പലരും ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളിൽ നിന്ന് സാധനങ്ങൾ ഓർഡർ ചെയ്യുന്നത് പതിവാണ്, പ്രത്യേകിച്ച് കിഴിവുള്ള വിൽപ്പന സീസണിൽ. എന്നിരുന്നാലും, ആളുകൾ ഓർഡർ ചെയ്തതിൽ നിന്ന് മറ്റെന്തെങ്കിലും ലഭിക്കുന്നതായുള്ള പരാതികൾ നിരവധി ഉണ്ടായിട്ടുണ്ട്. ആമസോണിൽ നിന്ന് 90,000 രൂപ വിലയുള്ള ക്യാമറ ലെൻസ് ഓർഡർ ചെയ്തപ്പോൾ സമാനമായ അനുഭവമാണ് ഒരാൾ പങ്കുവെച്ചത് .
Ordered a 90K INR Camera lens from Amazon, they have sent a lens box with a packet of quinoa seeds inside instead of the lens. Big scam by @amazonIN and Appario Retail. The lens box was also opened. Solve it asap. pic.twitter.com/oED7DG18mn
— Arun Kumar Meher (@arunkmeher) July 6, 2023
അരുൺ കുമാർ മെഹർ ജൂലൈ 5 നാണ് ആമസോണിൽ നിന്ന് സിഗ്മ 24-70 എഫ് 2.8 ലെൻസ് ഓർഡർ ചെയ്തത്. ഓര്‍ഡര്‍ ചെയ്ത അടുത്ത ദിവസം തന്നെ ഡെലിവർ ചെയ്തു. എന്നാല്‍, ലെൻസിന് പകരം പാര്‍സലില്‍ നിന്നും ലഭിച്ചത് ഒരു പാക്കറ്റ് നിറയെ ക്വിനോവ വിത്തുകളാണ്. സ്പെയിനില്‍ കണ്ടുവരുന്ന പ്രത്യേകതരം വിഭാഗത്തില്‍പ്പെടുന്ന കടല വിത്തുകളാണ് ക്വിനോവ. ഇക്കാര്യം ആമസോണിനെ ടാഗ് ചെയ്ത് അദ്ദേഹം ട്വിറ്ററില്‍ വിശദമായി പോസ്റ്റ് ചെയ്തു.
സംഭവം അന്വേഷിക്കുകയാണെന്നാണ് @amazonIN @amazon പറയുന്നത്. എന്നാൽ ഇത് എങ്ങനെ സംഭവിച്ചു. ഇത് തീർത്തും അസ്വീകാര്യമാണ്, ദയവായി ഇത് എത്രയും വേഗം പരിഹരിച്ച് ഓർഡർ ചെയ്ത ലെൻസ് എനിക്ക് അയച്ചു തരിക അല്ലെങ്കിൽ എന്റെ പണം തിരികെ നൽകുക എന്നും അരുൺ കുമാർ മറ്റൊരു ട്വീറ്റിൽ കുറിച്ചു
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.