സുരക്ഷാവീഴ്ചകളിൽ മരിച്ചത് 35 ഓളം തൊഴിലാളികൾ; ബെംഗളൂരു മെട്രോ അധികൃതർക്കെതിരെ നടപടിയില്ല

ബെംഗളൂരു: നമ്മ മെട്രോയുടെ നിർമ്മാണ പ്രവർത്തനങ്ങളിൽ നാളിതുവരെ 35-ലധികം ആളുകൾ മരിച്ചു, എന്നാൽ ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) തെറ്റ് ചെയ്ത ഉദ്യോഗസ്ഥർക്കെതിരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലന്നും വിവരാവകാശ രേഖകൾ ചൂണ്ടിക്കാട്ടുന്നു. വെളിപ്പെടുത്തലുകൾ മെട്രോ സൈറ്റുകളിലെ അപര്യാപ്തമായ സുരക്ഷാ ഇൻഫ്രാസ്ട്രക്ചറിന് അടിവരയിടുക മാത്രമല്ല, ഔദ്യോഗിക ഉത്തരവാദിത്തത്തിന്റെ ഗുരുതരമായ അഭാവം വെളിപ്പെടുത്തുകയും ചെയ്യുന്നു. 2007ൽ ആരംഭിച്ച മെട്രോ നിർമാണ പ്രവർത്തനങ്ങളിൽ 38 പേർ മരിക്കുകയും 50 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി രേഖകൾ വ്യക്തമാക്കുന്നു.

2023 ജനുവരിയിലെ ഒരു അപകടം ഒഴികെ, എല്ലാ അപകടങ്ങളിലും കരാർ ജീവനക്കാർ ഉൾപ്പെടുന്നു അതായത് സഹായികൾ, ഫിറ്റർമാർ, ഡ്രൈവർമാർ, റിഗ്ഗർമാർ, കരാറുകാർ ജോലി ചെയ്യുന്ന അവിദഗ്ധ തൊഴിലാളികൾ എന്നിങ്ങനെയാണ് അപകടത്തില്പെടുന്നവരുടെ തസ്തികകൾ.

വിവരാവകാശ അപേക്ഷയോടുള്ള പ്രാഥമിക പ്രതികരണത്തിൽ, റീച്ച് 2 എക്സ്റ്റൻഷനിൽ (പർപ്പിൾ ലൈനിന്റെ പടിഞ്ഞാറൻ ഭാഗം) രണ്ട് മരണങ്ങൾ മാത്രമേ സംഭവിച്ചിട്ടുള്ളൂവെന്ന് ബിഎംആർസിഎൽ അവകാശപ്പെട്ടു, നിർമ്മാണത്തിനിടെ പൊതുജനങ്ങൾക്ക് ആർക്കും പരിക്കോ മരിക്കയോ ഉണ്ടായിട്ടില്ലെന്നും കൂട്ടിച്ചേർത്തു. മരിച്ചവരിൽ 29 പേരുടെ മരണവുമായി ബന്ധപ്പെട്ട് ബിഎംആർസിഎൽ വിവരങ്ങളൊന്നും നൽകിയിട്ടില്ല. ജനുവരിയിൽ എച്ച്‌ബിആർ ലേഔട്ടിൽ മെട്രോ പില്ലർ ബലപ്പെടുത്തൽ കേജ് തകർന്ന് അമ്മയും പിഞ്ചുകുഞ്ഞും മരിച്ചതിനെ തുടർന്ന് ബിഎംആർസിഎൽ മൂന്ന് എൻജിനീയർമാരെ സസ്പെൻഡ് ചെയ്യുകയും കരാറുകാരിൽ നിന്ന് 15 ലക്ഷം രൂപ പിഴ ചുമത്തുകയും അവരോട് കാരണം ചോദിക്കുകയും ചെയ്തു. കരാറുകാർ മൂന്ന് തൊഴിലാളികളെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. ഇതുവരെ, കരാറുകാർ ഇരകളുടെ കുടുംബങ്ങൾക്ക് 3.15 കോടി രൂപ നഷ്ടപരിഹാരം നൽകിയപ്പോൾ ബിഎംആർസിഎൽ കരാറുകാരിൽ നിന്ന് 1.77 കോടി രൂപ വരെ പിഴ ഈടാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us