ബെംഗളൂരു: കോടിഹള്ളിയിലുള്ള ഫ്ലാറ്റിൽ കാമുകിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി കാമുകൻ. കൊലപാതകശേഷം സീലിംഗ് ഫാനിൽ കെട്ടിത്തൂക്കി ആത്മഹത്യയാക്കാൻ ശ്രമിച്ചതായും പോലീസ് റിപ്പോർട്ട്. കൊല്ലപ്പെട്ട ആകാൻക്ഷ ബിദ്യസാർ (23) സുഹൃത്തിനൊപ്പം അപ്പാർട്ട്മെന്റിലാണ് താമസിച്ചിരുന്നത്. പ്രതിയായ അർപിത് ഗുരിജാല ഹൈദരാബാദിലെ ഒരു ഓൺലൈൻ ലേണിംഗ് ആപ്ലിക്കേഷൻ സ്ഥാപനത്തിൽ ജോലി ചെയ്യുന്നത്.
ആകാൻക്ഷ ഹൈദരാബാദ് സ്വദേശിയും അർപിത്ത് ഡൽഹി സ്വദേശിയുമാണെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. ഇരുവരും ഹൈദരാബാദിലെ ഒരേ ഓൺലൈൻ പഠന സ്ഥാപനത്തിൽ ജോലിചെയ്യവേ പ്രണയത്തിൽ ആക്കുകയായിരുന്നു. പിന്നീട് ഇരുവരെയും ബെംഗളൂരുവിലേക്ക് മാറി. എന്നാൽ ആകാൻക്ഷ ജോലി ഉപേക്ഷിച്ച് മറ്റൊരു സ്ഥാപനത്തിൽ ചേർന്നപ്പോൾ, അർപിത്തിന് കുറച്ച് മാസങ്ങൾക്ക് മുമ്പ് ഹൈദരാബാദിലേക്ക് ജോലി ലഭിച്ചു മടങ്ങി പോകേണ്ടി വന്നു. ഇരുവരുടെയും ബന്ധത്തിൽ അഭിപ്രായവ്യത്യാസങ്ങൾ ഉടലെടുത്തതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കം. അഭിപ്രായവ്യത്യാസങ്ങൾ പലപ്പോഴും വാക്ക് വഴക്കുകളിലേക്ക് നയിച്ചു. തങ്ങളുടെ ബന്ധം അവസാനിപ്പിക്കാൻ അവർ പരസ്പരം തീരുമാനിച്ചു. തുടർന്ന് തിങ്കളാഴ്ചയാണ് അർപിത്ത് ആകാൻക്ഷയെ സന്ദർശിച്ചത്.
ഉച്ചകഴിഞ്ഞ് 3.10 ഓടെ ദമ്പതികൾ ഫ്ലാറ്റിലേക്ക് പോകുന്നതും മടങ്ങുന്നതും കെട്ടിടത്തിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. 4.50ഓടെ ഫ്‌ളാറ്റിൽ നിന്നിറങ്ങിയ അർപിത്ത് 10 മിനിറ്റിനുള്ളിൽ തിരിച്ചെത്തിയതായി മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. 15 മിനിറ്റിനു ശേഷം അർപീത് വീണ്ടും പോയി. ആകാൻക്ഷയുടെ ഫ്ളാറ്റിലെ വീട്ടുജോലിക്കാരി നവനീതയെ കാലത്തു വിളിച്ച് വീട്ടുജോലികൾ ചെയ്യാൻ വരുമെന്ന് അറിയിച്ചത് പ്രകാരം എത്തിയെങ്കിലും വാതിലിൽ മുട്ടിയപ്പോൾ പ്രതികരണമുണ്ടായില്ല. തുടർന്ന് വൈകുന്നേരം ആറ് മണിയോടെ വീട്ടിലെത്തിയ നവനീത സ്പെയർ കീ ഉപയോഗിച്ച് വാതിൽ തുറന്നപ്പോൾ ഹാളിലെ തറയിൽ ആകാൻക്ഷയുടെ ചേതനയറ്റ ശരീരം കണ്ടെത്തി. നവനീത ഉടൻ വാതിൽ പൂട്ടുകയും അപ്പാർട്ട്മെന്റിലെ മറ്റ് താമസക്കാരെ അറിയിക്കുകയും ചെയ്തു. ഉടൻ തന്നെ പോലീസിൽ വിവരമറിയിച്ചു. ജെബി നഗർ പോലീസ് സ്ഥലത്തെത്തി സീലിംഗ് ഫാനിൽ പുതപ്പ് കെട്ടിയ നിലയിൽ അകാൻക്ഷയുടെ മൃതദേഹം കെടന്നിടത് പരിശോധനകൾ നടത്തി.
അർപിത്ത് അവളെ ശ്വാസം മുട്ടിച്ച് സീലിംഗ് ഫാനിൽ തൂക്കി ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചുവെങ്കിലും പ്രതിയുടെ ശ്രമം പരാജയപ്പെട്ടതാവാം ബോഡി തറയിൽ ഉപേക്ഷിച്ച കടന്ന് കളഞ്ഞതെന്ന് ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു, ഇരുവരും തമ്മിലുള്ള ബന്ധം വേർപെടുത്താൻ തുടക്കമിട്ടത് ആരാണെന്ന് വ്യക്തമല്ലെന്നും അർപിത്തിനെ പിടികൂടിയാലുടൻ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തുമെന്നും മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. പ്രതിയെ പിടികൂടാൻ പ്രത്യേക സംഘത്തിന് രൂപം നൽകിയതായി ഈസ്റ്റ് പോലീസ് ഡെപ്യൂട്ടി കമ്മീഷണർ (ഈസ്റ്റ്) ഭീമശങ്കർ എസ് ഗുലേദ് പറഞ്ഞു. പ്രതിയുടെ ആധാർ കാർഡ് അടങ്ങിയ ബാഗും മൊബൈൽ ഫോണും പഴ്‌സും ഉൾപ്പെടെയുള്ള സാധനങ്ങൾ പോലീസ് കണ്ടെടുത്തു. അന്വേഷണത്തിന്റെ ഭാഗമായി ഇയാളുടെ ഫോൺ വിശകലനം ചെയ്യും.
ജെബി നഗർ പോലീസ് അർപിത്തിന്റെ മാനേജരുമായി ബന്ധപ്പെട്ടപ്പോൾ ഞായറാഴ്ച വൈകുന്നേരം ഓഫീസ് വിട്ട് ബെംഗളൂരുവിലേക്ക് പോയതായി കണ്ടെത്തി. ഒരു ദിവസത്തെ അവധി മാത്രം എടുത്ത് ചൊവ്വാഴ്ച ജോലിയിൽ പ്രവേശിക്കാൻ ഉദ്ദേശിച്ച് തിങ്കളാഴ്ചയാണ് അദ്ദേഹം ആകാൻക്ഷയെ കാണാൻ എത്തിയത്. പ്രതിയുമായി മകൾക്കുള്ള ബന്ധത്തെക്കുറിച്ച് അറിയില്ലെന്ന് ആകാംക്ഷയുടെ മാതാപിതാക്കൾ പോലീസിനെ അറിയിച്ചു. സർ സിവി രാമൻ ജനറൽ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുകൊടുത്തു.
കൂടാതെ, കഴിഞ്ഞ ആഴ്ചയും അർപിത്ത് ആകാൻക്ഷയെ സന്ദർശിച്ചിരുന്നതായി പോലീസ് കണ്ടെത്തി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.