അധ്യാപകർ ക്ലാസുകളിൽ നിന്നും മുങ്ങുന്നില്ലെന്ന് ഉറപ്പാക്കാൻ ജിപിഎസ് വെക്കാൻ നീക്കം

ബെംഗളൂരു: അദ്ധ്യാപകർ സ്കൂളിൽ ഹാജരാകുന്നിലെന്ന പരാതികൾക്കിടയിൽ സർക്കാർ സ്‌കൂൾ അധ്യാപകരെ അച്ചടക്കത്തിലാക്കാൻ കലബുറഗി നോർത്ത് ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ (ബിഇഒ) ഒരു വ്യത്യസ്ത വഴി കണ്ടെത്തിയതായി റിപ്പോർട്ടുകൾ. അദ്ദേഹത്തിന്റെ പരിധിയിലുള്ള 207 സർക്കാർ സ്‌കൂളുകളിലെ അധ്യാപകർക്ക് അവരുടെ ജിപിഎസ് (ഗ്ലോബൽ പൊസിഷനിംഗ് സിസ്റ്റം) ലൊക്കേഷനുകൾ വാട്ട്‌സ്ആപ്പ് വഴി പങ്കിടാൻ നിർദ്ദേശം നൽകിയിട്ടുണ്ട്, പ്രഭാത പ്രാർത്ഥനയ്‌ക്കും സ്‌കൂൾ അടച്ചതിനു ശേഷവും അവരുടെ സാന്നിധ്യം ഉറപ്പാക്കാൻ ആണ് ഈ സംവിധാനം.

നിർബന്ധമല്ലെങ്കിലും അച്ചടക്ക നടപടിക്ക് അധ്യാപകരിൽ നിന്നും രക്ഷിതാക്കളിൽ നിന്നും മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.
പ്രത്യേകിച്ച് വിദൂര പ്രദേശങ്ങളിൽ അധ്യാപകർ ക്ലാസുകൾ ബങ്ക് ചെയ്യുന്നതിനെതിരെയും അനധികൃത ലീവ് എടുക്കുന്നതായും നിരവധി പരാതികളെ തുടർന്നാണ് ബിഇഒ വീരണ്ണ ബൊമ്മനല്ലിയുടെ നടപടി. കമലാപൂർ താലൂക്കിലെ സ്കൂളുകളിലാണ് പ്രശ്നം കൂടുതൽ പ്രകടമായിരിക്കുന്നത്.

അധ്യാപകർ ഹാജരാകാത്തതിനെക്കുറിച്ച് വകുപ്പിന് നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്നും അവരെ അച്ചടക്കത്തിലാക്കാൻ ജിപിഎസ് നടപടി നല്ലതാണെന്നും കല്യാണ കർണാടകയിലെ സ്കൂൾ വിദ്യാഭ്യാസ അഡീഷണൽ കമ്മീഷണർ ആനന്ദ് പ്രകാശ് മീണ പറഞ്ഞു. എല്ലാ സർക്കാർ സ്‌കൂളുകളിലേക്കും വ്യാപിപ്പിക്കുന്നതിന് മുമ്പ് ഗുണദോഷങ്ങൾ പഠിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us