ബെംഗളൂരു : കർണാടകയിലെ ത്രസിപ്പിക്കുന്ന വിജയത്തിൽ ആഘോഷിക്കുകയാണ് ബി.ജെ.പിയെ എതിർക്കുന്ന രാജ്യത്തെ മറ്റ് പാർട്ടികളും മുന്നണികളും, അതേ സമയം 4 മണ്ഡലങ്ങളിൽ മൽസരിച്ചെങ്കിലും ഒരിടത്തും “ചുവപ്പ്” തൊടാൻ കഴിയാത്ത ശോചനീയമായ അവസ്ഥയിലാണ് ഇടതു പക്ഷത്ത് അവശേഷിക്കുന്ന ദേശീയ പാർട്ടിയായ, കേരള ഭരണത്തിന് നേതൃത്വം നൽകുന്ന സി.പി.ഐ.എം, മറ്റു ഇടതു പക്ഷ പാർട്ടികളുടേയും അവസ്ഥ വ്യത്യസ്തമല്ല.
ആന്ധ്രയോട് അതിർത്തി പങ്കിടുന്ന ചിക്കബലാപുര ജില്ലയിലെ ബാഗേപള്ളിയിലും ഒരു കാലത്ത് തൊഴിലാളി സംഘടനകൾക്ക് മുൻതൂക്കമുണ്ടായിരുന്ന കെ.ജി.എഫ് (കോലാർ സ്വർണഖനി), മലയാളികൾ ഏറെയുള്ള കെ.ആർ.പുര, ഗുൽബർഗ എന്നീ 4 മണ്ഡലങ്ങളിൽ മാത്രമാണ് ഈ തെരഞ്ഞെടുപ്പിൽ സി.പി.ഐ.എം മൽസരിച്ചത്.
അതിൽ തന്നെ മുൻപ് ജയിച്ചിട്ടുള്ള ബാഗേപള്ളിൽ ആണ് പാർട്ടിക്ക് കുറച്ച് എങ്കിലും പ്രതീക്ഷ ഉണ്ടായിരുന്നത്.ഇവിടെ ജെ.ഡി.എസ് പിൻതുണയും ഉണ്ടായിരുന്നു.
കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്ത് എത്തിയ ഈ മണ്ഡലത്തിൽ പാർട്ടി മൂന്നാം സ്ഥാനത്തേക്ക് പോകുകയായിരുന്നു, ഇവിടെ കോൺഗ്രസിൻ്റെ സിറ്റിംഗ് എം.എൽ.എ എസ്.എൻ സുബ്ബ റെഡ്ഢി 19179 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ മണ്ഡലം നില നിർത്തുകയായിരുന്നു, രണ്ടാം സ്ഥാനത്ത് എത്തിയത് ബി.ജെ.പി സ്ഥാനാർത്ഥി.
സി.പി.ഐ.എം സ്ഥാനാർത്ഥി ഡോ: എ.അനിൽ കുമാറിന് ലഭിച്ചത് 19621 വോട്ടുകൾ മാത്രം.
സംസ്ഥാനത്ത് ആകെ ലഭിച്ചത് 0.06% വോട്ട് മാത്രം.
7 മണ്ഡലങ്ങളിൽ മൽസരിച്ച് സിപിഐക്ക് ലഭിച്ചത് 0.02% മാത്രം.
കെ.ജി.എഫിൽ രണ്ട് പാർട്ടിയും പരസ്പരം ഏറ്റുമുട്ടി, സി പി എമ്മിന് 1003 വോട്ടും സി.പി.ഐക്ക് 918 വോട്ടും ലഭിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.