ബെംഗളൂരു: അഞ്ച് മുൻനിര ഗ്യാരണ്ടികൾ അടുത്ത മൂന്ന് മാസത്തിനുള്ളിൽ ഘട്ടം ഘട്ടമായി തന്റെ സർക്കാർ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.പദ്ധതികളെ കുറിച്ച ഗുണഭോക്താക്കൾ അറിയേണ്ടത്
- കഴിഞ്ഞ മാസത്തെ വൈദ്യുതി ബില്ലിന്റെ ശരാശരി കണക്കാക്കി 10% കൂടി ആനുകൂല്യം നൽകിയാണ് വീട് ഒന്നിന് 200 യൂണിറ്റ് വൈദ്യുതി സൗജന്യമായി നൽകുന്ന ഗ്രിഹജ്യോതി പദ്ധതിക്കുള്ള ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നത്. ജൂലൈ വരെയുള്ള കുടിശിക അടച്ചു തീർക്കണം.
- ഗൃഹലക്ഷ്മി പദ്ധതി പ്രകാരം ഗൃഹനാഥകൾക്ക് പ്രതിമാസം 2000 രൂപ വീതം ആനുകൂല്യം ലഭിക്കുന്നതിന് ഇവരുടെ ആധാർ കാർഡ്, ബാങ്ക് അക്കൗണ്ട് വിവരണങ്ങൾ സഹിതം ഈ മാസം 15 മുതൽ ജൂലൈ 15 വരെ അപേക്ഷിക്കാം.
- തൊഴിൽ രഹിതരായ ബിരുദധാരികൾക്ക് പ്രതിമാസം 3000 രൂപയും ഡിപ്ലോമക്കാർക്ക് 1500 രൂപയും ലഭിക്കുന്ന യുവനിധി പദ്ധതികൾക്കു 2022 – 23 ൽ പാസ്സായവർക്കാണ് അർഹത. 18 – 25 വരെ പ്രായക്കാർക്ക് അപേക്ഷിക്കാം.