റ്റ് 21 മുതൽ സെപ്റ്റംബർ 2 വരെ വിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്.
രണ്ടാം തവണ സപ്ലിമെന്ററി പരീക്ഷ എഴുതുന്ന II PUC വിദ്യാർത്ഥികളുടെ യാത്ര സുഗമമാക്കുന്നതിന്, KSRTC ഈ വിദ്യാർത്ഥികൾക്ക് അവരുടെ സിറ്റി, സബർബൻ, ഓർഡിനറി, എക്സ്പ്രസ് ബസുകളിൽ അവരുടെ താമസസ്ഥലത്ത് നിന്ന് പരീക്ഷാ കേന്ദ്രങ്ങളിലേക്ക് പരീക്ഷാ കാലയളവ് 21.08.2023 മുതൽ 02.09.2023 വരെ, പരീക്ഷാ പ്രവേശന ടിക്കറ്റ് ഹാജരാക്കി സൗജന്യ യാത്ര അനുവദിക്കാൻ തീരുമാനികച്ചതായി കെഎസ്ആർടിസി പ്രസ്താവനയിൽ പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.