ഡൽഹി: മൂന്നാം തവണയും നരേന്ദ്രമോദി തന്നെ പ്രധാനമന്ത്രിയാകുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. 2024ലെ ലോക്സഭാ തെരഞ്ഞുടപ്പില്‍ കോണ്‍ഗ്രസ് വലിയ വില നല്‍കേണ്ടിവരുമെന്നും കോണ്‍ഗ്രസിന് ലോക്‌സഭയില്‍ നിലവിലെ സീറ്റുപോലും ഉറപ്പിക്കാന്‍ കഴിയില്ലെന്നും അമിത് ഷാ വ്യക്തമാക്കി.
കോണ്‍ഗ്രസ് ചെയ്യുന്നതെല്ലാം രാജ്യത്തെ ജനങ്ങള്‍ കാണുന്നുണ്ട്. അടുത്ത തെരഞ്ഞെടുപ്പില്‍ മുന്നൂറിലധികം സീറ്റുകള്‍ നേടി വീണ്ടും മോദി തന്നെ പ്രധാനമന്ത്രിയാകും. കോണ്‍ഗ്രസിന് 2019നേക്കാള്‍ കുറവ് സീറ്റുകളാണ് ലഭിക്കുകയെന്നും അമിത് ഷാ പറയുന്നു. ബിജെപി പ്രതിപക്ഷത്തിരുന്നപ്പോള്‍ കോണ്‍ഗ്രസിനെ ബഹുമാനിക്കുകയും നിര്‍മാണാത്മകമായ പങ്കുവഹിക്കുകയും ചെയ്തിരുന്നുവെന്നും ആഭ്യന്തരമന്ത്രി ഓര്‍മ്മപ്പെടുത്തി.
കോണ്‍ഗ്രസിന് നിഷേധാത്മക മനോഭാവമാണെന്നും പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ബഹിഷ്‌കരിച്ച് രാഷ്ട്രീയം കളിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. പുതിയ പാര്‍ലമെന്റ് മന്ദിരം മേയ് 28ന് പ്രധാനമന്ത്രി തന്നെ ഉദ്ഘാടനം ചെയ്യും. എന്നാല്‍ രാഷ്ട്രപതി ഉദ്ഘാടനം ചെയ്യണമെന്ന ന്യായം പറഞ്ഞ് കോണ്‍ഗ്രസ് അത് ബഹിഷ്‌കരിച്ച് രാഷ്ട്രീയം കളിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു. കോണ്‍ഗ്രസിലും പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിലും ഗവര്‍ണര്‍മാര്‍ക്ക് പകരം മുഖ്യമന്ത്രിമാരും സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കളും ചേര്‍ന്ന് പുതിയ നിയമസഭാ മന്ദിരങ്ങള്‍ക്ക് തറക്കല്ലിട്ടിരുന്നു. പ്രധാനമന്ത്രിയെ മാനിക്കാതിരിക്കുന്നത് ജനവിധിയെ അപമാനിക്കുന്നതിന് തുല്യമാണ്.മോദിയെ പാര്‍ലമെന്റിനുള്ളില്‍ സംസാരിക്കാന്‍ കോണ്‍ഗ്രസ് അനുവദിക്കുന്നില്ലെന്നും ഇന്ത്യന്‍ ജനത മോദിക്ക് സംസാരിക്കാനുള്ള അധികാരം നല്‍കിയിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.