ബെംഗളൂരു: അടുത്തിടെ ഫർണിച്ചർ വിൽക്കുന്ന സ്വീഡിഷ് മൾട്ടിനാഷണൽ കമ്പനിയായ ഐകെഇഎ സന്ദർശിച്ച ഒരു സ്ത്രീ ഫുഡ് കോർട്ടിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന മേശയിൽ ചത്ത എലി വീണത് നടുക്കുന്ന അനുഭവമാണ്”എക്കാലത്തെയും ഏറ്റവും വിചിത്രമായ നിമിഷം” എന്ന് തലകെട്ടോടു കൂടിയാണ് മായ (@ശരണ്യഷെട്ടി) ട്വിറ്റർ പേജിൽ ഈ ദുരനുഭവം പങ്കുവെച്ചത്.
Wtf.. guess what fell in our food table at ikea 🤕🤕🤕🤒🤒 I can't even.
We were eating and this rat just dropped dead..
Most bizzare moment ever!@IKEA@IKEAIndia pic.twitter.com/R45C1BCNkc— Maya (@Sharanyashettyy) July 16, 2023
“Wtf.. ikea യിലെ ഞങ്ങളുടെ ഭക്ഷണമേശയിൽ എന്താണ് വീണതെന്ന് ഊഹിക്കുക, ഞങ്ങൾ ഭക്ഷണം കഴിക്കുകയായിരുന്നു, ഈ എലി ചത്തുവീണു. എക്കാലത്തെയും വിചിത്രമായ നിമിഷം! ” എന്നാണ് മായ ട്വീറ്റ് ചെയ്തത്.
വിചിത്രമായ മന്റുകളും പോസ്റ്റിന് താഴെ വന്നു എന്നതുംശ്രദ്ധേയമാണ് എലി”മരിച്ചിട്ടില്ല, തിരക്കേറിയ ഒരു ദിവസത്തെ ജോലിക്ക് ശേഷം തളർന്നുവീണത് ആകാം എന്നാണ് FireInTheHole ട്വീറ്റ് ചെയ്തത്.
“IKEA സ്റ്റഫ് ഡ്രോപ്പ് ഡെഡ് സെയിൽ ഗംഭീരമാണെന്ന് ആരോ എന്നോട് പറഞ്ഞു. ഇപ്പോൾ ഞാൻ മനസ്സിലാക്കുന്നു എന്നാണ് ശങ്കർ ഒരു പരിഹാസ രൂപത്തിൽ ട്വീറ്റ് ചെയ്തത്
ട്വീറ്റ് വൈറലായതോടെ ഐകെഇഎ ഇന്ത്യ ക്ഷമാപണം നടത്തി . “ഐകെഇഎ നാഗസാന്ദ്രയിൽ നടന്ന സംഭവത്തിന് ഞങ്ങൾ ക്ഷമ ചോദിക്കുന്നു. ഞങ്ങൾ നിലവിൽ സ്ഥിതിഗതികൾ അന്വേഷിക്കുകയും എല്ലാ മുൻകരുതൽ ശ്രമങ്ങളും സ്വീകരിക്കുമെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു. ഭക്ഷ്യ സുരക്ഷയും ശുചിത്വവുമാണ് ഞങ്ങളുടെ മുൻഗണന, ഞങ്ങളുടെ ഉപഭോക്താക്കൾക്ക് എല്ലായ്പ്പോഴും ഐകെഇഎയിൽ മികച്ച ഷോപ്പിംഗ് അനുഭവം ഉണ്ടായിരിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നതെന്നും ”കോൺലോമറേറ്റ് ട്വീറ്റ് ചെയ്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.